അടഞ്ഞു കിടക്കുന്ന വീടിന്റെ ഗേറ്റിന് മുന്നിൽ മണിക്കൂറുകളോളം കാത്ത് നിൽക്കുന്ന പശുക്കൾ , കാരണം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് നാട്ടുകാരും വീട്ടുകാരും

അടച്ചിട്ടിരിക്കുന്ന ഗേറ്റിനു മുന്നിൽ പതിവായി കാത്തുനിൽക്കുന്ന പശുക്കൾ , കാരണം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് നാട്ടുകാരും സോഷ്യൽ ലോകവും . മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന നിരവധി സംഭവങ്ങൾ നമുക്ക് മുന്നിൽ ഉദാഹരങ്ങളായിട്ടുണ്ട് . സ്നേഹം നൽകിയാൽ കളങ്കമില്ലാത്ത സ്നേഹം ഇരട്ടിയായി തിരികെ തരുന്നതിൽ മിണ്ടാപ്രാണികൾക്ക് ഒരു പ്രത്യേക കഴിവാണ് . ഒരു നേരത്തെ അന്നം നൽകിയാൽ അതിന്റെ നന്ദിയും സ്നേഹവും ആ മിണ്ടാപ്രാണിക്ക് എന്നുമുണ്ടാകും . അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . സംഭവം ഇങ്ങനെ .. അടഞ്ഞുകിടക്കുന്ന വീടിന്റെ ഗേറ്റിന് മുന്നിൽ എത്തി മണിക്കൂറുകൾ കാത്തുനിന്ന് കരഞ്ഞതിന് ശേഷം തിരികെ പോകുന്ന പശുക്കളുടെ വിഡിയോകളും ചിത്രങ്ങളും ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . കാസർഗോഡ് അണങ്ങൂർ റോഡരുകിൽ ഡോക്ടർ നരസിംഹ ഭട്ടിന്റെ വീടിനു മുന്നിലെ കാഴ്ചയാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് ..

നേരം വെളുത്താൽ ഓടി പാഞ്ഞെത്തുന്ന പശുക്കൾ നരസിംഹ ഭട്ടിന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ കാത്തുനിൽക്കും , ഡോക്ടർ ഗേറ്റ് തുറക്കുന്ന സമയം വരെ പശുക്കൾ കാത്തുനിൽക്കും . ഗേറ്റ് തുറന്നാൽ അടുക്കള ഭാഗത്തേക്ക് ചെല്ലുകയും രാവിലത്തെ ഭക്ഷണം കഴിച്ചതിന് ശേഷം മാത്രേ മറ്റു സ്ഥലങ്ങളിലേക്ക് പോകു . പല വീടുകളിൽ നിന്നും രാവിലെ അഴിച്ചുവിടുന്ന പശുക്കൾ രാവിലെ തന്നെ നരസിംഹ ഭട്ടിന്റെ ഗേറ്റിലേക്കാണ് ഓടി എത്തുന്നത് . ശേഷം ഗേറ്റ് തുറക്കുന്നത് വരെ കാത്തിരിക്കുകയും ചെയ്യും . ഡോക്ടറും ഭാര്യാ ഉമ്മയും ഇവയ്ക്ക് വീട്ടിൽ പൂർണ സ്വാതന്ദ്രം നൽകുകയും ചെയ്തിട്ടുണ്ട് . എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഡോക്ടർ നരസിംഹ ഭട്ട് അസുഖത്തെത്തുടർന്ന് മംഗലൂരിൽ അന്തരിച്ചിരുന്നു . ബദിയടുക്ക പട്ടാജെ തറവാട്ടിലാണ് ബന്ധുക്കൾ നരസിംഹ ഭട്ടിനെ സംസ്കരിച്ചത് . എന്നാൽ ഭട്ടിന്റെ വിയോഗം അറിയാതെ ഇപ്പോഴും സ്ഥിരമായി പശുക്കൾ എന്നും മണിക്കൂറുകളോളമാണ് വീടിന്റെ അടഞ്ഞു കിടക്കുന്ന ഗേറ്റിന് മുന്നിൽ കാത്തുനിൽക്കുന്നത് . ഗേറ്റ് തുറക്കുന്നില്ല എന്ന് മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണു പശുക്കൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത് .


ഡോക്ടറുടെ വിയോഗത്തോടൊപ്പം അദ്ദേഹത്തെ കാത്തുനിൽക്കുന്ന പശുക്കളെ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകുന്നു എന്ന് ബന്ധു സത്യസങ്കർ ഭട്ടിന്റെ ഭാര്യാ ഷീല പറയുന്നു ..ഒരു നേരത്തെ അന്നം നൽകിയ നന്ദിയോടെയും അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും പേരിലാണ് പശുക്കൾ എന്നും ഗേറ്റിനു മുന്നിൽ വന്നു നിൽക്കുന്നത് . എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x