കുടുംബ ജീവിതം തകരാൻ കാരണം ബിഗ്ബോസോ ? ബിഗ്‌ബോസ്സും ഗോസിപ്പുകളും കുടുംബജീവിതവും ‘മ‍ഞ്‍ജു പത്രോസ്’

‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. പിന്നീട് മറിമായം എന്ന റിയലിലിറ്റി ഷോയിലൂടെ സിനിമയിലേയ്ക്കും കാലെടുത്ത് വെക്കുകയായിരുന്നു മഞ്ജു. നിലവിൽ അളിയന്‍സ് എന്ന പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു. അഭിനയിക്കുവാനുള്ള ആഗ്രഹം കൊണ്ട് വന്ന ആളല്ല താനെന്നും മറിച്ച് ഒരു നേരത്തെ വയറു നിറയ്ക്കാനാണ് അഭിനയരംഗത്തേയ്ക്ക് വന്നതെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു. അതിന് തനിയ്ക്ക് ഏറ്റവും നല്ല അവസരം ലഭിച്ചത് വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണെന്ന് താരം പറയുകയുണ്ടായി.

ബിഗ് ബോസ് മലയാളം സീസണ്‍ 2 – വിലെ മത്സരാര്‍ത്ഥിയായിരുന്ന സമയത്ത് തനിയ്ക്ക് കുറച്ച് കൂടി ബോൾഡ് ആകാൻ സാധിച്ചുവെന്നും, അതിന് പിന്നാലെ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സദാചാര ആക്രമണങ്ങള്‍ക്കും, അധിക്ഷേപങ്ങള്‍ക്കും താൻ ഇരയായിട്ടുണ്ടെന്ന് മഞ്ജു സൂചിപ്പിക്കുകയുണ്ടായി. ബിഗ്‌ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ രീതിയിലുള്ള തെറിവിളികൾ ഒരുപാട് നേരിട്ടുണ്ടെന്നും, ഒരു സ്ത്രീ എന്ന തരത്തിലുള്ള പരിഗണനപോലും തരാതെ സ്ത്രീകളടക്കം നേരിട്ടും, ഫോണിലൂടെയും വിളിച്ച് തെറി പറഞ്ഞ സന്ദർഭം മഞ്ജു ഓർമിക്കുന്നു.

ഇനി ബിഗ്ബോസിൽ വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ചിലപ്പോൾ പോകാം എന്നായിരുന്നു മഞ്ജു മറുപടി നൽകിയത്. വീട് പണിയും വീട്ടിലെ കടവും ഒന്ന് തീർക്കാനാണ് ബിഗ്ബോസിൽ പോയതെന്നും, ഇപ്പോൽ തന്റെ സ്വപ്നമായ വീട് പണി ഏകദേശം കഴിഞ്ഞുവെന്നും വീണ്ടും കടം ആയാൽ അവിടെ പോകുമെന്നായിരുന്നു താരത്തിന്റെ മറുപടി. നിറത്തിന്റെ പേരിൽ ഉൾപ്പടെ പല തരത്തിലുള്ള വിവേചനങ്ങൾ താൻ നേരിട്ടിരുന്നുവെന്നും, ഇപ്പോഴും നേരിടുന്നുണ്ടെന്നും അതൊന്നും ഇനി ഒരിക്കലും മാറാൻ പോകുന്നില്ലെന്നായിരുന്നു താരം പ്രതികരിച്ചത്.

സമൂഹമാധ്യമങ്ങളിൽ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു താരം മറുപടി നൽകിയത്. പ്രതികരിച്ചിട്ടും കാര്യമില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഇങ്ങനെയുള്ള ഫോട്ടോകൾ താനായിട്ട് ഇടുന്നതല്ലെന്നും, ഞാനൊരു സാരിയുടുത്തിട്ടുണ്ടെങ്കില്‍ മുന്‍ ഭാഗം വൃത്തിയിലാക്കിയിട്ടാണ് ഉടുക്കുന്നതെന്നും, സോഷ്യൽ മീഡിയയിൽ ഓരോരുത്തരും ഷെയർ ചെയ്യുന്ന ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നും ഒമഞ്ജു കൂട്ടിച്ചേർത്തു. ഈ വർഷത്തെ ബിഗ് ബോസിൽ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി റിയാസ് ആയിരുന്നുവെന്നും, അവൻ ജയിക്കാനാണ് താൻ പ്രാർത്ഥിച്ചതെന്നും മഞ്ജു പറയുകയുണ്ടായി.

തന്നെ വെച്ച് ചിത്രങ്ങൾ മോർഫ് ചെയ്യുന്നവർ അവർക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നതായിരിക്കുമെന്നും അത്രയും ലൈംഗിക അരാജകത്വമാണ് ഇതെല്ലാം ചെയ്യുന്നതെന്നും
ബിഗ്ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ താനും, ഫുക്രുവും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ അതും ഉമ്മ വയ്ക്കുന്ന ഫോട്ടോ ” മോർഫ് ചെയ്തവനെ സമ്മതിക്കണമെന്നും, അത്ര വലിയ എഡിറ്റായിരുന്നുവെന്നും അന്ന് അത് വലിയ വിഷമമായിരുന്നുവെന്നും കുടുംബത്തിലും ഭർത്താവ് സുനിച്ചനും ഒരുപാട് വേദനയുണ്ടാക്കിയ സംഭവമായിരുന്നു അതെന്നും . ഫുക്രു തനിയ്ക്ക് പോലെയാണെന്നും അനാവശ്യം പ്രചരിപ്പിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു മഞ്ജു മറുപടി നൽകിയത്.

x