ഷൈൻ ഇപ്പോൾ ഭയങ്കര സംഭവമായി മാറി, എന്നെ പുകവലിക്കാൻ പഠിപ്പിച്ചത് ഷൈനും ബാലുവുമായിരുന്നു; അനുശ്രീ

അനുശ്രീ, ഷൈ ടോം ചാക്കോ, ബാലു വർഗീസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ഇതിഹാസ പുറത്തിറങ്ങിയിട്ട് എട്ടുവർഷങ്ങൾ പൂർത്തിയാവുകയാണ്. ഷൈനിൻ്റേയും അനുശ്രീയുടെയും കരിയറിലെ തുടക്കകാല ചിത്രമായിരുന്നു ഇതിഹാസ. അനുശ്രീയുടെ കരിയറിൽ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഒരേസമയം ആൺകുട്ടിയെ പോലെയും പെൺകുട്ടിയെ പോലെയും അഭിനയിക്കേണ്ടി വന്ന ഇതിഹാസയിലെ കഥാപാത്രം. കൗമുദി മൂവീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ഒരു അഭിമുഖത്തിനിടയിൽ തൻ്റെ പഴയകാല സിനിമകളിൽ ഒന്നായ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം അവതരിപ്പിക്കുകയും ചെയ്ത ചിത്രമായ ഇതിഹാസ എന്ന ചിത്രത്തെ കുറിച്ചും ആ ചിത്രത്തിലെ നായകനായിരുന്ന ഷൈൻ ടോം ചാക്കോയെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത്.

“ഷൈൻ ഭയങ്കര സംഭവമായി മാറി ഇപ്പോൾ. ഇൻ്റർവ്യൂസിൽ ഒക്കെ ഷൈനിനെ കാണുമ്പോൾ ഞാനിപ്പോൾ ഷൈൻ ഇങ്ങിനെ മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങൾ ഇതിഹാസയിൽ അഭിനയിക്കുന്ന സമയത്ത് ആവശ്യം ഇല്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ദൈവമേ ഈ ചേട്ടൻ എന്താ ഇങ്ങിനെ, ഭയങ്കര പാവം ആയ ഒരു മനുഷ്യൻ. വണ്ടിയിൽ കേറിയിരുന്നാലും അതിൽ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം.ഷോട്ട് റെഡി ആവുമ്പോൾ വന്നു അഭിനയിച്ചിട്ട് പോകും.ഞാൻ ആ സിനിമയിൽ സ്‌മോക്ക് ചെയ്യുന്ന സീൻ ഒക്കെ ഉണ്ട്. എന്നെ പുകവലിക്കാൻ പഠിപ്പിക്കുന്നത് ബാലുവും ഷൈനും ആയിരുന്നു. അന്നാണെങ്കിലും നമ്മൾ പ്രൊമോഷന് വേണ്ടി ഒക്കെ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈൽഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു.ഇപ്പൊ പുള്ളി കൗണ്ടർ അടിച്ച് ഭയങ്കര മാറ്റത്തിൽ ഒക്കെ നടക്കുന്നത് കാണുമ്പോൾ ഞാൻ ഒക്കെ ഇത്രയും മാറ്റം ഒക്കെ ആയല്ലേ എന്ന് ആലോചിക്കും”- അനുശ്രീ പറയുന്നു.

“സന്തോഷമായില്ലേ അരുണേട്ടാ” എന്ന ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അനുശ്രീ. ഒരു സാധാരണ നാട്ടിൻപുറത്തുകാരിയിൽ നിന്നും സൂര്യ ടീവി സംഘടിപ്പിച്ച റിയാലിറ്റി ഷോയിലേക്കും അവിടെ നിന്നും ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലേക്കും പിന്നീടങ്ങോട്ടുള്ള അനുശ്രീയുടെ ജീവിതയാത്രയും കരിയറിലെ വിജയങ്ങളും എല്ലാവരിലും അത്ഭുതം ഉളവാക്കുന്നത് ആയിരുന്നു. വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞ അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്.

Articles You May Like

x