വിസ്‌മയ കേസിൽ ഭർത്താവ് കിരണിന് വേണ്ടി വാദിച്ച് ആളൂർ, ആളൂരിന്റെ വാദം കേട്ട് പോലീസ് വരെ ഞെട്ടി

കേരളം ഒട്ടാകെ ശ്രദ്ധ പിടിച്ച സംഭവമായിരുന്നു കൊല്ലത്ത് വിസ്‌മയ എന്ന യുവതിയുടെ ആ,ത്മഹ, ത്യ, വിസ്‌മയ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് നൂറ് ശതമാനം വിശ്വാസം വിസ്മയുടെ വീട്ടുകാർക്ക് ഉണ്ട്, വിസ്‌മയെ ഭർത്താവ് കിരണ് നിരന്തരമായി ഉപദ്രവിച്ചിരുന്നതായും ആരോപണം ഉണ്ടായിരുന്നു, ഇപ്പോൾ കിരൺ പോലീസ് കസ്റ്റഡീൽ ആണ് ഉള്ളത്, കിരണിന് ജാമ്യം അനുവദിക്കണം എന്ന ആവശ്യവുമായി ഇന്നലെ കോടതിയിൽ എത്തിയത് അഡ്വ ആളൂർ ആണ്,കേരളത്തിൽ നടന്നിട്ടുള്ള മിക്ക പ്രധാന കേസുകളിലെയും എതിർ ഭാഗത്ത് പ്രതിക്ക് വേണ്ടി നിന്ന് പ്രശസ്‌തനായ വകീൽ കൂടിയാണ് ബി.എ.ആളൂർ, ഗോവിന്ദ ചാമിക്ക് വേണ്ടി വാദിച്ചാണ് ആളൂർ കേരളത്തിൽ പ്രശസ്തനായ് തീർന്നത് അതിന് ശേഷം നിരവതി ജനശ്രദ്ധ പിടിച്ച കേസുകളിൽ ആളൂർ വാദിച്ചത്, ഇന്നലത്തെ വാദത്തിന് ശേഷം കിരണിന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തിയതിലേക്ക് മാറ്റി വെച്ചിട്ടുണ്ട്

കൊല്ലം ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച് പതിനൊന്നി നായിരുന്നു കിരണിന്റെ ജാമ്യപേക്ഷിക്ക് വേണ്ടി നൽകിയത് തുടർന്ന് കോടതി പന്ത്രണ്ട് മണിക്ക് വാദം കേൾക്കാൻ മാറ്റുകയായിരുന്നു, മുൻകൂട്ടി എഴുതിതയാറാക്കിയ അപേക്ഷ അഡ്വ ആള്ളൂർ കോടതിക്ക് മുമ്പാകെ വായിക്കുകയായിരുന്നു, മറുഭാഗത്ത് അസി.പബ്‌ളിക് പ്രോസിക്യൂട്ടര്‍ കാവ്യനായര്‍ ആയിരുന്നു, കിരണ് കുറ്റക്കാരനെ അല്ല എന്ന രീതിയിൽ ആയിരുന്നു ആളൂരിന്റെ വാദം, ഇതിന് എല്ലാം എതിരെ ശക്തമായിട്ടാണ് കാവ്യ എതിർത്ത് വാദിച്ചത്

കിരണ് ഇതുവരേക്കും ഒരു കേസിലും പ്രതി ആയിട്ടില്ലെന്നും, അറിയപ്പെടുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണെന്നും പോലീസ് കിരണിനെ മനപ്പൂർവം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്നും പോലീസ് മറ്റു കേസുകളിൽ ഒന്നും ഇത്രയും ശുഷ്‌കാന്തി കാണിച്ചിട്ടില്ല എന്നും കിരണിന് എതിരെ സ്ത്രീധനപീഡനം (498 എ.) വകുപ്പ് മാത്രമാണ് ചുമത്താവുന്ന കുറ്റം എന്നായിരുന്നു ആളൂര്‍ ആദ്യം വാദിച്ചത്. ഈ വാദത്തിനെ ശക്തമായി എതിർത്ത് തന്നെയായിരുന്നു കാവ്യനായര്‍ വാദിച്ചത്, നിലവിൽ കിരണിന് എതിരെ ചുമത്തിയിരിക്കുന്നത് 304 ബി (സ്ത്രീധനപീഡനം മൂലമുള്ള മരണം) ആണ്, എന്നാൽ വിസ്മയുടെ തിരോധാനത്തിന് ദൂരൂഹത ഉണ്ടെന്നും അതിനാൽ അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കിരണിന് എതിരെ പല വകുപ്പുകളും ചുമത്തേണ്ടി വരും എന്നും കാവ്യ വാദിച്ചു

കൂടാതെ കിരണിന് കോവിഡ് ബാധിച്ചതിനാൽ അന്വേഷണം പൂർത്തിയാകാൻ കഴിഞ്ഞിട്ടില്ല എന്നും, അത് കൊണ്ട് കസ്റ്റഡി നീട്ടണം എന്നും, രോഗം മാറുന്ന മുറയ്ക്ക് തെളിവെടുപ്പ് പൂർത്തിയാകേണ്ടത് ഉണ്ടെന്നും അത് കൊണ്ട് ജാമ്യം അനുവദിക്കലും എന്നുമാണ് അഡ്വ കാവ്യ വാദിച്ചത്, വാദം കേട്ട മജിസ്ട്രേറ്റ് എ.ഹാഷിം കേസ് അഞ്ചാം തിയതിലേക്ക് മാറ്റുകയായിരുന്നു, കിരണിനെ മൂന്ന് ദിവസത്തേക്ക് ആയിരുന്നു കസ്റ്റഡിയിൽ വിട്ടിരുന്നത്, അതിനിടയിൽ ആണ് കിരണിന് കോവിഡ് പിടിപെട്ടത്

x