ആണുങ്ങളോട് അട്ട്രാക്ഷൻ തോന്നുന്നില്ലായെന്ന് അമ്മയോട് പറഞ്ഞപ്പോൾ സംഭവിച്ചത് ; ആദിലയും നൂറയും മനസ്സ് തുറക്കുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലൊന്നാകെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ആലുവ – കോഴിക്കോട് സ്വദേശിനികളായ സ്വവർഗ  അനുരാഗികളായ പെൺകുട്ടികൾ ഒരുമിച്ച് ജീവിക്കുവാൻ നടത്തിയ പോരാട്ടം. ഇരുവരയുടെയും പോരാട്ടങ്ങൾക്കൊടുവിൽ ആദിലയയ്ക്കും, നൂറയ്‌ക്കും ഒരുമിച്ച് ജീവിക്കുവാനുള്ള അനുമതി ഇന്നലെ ഹൈക്കോടതി നൽകുകയായിരുന്നു. ആലുവ സ്വദേശിനിയായ ആദില നസ്‌റിൻ്റെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ വേഗത്തിലുള്ള ഇടപെടലുണ്ടായത്. തൻ്റെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു. വീട്ടുകാർ തൻ്റെ പങ്കാളിയെ തടഞ്ഞ് വച്ചിരിക്കുന്നതായും, പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ തങ്ങളെ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആലുവ സ്വദേശിനിയായ ആദില നസ്രിൻ നിയമസഹായം തേടി കോടതിയെ സമീപിച്ചിരുന്നത്.

പിരിക്കാനാകില്ല; ആദിലയും നൂറയും കേരളം വിടുന്നു - KERALA - GENERAL | Kerala Kaumudi Online

ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ കോഴിക്കോട്, താമരശേരി സ്വദേശിനി ഫാത്തിമ നൂറയാണ് ആദിലയുടെ പങ്കാളി. ഫാത്തിമ നൂറയ്ക്ക് ആദില നസ്‌റിനൊപ്പം പോകാൻ കോടതി അനുമതിയും നൽകി. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ പരസ്പരം ഒരുമിച്ച് ജീവിക്കുന്നതിന് വിലക്കില്ലെന്ന് ബോധ്യപ്പെടുത്തിയാണ്  ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിർണായക കേസിൽ നടപടി പുറപ്പെടുവിച്ചത് . ആദില സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയും ഇതോടൊപ്പം ഹൈക്കോടതി തീർപ്പാക്കുകയിരുന്നു. കേസിൽ വിധി വന്നതോടെ തങ്ങൾ അതുവരെയും അനുഭവിച്ച മാനസിക – ശാരീരിക പീഡനങ്ങളെ സംബന്ധിച്ചും, ലെസ്ബിയൻ എന്ന ഐഡൻറിറ്റി തങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ അഭിമുഖീകരിക്കേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും.

adhila noora: പ്ലസ് വണ്‍ മുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ ബന്ധം, മാനസികമായും ശാരീരികമായും വീട്ടുകാര്‍ പീഡിപ്പിച്ചു, പിരിയില്ല എന്ന് ...

