അന്ന് കിട്ടിയ 40 ലക്ഷവും തീർന്നു, വീട്ടുജോലി ചെയ്താണ് ഇപ്പോൾ ജീവിക്കുന്നത് ; ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ

2016 ഏപ്രില്‍ 28ന് ആണ് പെരുമ്പാവൂരില്‍ ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് ആദ്യ ദിവസങ്ങളില്‍ മാധ്യമ ശ്രദ്ധ വേണ്ട രീതിയില്‍ കിട്ടിയില്ലെങ്കിലും പിന്നീട് നവമാധ്യമങ്ങളില്‍ ജിഷയുടെ നീതിക്കായുള്ള കാമ്പയിനുകള്‍ ശക്തമായതോടെയാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുല്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.പെരിയാർ ബണ്ട് കനാലിന്റെ തിണ്ടയിൽ പുറമ്പോക്ക് ഭൂമിയിൽ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടത്‌.ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിക്കെതിരെ പല വാര്‍ത്തകളും വന്നിരുന്നു. മകളുടെ മരണ ശേഷവും യാതൊരു വിഷമവുമില്ലാതെ ആര്‍ഭാടമായിട്ടാണ് ആ അമ്മ കഴിഞ്ഞത്. രാജേശ്വരിയുടെ ബ്യൂട്ടീഷന്‍ ചെയ്തുള്ള ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങളും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം രാജേശ്വരിയുടെ സാമ്പത്തികാവസ്ഥ ഇപ്പോള്‍ വളരെ മോശമാണ് എന്ന തരത്തിലുള്ളതാണ്.

സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ധനസഹായം തീര്‍ന്നതോടെ ഹോംനഴ്‌സ് ആയി ജോലി ചെയ്തും നാട്ടുകാരുടെ സഹായം കൊണ്ടുമാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നാണ് രാജേശ്വരി പറയുന്നത്.രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു. ജിഷ കൊല്ലപ്പെട്ടതിന് ശേഷം പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പണം കൊണ്ട് രാജേശ്വരിക്ക് പുതിയ വീട് സര്‍ക്കാര്‍ പണഇത് നല്‍കിയിരുന്നു.

2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപയാണ്‌.ഇതില്‍ പുതിയ വീട് പണഇയ്ക്കായി 11.5 ലക്ഷത്തിലങികം ചെലവാകുകയും ബാക്കി മുഴുവന്‍ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ലാഭരണകൂടം മാറ്റുകയും ചെയ്തു. മകളുടെ മരണമുണ്ടാക്കിയ കടുത്ത ശാരീരിക മാനസിക അവസ്ഥകൾ രാജേശ്വരിയെ നിത്യ രോഗിയാക്കി. ചികിത്സക്കായി വലിയ തുക ചിലവായി. ഇതിനിടെ കൂടെയുണ്ടായിരുന്ന പലരും രാജേശ്വരിയെ പറഞ്ഞ് പറ്റിച്ച് കുറെ പണവും കൈകലാക്കി. ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോയി സ്നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത് എന്നും രാജേശ്വരി പറയുന്നു.

ജിഷ കൊലക്കേസിൽ പ്രതി അമിറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ രാജേശ്വരിക്ക് നൽകിയ പൊലീസ് സംരക്ഷണവും സർക്കാർ പിൻവലിച്ചിരുന്നു.ജിഷയുടെ മരണത്തെ തുടർന്ന് സർക്കാർ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് രാജേശ്വരിയുടെ താമസം.ജിഷയുടെ മരണ ശേഷം ലഭിച്ച പണം രാജേശ്വരി അനാവശ്യമായി ധൂര്‍ത്തടിച്ചെന്ന തരത്തില്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഇവര്‍ക്ക് നേരെ ഉണ്ടായിരുന്നു.

x