അമ്മയോടുള്ള മകന്റെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് സോഷ്യൽ ലോകം

ഈ മിടുക്കനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏവരുടെയും മനം കവരുന്നത് . അമ്മയെ അതി, ക്രൂ, രമായി തല്ലുന്നത് കണ്ട് ഈ കൊച്ചുമിടുക്കൻ ചെയ്ത പ്രവർത്തിക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറ കയ്യടി ലഭിക്കുന്നത് .. മദ്യപാനം എന്നത് കുടുബബന്ധങ്ങളെ ഇല്ലാതാക്കുകയും പല വീടുകളിലും സമാദാനമില്ലായ്മ സൃഷ്ടിക്കുകയും ചെയ്യാറുണ്ട് , പലപ്പോഴും മദ്യപിച്ചെത്തുന്ന ഭർത്താവ് ഭാര്യയെ തല്ലുന്നത് ഒക്കെ കാഴ്ചക്കാരായി നോക്കി നില്കുന്നത് കുഞ്ഞു മക്കളാകും . ഒന്നും ചെയ്യാൻ കഴിയാതെ നിസഹായാവസ്ഥയിൽ നിൽക്കുന്ന കുട്ടികളാണ് കൂടുതൽ എങ്കിലും അവരിൽ നിന്നൊക്കെ വ്യത്യസ്‌തമായി പ്രവർത്തിച്ച മുഷ്താഖ് എന്ന 8 വയസുകാരനാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. മദ്യപിച്ചെത്തി അമ്മയെ തല്ലുന്നത് കണ്ട് സഹിക്കവയ്യാതെ 8 വയസുകാരൻ മുഷ്താഖ് ഓടിയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ..

രണ്ട് കിലോമീറ്ററോളം അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയ മുഷ്താഖ് പോലീസ് സ്റ്റേഷനിൽ എത്തി അമ്മയെ അച്ഛൻ ഒരുപാട് തല്ലുന്നുണ്ട് എന്നും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല , അമ്മയ്ക്ക് എന്തേലും സംഭവിക്കുന്നതിന് മുൻപ് അമ്മയെ രക്ഷിക്കണം എന്നായിരുന്നു ആ 8 വയസുകാരൻ പോലീസുകാരനോട് പരാതി പറഞ്ഞത് .. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിലാണ് ഈ സംഭവം നടന്നത് . അമ്മയുടെ ജീവൻ രക്ഷിക്കണം എന്ന അപേക്ഷയുമായിട്ടാണ് ആ 8 വയസുകാരൻ പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയത് . കരഞ്ഞുകൊണ്ട് ഓടിയെത്തിയ മുഷ്താഖിനെ ചേർത്തുനിർത്തി കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ മുഷ്താഖിനെയും കൂട്ടി വളരെ വേഗം വീട്ടിൽ എത്തുകയും ഭാര്യയെ മ, ർദിച്ച ഭർത്താവിനെ ഉടൻ തന്നെ പിടികൂടുകയും ചെയ്തു . വളരെ കാലമായി മുഷ്താഖിന് മുന്നിൽ വെച്ച് ഭാര്യയെ ഭർത്താവ് മ, ർദിച്ചിരുന്നു , വേദനകൊണ്ട് പുളയുന്ന അമ്മയെ കണ്ട് സഹിക്കവയ്യാതെയാണ് മുഷ്താഖ് രണ്ട് കിലോമീറ്ററോളം ദൂരമുണ്ടായിരുന്ന പോലീസ് സ്റ്റേഷനിലേക്ക് സഹായം ചോദിച്ചുകൊണ്ട് ഓടി എത്തിയത് ..

യൂ പി പൊലീസിലെ സീനിയർ ഓഫീസറായ ശ്രീവാസ്തവയാണ് മുഷ്താഖ് ന്റെ ചിത്രം അടക്കം സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . വളരെ ചെറിയ കുട്ടികൾക്ക് പോലും ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാൻ പോലീസിന്റെ സഹായം തേടാൻ കഴിയുമെന്നുള്ള വലിയ പാഠമാണ് ഈ കൊച്ചുമിടുക്കൻ കാണിച്ചുതന്നത് എന്നായിരുന്നു അദ്ദേഹം പങ്കുവെച്ചത് ..തന്റെ ജീവന്റെ ജീവനായ ‘അമ്മ അനുഭവിക്കുന്ന വേദന നിരന്തരം കാണാറുള്ള മുഷ്താഖ് പല ദിവസങ്ങളിലും അച്ഛന്റെ കാലു പിടിച്ചുകരഞ്ഞിട്ടും മദ്യപിച്ചെത്തിയുള്ള അമ്മയോടുള്ള ദ്രോഹം അദ്ദേഹം കുറച്ചിരുന്നില്ല . പതിവായി ‘അമ്മ സഹിക്കുന്ന വേദനകൾ കണ്ട് സഹിക്കവയ്യാതെയാണ് മുഷ്താഖ് പോലീസിൽ സഹായം അഭ്യർത്ഥിച്ച് ചെന്നത് . വെറും 8 വയസ് മാത്രേ പ്രായം ഉള്ളു എങ്കിലും മുഷ്താഖ് ന്റെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് .. ആ അമ്മയ്ക്ക് ഈ കൊച്ചുമിടുക്കൻ ഭാഗ്യം ആണെന്നും , എന്ത് കഷ്ടം ഉണ്ടായാലും അവൻ ഒപ്പമുണ്ടാകും എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ

x