തങ്ങൾ ലെസ്ബിയൻ ആണെന്ന് വെളിപ്പെടുത്തിയപ്പപ്പോൾ മാതാപിതാക്കൾ ഇതൊരു രോഗമായിട്ടാണ് വിലയിരുത്തിയതെന്നും, തങ്ങളുടെ ബന്ധത്തെ പരസ്പരം വേർപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഇരുവരും പറയുന്നു. നിരവധി തവണ ഇതിൽ നിന്നും പിന്മാറണമെന്നും, അതിന് വേണ്ടി മനഃപൂർവം തങ്ങളെ നിർബന്ധിച്ചിരുന്നതായും, കൗൺസലിങ്ങ് ഉൾപ്പടെയുള്ള കാര്യങ്ങളിലൂടെ മാതാപിതാക്കൾ തങ്ങളെ കൊണ്ടുപോവാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ നിന്നും ഒരിക്കലും പിന്മാറാൻ തയ്യാറയിരുന്നില്ലെന്നും, തങ്ങൾക്കിടയിൽ ഒന്നുമില്ലെന്ന തരത്തിൽ അവരെ വെറുതെ ബോധിപ്പിക്കുകയിരുന്നെന്നും നൂറയും, ആദിലയും പറയുന്നു.  പുരുഷന്മാരോട് തനിയ്ക്ക് ഒരു ആകർഷണവും തോന്നുന്നില്ലെന്ന് ആ അവസ്ഥയിൽ തൻ്റെ വീട്ടിൽ വെച്ച് ഉമ്മയോട് തുറന്നു പറഞ്ഞ അനുഭവം ആദില പങ്കുവെക്കുന്നു. അത്രത്തോളം മാനസിക സംഘർഷം അനുഭവിക്കുന്ന സാഹചര്യത്തിൽ എന്നിട്ടെങ്കിലും തൻ്റെയും, നൂറയുടെയും സ്നേഹം അവർക്ക് ബോധപ്പെടെട്ടെ എന്ന് കരുതിയാണ് താൻ അങ്ങനെ പറഞ്ഞത്.  എന്നാൽ ഉമ്മയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നെന്നും, “എന്തിനാടി നിനക്കൊക്കെ ആണുങ്ങളോട് ഇഷ്ടം തോന്നുന്നതെന്നായിരുന്നു” ഉമ്മയുടെ മറു ചോദ്യമെന്നും ആദില കൂട്ടി ച്ചേർത്തു.

പതിനൊന്നാം ക്ലാസ് മുതലാണ് തങ്ങൾക്കിടയിൽ ഇത്തരത്തിലൊരു ഇഷ്ടം തോന്നുന്നതെന്നും, പരസ്പരം തങ്ങൾ തുറന്നു പറയുകയായിരുന്നെന്നും, എന്നാൽ ഞങ്ങളുടെ ബന്ധം വളർന്നതോടു കൂടെ പരസപരമുള്ള ചാറ്റുകളും, മറ്റും വീട്ടിൽ പിടിക്കുകയും അന്ന് മുതൽ ഇരുവരെയും അകറ്റി നിർത്തുവാനുള്ള ശ്രമം വീട്ടിൽ നിന്ന് നടന്നിരുന്നതായും നൂറയും, ആദിലയും വ്യകതമാക്കുന്നു. നൂറയെ തൻ്റെ അരികിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോകുമ്പോൾ അവളെ ഉപദ്രവിക്കുമോ എന്ന ഭയം തന്നെ അലട്ടിയിരുന്നതായായും, എന്നാൽ വലിയ രീതിയിലുള്ള ശാരീരിക ഉപദ്രവം അവൾക്ക് നേരിടേണ്ടി വന്നിരുന്നില്ലെന്നും, എന്നാൽ അത് അനുഭവിച്ചത് മുഴുവനും താനായിരുന്നെന്നും, കൗൺസിലിങ്ങിലൂടെ അവളെ മാറ്റാൻ കഴിയില്ലെന്ന ബോധ്യം തനിയ്ക്ക് ഉണ്ടായിരുന്നെന്നും, തങ്ങൾക്ക് മീഡിയയുടെ നല്ല പിന്തുണ ലഭിച്ചിരുന്നെന്നും, ഒന്നിച്ച് ജീവിക്കാൻ കോടതി തങ്ങളെ അനുവദിക്കുമെന്ന കാര്യത്തിൽ ശുഭാപ്തി വിശ്വാസം തനിയ്ക്ക് ഉണ്ടായിരുന്നതായും നൂറ സൂചിപ്പിച്ചു. സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നതായും നൂറയും, ആദിലയും വെളിപ്പെടുത്തി.

x