ദുബായിലേയ്ക്ക് ഒരുമിച്ച് പറന്ന സൗഹൃദം, വഴിത്തിരിവായത് ആ വൈറൽ വീഡിയോ : മനസ് തുറന്ന് അലിഫ്

മനോഹരമായ സൗഹൃദങ്ങളുടെ കഥ പലപ്പോഴും കേൾക്കാറുണ്ടെങ്കിലും, ചില സുഹൃത്ത് ബന്ധങ്ങൾ വാക്കുകൾക്കും, വരികൾക്കും അപ്പുറത്താണ്. അത്തരത്തിൽ നമ്മെ ഏറെ ചിന്തിപ്പിക്കുകയും, അതിശയിപ്പിക്കുകയും ചെയ്ത മഹത്തായ സൗഹൃദത്തിൻ്റെ നേർ കാഴ്ചയായിരുന്നു കൊല്ലം ശാസ്താംകോട്ട ഡിബി കോളജിലെ അഫിലും, ആര്യയും, അർച്ചനയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെയും, കൂട്ടുകെട്ടിൻ്റെയും ഒരു പിടി നല്ല അനുഭവങ്ങളും,അവർക്കിടയിലെ ഏറ്റവും നല്ല നിമിഷങ്ങളും. സമൂഹ മാധ്യമങ്ങളിലെ ഒരു വീഡിയോയിലൂടെ നിരവധി ആളുകൾക്ക് വളരെപ്പെട്ടന്ന് തന്നെ  പ്രിയപ്പെട്ടവരായി മാറിയവരാണ് ഇവർ.

സമൂഹ മാധ്യമങ്ങളിൽ മൂന്ന് പേരുടെയും വീഡിയോ വൈറലായതിന് പിന്നാലെ തങ്ങൾക്ക് മൂന്ന് പേർക്കും ദുബായിൽ പോവാൻ ആഗ്രഹമുണ്ടെന്നും, അർച്ചനയ്ക്കും, ആര്യയ്‌ക്കുമൊപ്പം അവിടെങ്ങളിലെല്ലാം കാണാൻ താൽപര്യമുണ്ടെന്നും അലിഫ് പറഞ്ഞിരുന്നു.  അലിഫിൻ്റെ ഈ ആഗ്രഹം സാധിച്ച് കൊടുക്കാൻ ദുബായിലെ സാമൂഹിക,സേവന പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തിക്കുന്ന ഒരു വ്യകതി മുൻപോട്ടു വരികയും, അലിഫിനെയും, അർച്ചനയെയും, ആര്യയെയും അലിഫിൻ്റെ കുടുംബവും അവനൊപ്പം ദുബായിൽ പോവാൻ അവസരം ലഭിച്ചിരുന്നു. മൂന്നു പേരും കുടുംബത്തിനൊപ്പം ദുബായിൽ ആഘോഷിക്കുകയാണ് ഇപ്പോൾ. ഇവിടെയുള്ള എല്ലാ സ്ഥലങ്ങളിലും, തങ്ങൾ പോയെന്നും, തങ്ങൾക്ക് അലിഫിലൂടെ അതിനുള്ള ഭാഗ്യം ലഭിച്ചെന്നും ആര്യയും അർച്ചനയും പറയുന്നു.

ജന്മനാ കാലുകളില്ലാതെ ജനിച്ച അലിഫിന് കോളേജിൽ ലഭിച്ച ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു ആര്യയും, അർച്ചനയും. ഇരുവരും ഒരു കുടുംബത്തിലെ അംഗങ്ങളെന്ന പോലെ പരസ്പരം സ്നേഹിക്കുകയും, വളരെ അടുത്ത് ഇടപഴുകുകയും ചെയ്യുന്നവരായിരുന്നു. വീൽ ചെയറിൻ്റെ സഹായത്തോട് കൂടെ കോളേജിൽ വന്നിരുന്ന അലിഫിനെ തങ്ങളുടെ ചുമലിൽ എടുത്തായിരുന്നു ആര്യയും, അർച്ചനയും കോളേജിൽ കൊണ്ടു വന്നിരുന്നത്. തങ്ങൾ അലിഫിനെ എടുത്തുകൊണ്ടു പോകുന്നതും, അവനോടൊപ്പം നടക്കുന്നതുമായിട്ടുള്ള വീഡിയോ മാത്രമേ നിങ്ങളൊക്കെ കണ്ടിട്ടുള്ളു വെന്നും, സത്യത്തിൽ ക്ലാസിലെ എല്ലാ കൂട്ടുകാരും അലിഫിനെ എടുക്കാറുണ്ടെന്നും, എന്തു പരിപാടിയുണ്ടെങ്കിലും ഏറ്റവും ഉത്സാഹത്തോടെ മുമ്പിൽ അലിഫായിരിക്കുമെന്നും, അതുകൊണ്ടുതന്നെ ക്ലാസ്സ് കട്ട് ചെയ്യാനാണെങ്കിൽ പോലും അവനെയും എടുത്തുകൊണ്ടേ ഞങ്ങൾ പോവാറുള്ളുവെന്നും ആര്യയും, ആർച്ച പറയുന്നത്.

ആൺകുട്ടിയെന്നോ, പെൺകുട്ടിയെന്നോ തങ്ങൾക്കിടയിൽ വ്യത്യാസമില്ലെന്നും അലിഫിനെ എപ്പോഴും ഒപ്പം കൊണ്ടു നടക്കുന്നവരാണ് തങ്ങളോരുത്തരും എന്ന് അർച്ചന പറയുമ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായ ആ വീഡോയോയെക്കുറിച്ച് ഇരുവരും വാചാലരായി. താനും, അർച്ചനയും അലിഫിനെയും എടുത്ത് ക്ലാസിലേയ്ക്ക് പോകുമ്പോഴാണ് ​കോളേജിലെ പൂർവ വിദ്യാർത്ഥിയും, ഫോട്ടോഗ്രാഫറുമായ ജ​ഗത്തേട്ടൻ ഞങ്ങളുടെ മൂന്നുപേരുടെയും വിഡിയോ പകർത്തുന്നത്. വീഡിയോ എടുത്ത് തങ്ങളെ കാണിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും, ഇത്ര വൈറലാകുമെന്ന് കരുതിയില്ലെന്നും അവർ പറയുന്നു.

ദുബായിൽ ഒരു ജോലി കിട്ടിയാൽ തങ്ങൾ മൂന്നു പേരും ഇവിടെ തന്നെ നിൽക്കുമെന്നും, വീട്ടിൽ പോയി വീട്ടുകാരെയും കൂട്ടി ദുബായ്ക്ക് വരാനാണ് ആഗ്രഹമെന്നും ആര്യ പറയുന്നു. അലിഫ്നെ പോലുള്ള നല്ല സുഹൃത്തുക്കളെ കിട്ടണമെന്നും, അവനെ തങ്ങൾ അത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരെ ചേർത്തു നിർത്തുകയാണ് അകറ്റി നിർത്താൻ പടയില്ലെന്നും അഫിലിൻ്റെ സുഹൃത്തുക്കൾ പറയുന്നു. ആര്യയ്ക്കും, അർച്ചനയ്ക്കും ഒപ്പം ദുബായിൽ നിന്നുള്ള വിശേഷങ്ങൾ അലിഫ് സമൂഹ മാധ്യമളിൽ പങ്കുവെക്കാറുണ്. ക്ലബ് എഫ്എം 99. 6 – ന് നൽകിയ അഭിമുഖത്തിലായിരുന്നു മൂന്നു പേരും ഈ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്.

x