സഹോദരന് പുനർജന്മം, വിങ്ങിപ്പൊട്ടി പിതാവ് ; മക്കള്‍ സിസിടിവി കാണിച്ചപ്പോള്‍ താങ്ങാനായില്ല ശബ്ദം പോയി എന്ന് ആ അച്ഛൻ

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഏറെ വൈറലായി മാറിയ ഒരു വീഡിയോണ് വീട് വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്ന് താഴേക്ക് വീണ അനിയനെ തൻ്റെ കൈപ്പിടിയിലെടുത്ത് ജീവൻ രക്ഷിച്ചൊരു സഹോദരന്‍. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം നടക്കുന്നത്. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷെഫീഖ് എന്ന യുവാവാണ് ണ്ടാം നിലയില്‍ നിന്ന് കാല്‍ തെന്നി വീണത്. അദ്ദേഹത്തിൻ്റെ സഹോദരന്‍ സാദിഖാണ് അതി സാഹസികമായും, മനക്കരുത്തോടും കൂടെ കാല്‍ വഴുതി വീണ ഷെഫീഖിനെ രക്ഷിച്ചത്.

വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിന് ഇടയ്ക്ക് ഷെഫീഖ് സണ്‍ഷേഡില്‍ നിന്നും കാല്‍ വഴുതി താഴേയ്ക്ക് പതിക്കുകയായിരുന്നു. എന്നാൽ ഒട്ടും ആശങ്കപ്പെട്ട് നിൽക്കാതെ സഹോദരൻ സാദിഖ്, സ്വയം ജീവൻ പോലും നോക്കാതെ അത്ഭുതകരമായി അനിയനെ രക്ഷപ്പെടുത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലെയും, മുഖ്യധാര മാധ്യമങ്ങളിലെയും വാർത്തകളിൽ ഇന്നലെ മുതൽ ഇടം പിടിച്ചത്. നിരവധി ആളുകളാണ് സമയോചിതമായ ഇടപെടൽ നടത്തി അനിയനെ രക്ഷിച്ച ഏട്ടൻ്റെ നല്ല മനസിന് ആശംസയും, അഭിനന്ദനങ്ങളും അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സണ്‍ഷേഡിൽ ഈര്‍പ്പമുള്ളത് വൃത്തിയാക്കുന്നതിന് ഇടയിലാണ് കാൽ വഴുതി വീഴുന്നതെന്നും, തനിയ്ക്ക് ഒന്നും ഓർമയില്ലാത്ത അവസ്ഥയായിരുന്നു അതെന്നും അപകടത്തില്‍പ്പെട്ട ഷെഫീഖ് പറയുന്നു. മുറ്റം ഇന്റര്‍ലോക്ക് ചെയ്തതതായതുകൊണ്ട് താഴെ വീണിരുന്നെങ്കില്‍ അവസ്ഥ മറ്റൊന്ന് ആകുമായിരുന്നെന്നും ഇപ്പോഴും ഭയം മാറാതെ കണ്ണുകളിലെ ആശങ്കയയോടെ ഷെഫീഖ് കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയും വലിയ രീതിയിൽ വീഡിയോ വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഷെഫീഖ് വ്യക്തമാക്കുന്നു.

മഴയായതുകൊണ്ട് നല്ല വഴുക്ക് അവിടെ ഉണ്ടായിരുന്നതായും അങ്ങനെയാണ് തെന്നിപോയതെന്നും ജ്യേഷ്ഠനുള്ളതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹത്തോടും ദൈവത്തോടും നന്ദി പറയുന്നതായും ഷെഫീഖ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കും, ഫാമിലി വാട്സാആപ്പ് ഗ്രൂപ്പിലും പിന്നീട് സി സി ടി വി ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നെന്നും ഇത്രത്തോളം വലിയ രീതിയിൽ പുറം ലോകം ഇതറിയാൻ കാരണമായത് ഇങ്ങനെയാകണമെന്നും ഷെഫീഖ് കൂട്ടിച്ചേർത്തു. അപകടം നടക്കുന്ന സമയത്തെ ഇവരുടെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ തന്നെയാണിപ്പോൾ വൈറലായി മാറുന്നത്.എന്താണ് സംഭവിച്ചതെന്ന് തനിയ്ക്ക് ഓർത്തെടുക്കാൻ കഴിയില്ലെന്ന് ഷെഫീഖ് പറയുമ്പോൾ എവിടെ നിന്നാണ് അനിയനെ രക്ഷിക്കുവാനുള്ള ധൈര്യം ആ സന്ദർഭത്തിൽ ലഭിച്ചതെന്ന് തനിയ്ക്കും അറിയില്ലെന്ന് സഹോദരൻ പറയുന്നു. പരസ്പര സഹോദര ബന്ധങ്ങൾക്ക് പോലും മൂല്യം കൽപ്പിക്കാതെ പകപോക്കുന്നവരുടെ കാലത്ത് സ്നേഹത്തിൻ്റെയും, കരുതലിൻ്റെ മാതൃക തീർത്ത മനുഷ്യനാണ് സാദിഖ് എന്നാണ് എല്ലാവരും അഭിപ്രയപ്പെടുന്നത്.

അത്രയും ഉയരത്തിൽ നിന്നും വീണ ഒരാളെ ഒരു തയ്യാറെടുപ്പുമില്ലാതെ രക്ഷിച്ച ഒരാൾ എന്ന നിലയ്ക്ക് സാദിഖിന് എന്തെങ്കിലും ചെറുതായി പറ്റി കാണും ഡോക്ടറെ കാണണമെന്ന് കമെന്റ് ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്. അതേസമയം വീട്ടിൽ ഇത്രയും വലിയൊരു അപകടം നടന്നു എന്നല്ലാതെ ഇരുവരെയും കൂടാതെ മറ്റാരും ഇതറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളും, മറ്റും വലിയ രീതിയിൽ വൈറലായി മാറുകയും മക്കൾ തങ്ങളുടെ ഉപ്പയോട് ഈ കാര്യം വിവരിക്കുകയും ചെയ്തപ്പോഴാണ് എല്ലാവരും സംഭവറിഞ്ഞ് ഞെട്ടുന്നത്. വാർത്തയറിഞ്ഞ് വീട്ടിലെത്തിയ മാധ്യമപ്രവർത്തകൻ എന്ത് തോനുന്നു ഉപ്പയ്ക്കിപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ എന്ന ചോദ്യത്തിന് നന്ദിയുണ്ട് എല്ലാവരോടും, വിശ്വസിക്കാൻ കഴിയുന്നില്ല പടച്ചോനേ… എന്നായിരുന്നു തൊണ്ടയിടറി കരഞ്ഞുകൊണ്ട് ആ പിതാവ് പറഞ്ഞത്.

x