പിറക്കും മുൻപേ 8 ആം മാസത്തിൽ ഞങ്ങളുടെ ആദ്യ കൺമണിയെ നഷ്ടമായി , അമ്മയുടെ ഉള്ളുതൊടും കുറിപ്പ് കണ്ണ് നിറയ്ക്കുന്നു

“എന്റെ പൊന്നോമന വരുന്ന ദിവസത്തിനായി ഞാൻ ഓരോ ദിവസവും തള്ളി നീക്കി , അങ്ങനെ 8 ആം മാസത്തിൽ എന്റെ പൊന്നുമുത്തിനെ എനിക്ക് നഷ്ടപ്പെട്ടു , ദൈവത്തെ വിളിച്ചു പൊട്ടിക്കരഞ്ഞു , കുറ്റപ്പെടുത്തി , പക്ഷെ ദൈവം അതിന് നൽകിയ സമ്മാനം ഇതായിരുന്നു” .. ഒരമ്മയുടെ ഉള്ളു തൊടുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . പ്രമുഖ ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബൈ യിലാണ് പെൺകുട്ടി തന്റെ അനുഭവം പങ്കുവെച്ചത് .. പെൺകുട്ടിയുടെ വാക്കുകളിലേക്ക് : ഒരു വിവാഹത്തിനിടെയാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് , കണ്ടതും അദ്ദേഹത്തോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടം കണ്ടമാത്രയിൽ തന്നെ എന്നിൽ അനുഭവപെട്ടു . അദ്ദേഹത്തിനും ആ ഇഷ്ടം തോന്നിയിരിക്കാം ഞങ്ങൾ പ്രണയത്തിലായി .. വർഷങ്ങൾ പ്രണയിച്ച ശേഷം ഞങ്ങൾ വിവാഹിതരായി . വിവാഹം കഴിഞ്ഞ് ഒരുവർഷം തികയുന്നതിനു മുൻപ് തന്നെ ആ സന്തോഷ വാർത്ത ഞങ്ങളെ തേടിയെത്തി . ഞങ്ങൾ ഒരമ്മയും അച്ഛനുമാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത . പെട്ടന്ന് ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നി , കാരണം ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൂടിയിരിക്കുന്നു . അങ്ങനെ ഞങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരുന്നു ..

ഒരുപാട് പ്രതീക്ഷയോടെയും സന്തോഷത്തോടെയും ഞങ്ങളുടെ കൺമണിയെ കാത്തിരുന്ന ഞങ്ങളുടെ സന്തോഷ നിമിഷങ്ങൾ 8 മാസം കൊണ്ട് അവസാനിച്ചു . എട്ടാം മാസം കാലിൽ നീർക്കെട്ട് ബാധിച്ചു നടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിൽ എനിക്ക് ബ്ലീഡിങ് ഉണ്ടാവുകയും ബോധം നഷ്ടപ്പെട്ട് നിലത്തുവീഴുകയും ചെയ്തു . വളരെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ കുഞ്ഞിന് ഹൃദയസ്പന്ദനം ഇല്ല എന്ന് വെക്തമായി .എക്ലാംസ്‌പിയ എന്ന രോഗമായിരുന്നു. ബോധം വരുമ്പോഴെല്ലാം ഞാൻ തിരക്കിയത് കുഞ്ഞിനെക്കുറിച്ചായിരുന്നു , അപ്പോഴെല്ലാം അവൻ സുഖമായി ഇരിക്കുന്നു എന്ന് എല്ലാവരും എന്നെ ആശ്വസിപ്പിച്ചു . എന്നാൽ അവനെ എനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു .. രക്ത സമ്മർദം കൂടിയ അവസ്ഥയിൽ അവർക്ക് സത്യങ്ങൾ മറിച്ചുപിടിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു . കുറച്ചുദിവസങ്ങൾക്ക് ശേഷം ഒടുവിൽ ഭർത്താവ് തന്നെ സത്യങ്ങൾ എന്നോട് വെളിപ്പെടുത്തി . എന്തോ ഒരു മരവിപ്പ് പോലെ മാത്രമായിരുന്നു മനസിന്റെ അവസ്ഥ . തകർന്നു പോയ നിമിഷത്തിൽ ഭർത്താവും കുടുംബവും എനിക്കൊപ്പം നിന്നു , ഉറച്ച പിന്തുണ നൽകി ..

എങ്കിലും എന്റെ രോഗാവസ്ഥ ഇനി ഒരിക്കൽ കൂടി ഗർഭിണിയാകുന്നത് ഒരു പ്രെശ്നം തന്നെയായിരുന്നു . ഞാൻ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചു , എനിക്ക് അമ്മയാകണം എല്ലാവരും എനിക്ക് ഒപ്പമുണ്ട് എന്റെ ആഗ്രഹം നിറവേറും എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു . ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടത് ഇത് മാത്രമായിരുന്നു , ഒരുനോക്ക് കാണാൻ പോലും അവസരം തരാതെ എന്റെ പൊന്നുമുത്തിനെ നീ തിരിച്ചെടുത്തു , അതുകൊണ്ട് എനിക്ക് ഇത്തവണ ഇരട്ട കുഞ്ഞുങ്ങൾ വേണം എന്ന് മാത്രമായിരുന്നു പ്രാർത്ഥന . 2017 ൽ പ്രഗ്നൻസി റിപ്പോർട്ട് കിട്ടിയപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു വയറ്റിൽ ഉള്ളത് ഞാൻ പ്രാർത്ഥിച്ചപോലെയും ആഗ്രഹിച്ചപോലെയും ഇരട്ട കുഞ്ഞുങ്ങൾ . ഇതില്പരം സന്തോഷം എന്റെ ജീവിതത്തിൽ എനിക്കുണ്ടായിട്ടില്ല .

എന്നാൽ ഒരിക്കൽ കൂടി ഒരു ദുരന്തം ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചു . അതിനുവേണ്ടി ഞാൻ എന്റെ ശരീരത്തിൽ സ്വീകരിച്ചത് 240 ൽ അധികം കുത്തിവെപ്പുകളാണ് .. ദൈവത്തെ മുറുകെ പിടിച്ചു പോസിറ്റീവ് മൈൻഡ് തന്നെ എപ്പോഴും ആകാൻ മനസിനെ പഠിപ്പിച്ചു . ഒടുവിൽ ആഗ്രഹിച്ചത് പോലെ നല്ല സുന്ദരി പെൺകുഞ്ഞുങ്ങളെ ഞാൻ പ്രസവിച്ചു . അവരുടെ കരച്ചിലും ഞാൻ സുരക്ഷിതയാണ് എന്നറിഞ്ഞപ്പോഴാണ് ഭർത്താവ് ശ്വാസം വിട്ടത് എന്ന് പെൺകുട്ടി കുറിക്കുന്നു ..
ഒരമ്മ എന്നത് എത്രത്തോളം മഹത്തായ ഒരു പ്രതിഭാസമാണ് എന്ന് തോന്നിപ്പോകുന്ന നിമിഷം എന്നാണ് അനുഭവക്കുറിപ്പിന് താഴെ വരുന്ന കമന്റ് കൾ .. എന്തായാലും പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x