Categories: Viral News

ഇരുപത്തിയൊന്നാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ; മകൾക്ക് പൂർണ പിന്തുണ നൽകി അമ്മ സിന്ധു കൃഷ്‌ണ

ടന്‍ കൃഷ്ണ കുമാറും കുടുംബവും മലയാളി പ്രക്ഷകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളില്‍ ഒന്നാണ്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം. ലോക്ക്ഡൗണ്‍കാലത്ത് വീട്ടിലെല്ലാവരും യൂട്യൂബ് ചാനല്‍ തുടങ്ങുകയും ചെയ്തിരുന്നു. കൃഷ്ണകുമാറിന്റെ മൂത്ത മകളായ അഹാന കൃഷ്ണയും കുഞ്ഞനിയത്തിയായ ഹന്‍സികയും ക്യാമറയ്ക്ക് മുന്നില്‍ സജീവമാണ്. അഹാന നായികയായി എത്തിയ ലൂക്കയില്‍ ചേച്ചിയുടെ ബാല്യകാല വേഷമായിരുന്നു ഹന്‍സിക അവതരിപ്പിച്ചത്. നന്നേ മെലിഞ്ഞ്, ഇടതൂര്‍ന്ന നീളന്‍ മുടിയുമായി സിനിമയില്‍ കന്നിയങ്കം കുറിച്ച നടിയാണ് മൂന്നാമത്തെ മകള്‍ ഇഷാനി കൃഷ്ണ. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയ ചിത്രം ‘വണ്ണില്‍’ കയ്യടക്കമുള്ള അഭിനയമായിരുന്നു ഇഷാനിയുടേത്.

അഹാനയുമായി നല്ല രൂപസാദൃശ്യമുണ്ട് ഇഷാനിക്ക്. കുറച്ചുകൂടി മെലിഞ്ഞയാള്‍ ആയതിനാല്‍ ഒറ്റനോട്ടത്തില്‍ ആ സാദൃശ്യം അധികം പ്രകടമല്ലായിരുന്നു. അടുത്തിടെ ശരീര ഭാരം വര്‍ധിപ്പിച് പുത്തന്‍ മേക്ക് ഓവറുമായി ഇഷാനി എത്തിയിരുന്നു. മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ ഇഷാനിയുടെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്ഥിരമായി ചെയ്യുന്ന വര്‍ക്കൗട്ടിന്റെ വീഡിയോ ആണ് ഇഷാനി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. ശരീരഭാരം വര്‍ധിപ്പിച്ചും പോസിറ്റിവിറ്റി നല്‍കുന്ന ഒരു അഭിനേത്രി എന്ന നിലയില്‍ ഇഷാനിയുടെ ഈ പോസ്റ്റ് വേറിട്ട് നില്‍ക്കുന്നതായിരുന്നു.

41 കിലോ ശരീരഭാരത്തില്‍ നിന്നുമാണ് താരം 51 കിലോയില്‍ എത്തിയത്. ‘അനിമല്‍ ഫ്‌ലോ’ എന്ന വര്‍ക്കൗട്ട് ആണ് താരം ചെയ്തിരുന്നത്. മൃഗങ്ങളുടെ ശരീര ചലനങ്ങള്‍ അനുകരിച്ച് വ്യായാമം ചെയ്യുകയാണ് ‘അനിമല്‍ ഫ്‌ലോ’ വര്‍ക്കൗട്ടിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറഞ്ഞിരുന്നു. താന്‍ ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്നറിയില്ലെന്നും പഠിക്കാന്‍ ശ്രമിക്കുകയാണെന്നും താരം വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം താരത്തിന്റെ ഇരുപത്തിയൊന്നാം പിറന്നാള്‍ ആയിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. അഹാനയും ദിയയും ഹന്‍സികയും എല്ലാവരും തന്നെ താരത്തിന് ആശംസകള്‍ അറിയിക്കുകയും ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഓ ബൈ തമാര എന്ന ഹോട്ടലില്‍ വെച്ചായിരുന്നു ഇഷാനിയുടെ പറന്നാള്‍ ആഘോഷം നടന്നത്. കറുപ്പ്, മഞ്ഞ, ഗ്രേ ഇടകലര്‍ന്ന തീമാണ് പിറന്നാള്‍ ആഘോഷത്തിന് വേണ്ടി ഒരുക്കിയത്. ക്രീം നിറത്തിലെ ഡ്രസ്സില്‍ സുന്ദരിയായിട്ടായിരുന്നു ഇഷാനി എത്തിയത്. ക്രീം നിറം തന്നയായിരുന്നു കേക്കിനും നല്‍കിയിരുന്നത്. ഹന്‍സികയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ദിയയും ഹന്‍സികയും കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. അഹാന വെള്ള നിറത്തിലുള്ള വസ്ത്രവുമായിരുന്നു.

വണ്‍ എന്ന ചിത്രത്തില്‍ രമ്യ എന്നായിരുന്നു ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര്. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും, ചെയര്‍പേഴ്‌സണുമായാണ് രമ്യ എന്ന കഥാപാത്രമെത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം ഇഷാനി ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ചിത്രീകരണം തുടങ്ങിയ സമയത്ത് നല്ല പേടിയുണ്ടായിരുന്നു മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍. എന്നാല്‍ അഭിനയിച്ചപ്പോള്‍ വിചാരിച്ച അത്ര പേടിയൊന്നും തോന്നിയില്ലെന്നായിരുന്നു ഇഷാനി പറഞ്ഞത്. ചിത്രത്തില്‍ കൃഷ്ണ കുമാര്‍ കസ്റ്റംസ് ഓഫീസറുടെ വേഷവും ചെയ്തിരുന്നു.

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago