Viral News

ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ വലിച്ച് കീറിയും ചവിട്ടി അരച്ചും ഫോട്ടോഷൂട്ട്; വിവാഹ മോചനം ആഘോഷമാക്കി നടി ശാലിനി

വിവാഹ മോചനം ആഘോഷമാക്കി ഫോട്ടോഷൂട്ട് നടത്തി തമിഴ് സീരിയൽ നടി ശാലിനി രംഗത്ത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ വലിച്ച് കീറിയും ചവിട്ടി അരച്ചും നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആഘോഷിക്കുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യുന്ന ഈ കാലത്ത് ഇതാദ്യമായാണ് ഒരു ഡിവേഴ്സ് ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്. ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ഇന്ത്യയിൽ ആദ്യമാണെന്നാണ് ചിത്രങ്ങൾ പകർത്തിയ ഐറിസ് ഫൊട്ടോഗ്രഫി ടീം അവകാശപ്പെടുന്നത്.

തമിഴ് സീരിയൽ താരമാണ് ശാലിനി. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രശസ്തയാണ്. സൂപ്പര്‍ മോം എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലും ശാലിനി പങ്കെടുത്തിട്ടുണ്ട്. റിയാസ് ആയിരുന്നു താരത്തിൻ്റെ ഭർത്താവ്. ഇവർക്ക് റിയ എന്ന മകളുണ്ട്. കുറച്ച്‌ മാസങ്ങൾക്ക് മുമ്പാണ്, ശാലിനി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചു തുടങ്ങിയതെന്നാണ് റിപ്പോർട്ട്.

ചുവന്ന നിറത്തിലുള്ള ലെഗ്തി ഗൗണ്‍ ധരിച്ച് നില്‍ക്കുന്ന ഫോട്ടോസ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. സന്തോഷത്തോടെ പൊട്ടിച്ചിരിയ്ക്കുന്ന ചിത്രങ്ങളും കോപത്തോടെ നോക്കുന്നതും, അറപ്പോടെ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ കീറുന്നതും, വെറുപ്പോടെ ഫോട്ടോസ് ചവിട്ട് അരക്കുന്നതും എല്ലാം ചിത്രങ്ങളില്‍ കാണാം. ശബ്ദമില്ലാത്തവർക്ക് ആഘോഷിക്കാനുള്ള വിവാഹമോചന സന്ദേശമാണ് ഇതെന്ന് ചിത്രത്തിനൊപ്പം ശാലിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ കുഴപ്പമില്ല. കാരണം നിങ്ങൾ സന്തോഷവാനായിരിക്കാൻ അർഹനാണ്. ഒരിക്കലും സ്വയം വിലകുറച്ച് കാണരുത്. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, നിങ്ങൾക്കും നിങ്ങളുടെ കുട്ടിയുടെ ഭാവിക്കും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാകുകയും ചെയ്യുക. വിവാഹമോചനം ഒരു പരാജയമല്ല. നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുന്ന ഒരു വഴിത്തിരിവ് ആണത്. ഒരു ദാമ്പത്യബന്ധം ഉപേക്ഷിക്കാൻ വലിയ ധൈര്യം ആവശ്യമാണ്. സ്റ്റാൻഡ് ഔട്ട്. എന്റെ എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു’, ശാലിനി വ്യക്തമാക്കി.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago