പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഒരുമിച്ച് ഒരു വേദിയിൽ പാടി തകർത്ത് അമൃത സുരേഷും ഗോപി സുന്ദറും ; വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം തങ്ങളുടെ പ്രണയം വെളിപ്പെടുത്തി ഗായിക അമൃത സുരേഷും, സംഗീത സംവിധായകൻ ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവരും വിവാഹിതരായെന്നും,  പരസ്പരം ഒന്നിച്ച് ജീവിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിലാണെന്ന് അമൃതയും, ഗോപി സുന്ദറും നേരിട്ടെത്തി പ്രേക്ഷകരോട് വെളിപ്പെടുത്തുകയായിരുന്നു. പുതിയ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചതിന് പിന്നാലെ പാപ്പരാസികളുടെയും, സമൂഹ മാധ്യമങ്ങളിലെ ട്രോളന്മാരുടെയും സൈബർ ആക്രമണങ്ങൾക്ക് ഇരുവരും നിരന്തരം ഇരയാവുകയായിരുന്നു. എന്നാൽ അത്തരത്തിലുള്ള വിമർശനങ്ങളോടും, ട്രോളുകളോടും മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമായിരുന്നു അമൃതയും, ഗോപി സുന്ദറും സ്വീകരിച്ചത്. അതുകൊണ്ട് തന്നെ വിമർശനങ്ങൾക്ക് നേരേ പ്രതികരണം നടത്താൻ ഇരുവരും രംഗത്തെത്തിയിരുന്നില്ല.

പ്രണയം വെളിപ്പെടുത്തിയും, പിറന്നാളാശാസകൾ പങ്കുവെച്ചും, പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തും ഇരുവരും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് വിമർശകരോടുള്ള മധുര പ്രതികാരം ഒരർത്ഥത്തിൽ  തീർക്കുകയായിരുന്നു അമൃതയും, ഗോപി സുന്ദറും.  ഇപ്പോൾ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഏറ്റവും പുതിയ വിശേഷമാണ് പുറത്തു വരുന്നത്.  ഒരേ വേദിയിൽ സന്തോഷത്തോടെ ആടി,പാടി പ്രേക്ഷകർക്ക് മുൻപിൽ മനോഹരമായ ഒരു ഗാനവുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദറും, ഗായിക അമൃത സുരേഷും. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകകുന്ന് നിശാഗന്ധിയിൽ നടന്ന സംഗീത നിശയിലായിരുന്നു പരിപാടി കളറാക്കാൻ ഇരുവരും ഒ‌രുമിച്ചെത്തിയത്.

അമൃതയും, ഗോപി സുന്ദറും ഒരുമിച്ചെത്തിയ പരിപാടിയുടെ ചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രണയം വെളിപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് അമൃതയും ഗോപി സുന്ദറും പാട്ടുമായി ഓരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി’ എന്ന പാട്ട് പാടിയാണ് ഇരുവരും പ്രേക്ഷകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. നിറഞ്ഞ കൈയടികളോടെ വേദിയിലും, സദസിലുമുള്ളവർ ഇരുവരുടെയും പാട്ട് ഏറ്റെടുക്കുകയയായിരുന്നു.  പരിപാടി അവസാനിച്ചതിന് പിന്നാലെ പ്രേക്ഷകരോട് നന്ദിയും, സ്നേഹവും അറിയിച്ചാണ് അമൃതയും, ഗോപി സുന്ദറും മടങ്ങിയത്.

തങ്ങൾ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഇങ്ങനെയൊരു വേദിയിൽ രണ്ടുപേർക്കും ഒരുമിച്ച് എത്താൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു എന്നായിരുന്നു പരിപാടി കഴിഞ്ഞതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് അമൃതയും,  ഗോപി സുന്ദറും പ്രതികരിച്ചത്.  ഇരുവർക്കുമിടയിലെ പ്രണയം സമൂഹ മാധ്യമങ്ങളിലൂടെ അമൃതയും, ഗോപിസുന്ദറും പരസ്യപ്പെടുത്തിയപ്പോൾ ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും, ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ചുക്കൊണ്ട് അമൃതയും, ഗോപി സുന്ദറും പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃതയെയും, ഗോപിസുന്ദറിനെയും ഒരുമിച്ച് ഒരു വേദിയിൽ കണ്ടതിൽ സന്തോഷമുണ്ടെന്നും, ഇരുവരുടെയും പാട്ട് ഏറെ ആസ്വദിച്ചെന്നുമാണ് ആരാധകർ പറഞ്ഞത്.

x