50 ലക്ഷത്തിൻ്റെ ഔഡി കാറിൽ ചായക്കച്ചവടം, ഒപ്പം വാഹനം എക്‌സ്പീരിയൻസ് ചെയ്യാനുള്ള അവസരവും; വൈറലായി യുവാക്കൾ

പരമ്പരാഗത കച്ചവടങ്ങൾ പുതുമയുള്ള രീതിയിൽ ചെയ്യുകയെന്നതാണ് പുതിയ കാലത്തെ മാർക്കറ്റിങ് തന്ത്രം. ഇതുവഴി കൂടുതൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അതിലൂടെ ബിസിനസ് വളർത്തുകയും ചെയ്യുകയെന്നത് സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും നമ്മൾ കാണുന്നതാണ്. ഇത്തരത്തിൽ വേറിട്ട ചായക്കച്ചവടത്തിലൂടെ ശ്രദ്ധേയമായ രണ്ട് യുവാക്കളാണ് ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ താരങ്ങൾ.

പറഞ്ഞുവരുമ്പോൾ ചായക്കച്ചവടമാണ് രണ്ടുപേരും ചേർന്ന് ചെയ്യുന്നതെങ്കിലും ഇവരുടെ ചായക്കട ഇവർ ഉപയോഗിക്കുന്ന ആഡംബര വാഹനമായ ഔഡി എ 4-ന്റെ ഡിക്കിയാണെന്നതാണ് പ്രത്യേകത. ഹരിയാന സ്വദേശിയായ മന്നു ശർമ്മയും പഞ്ചാബ് സ്വദേശിയായ അമിത് കശ്യപുമാണ് 50 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള ഔഡി എ4-ന്റെ ഡിക്കിയിൽ വെച്ച് 20 രൂപ വിലയുള്ള കട്ടിങ്ങ് ചായ വിൽക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇവരുടെ ചായക്കച്ചവടം ശ്രദ്ധേയമായിരുന്നു.

നഗരത്തിലെ ഏത് മുക്കിലും മൂലയിലും ചായക്കടകൾ ഉണ്ടെങ്കിലും ആഡംബര കാറിലെ ചായക്കച്ചവടം ഇത് ആദ്യമാണെന്നതാണ് ഇവരുടെ സവിശേഷത. ഇവരുടെ അടുത്തുനിന്ന് ചായ ആസ്വദിച്ചിട്ടുള്ളവർ ഔഡി ചായവാല എന്നാണ് ഈ യുവാക്കളെ വിശേഷിപ്പിച്ചിട്ടുള്ളതെങ്കിൽ ഓൺ ഡ്രൈവ് ടീ എന്നാണ് ഈ സംരംഭത്തെ അമിത് കശ്യപും മന്നു സിങ്ങും വിശേഷിപ്പിക്കുന്നത്. ചായക്കൊപ്പം വാഹനം എക്‌സ്പീരിയൻസ് ചെയ്യാനുള്ള അവസരവും ഇവർ നൽകുന്നുണ്ട്. തിങ്ക് ലക്ഷ്വറി ഡ്രിങ്ക് ലക്ഷ്വറി എന്നാണ് ഇവരുടെ ആപ്തവാക്യം.

സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും കഴിഞ്ഞ ആറ് മാസത്തോളമായി ഔഡിയിലെ ചായക്കച്ചവടം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മന്നു ശർമ്മ മുമ്പ് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന ആളാണ്. അതേസമയം, അമിത് കശ്യപ് ഷെയർ ബ്രോക്കറാണ്. വൈകുന്നേര സമയങ്ങളിലാണ് ഇരുവരും ആഡംബര കാറുമായി ചായ വിൽക്കാനിറങ്ങുന്നത്. ഔഡിയിലെ ചായക്കച്ചവടം കണ്ട് നിരവധി ആളുകളാണ് ഇവരുടെ ചായ കുടിക്കാൻ ഇവിടെ എത്തുന്നത്.

കച്ചവടത്തിലെ വൈവിധ്യം കൊണ്ട് ആളുകളെ ആകർഷിക്കാനാണ് ഔഡി കാറിൽ കച്ചവടത്തിനിറങ്ങിയതെന്നാണ് യുവാക്കൾ അഭിപ്രായപ്പെടുന്നത്. ഇവരുടെ ആശയത്തെ അഭിനന്ദിച്ച് നിരവധി ആളുകളാണ് സന്ദേശങ്ങൾ അയയ്ക്കുന്നത്. ഹരിയാന രജിസ്‌ട്രേഷൻ വാഹനത്തിലാണ് ഇവരുടെ ചായ കച്ചവടം. ഡൽഹി എൻ.സി.ആർ മേഖലയിൽ 10 വർഷം കഴിഞ്ഞ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുണ്ട്. അത്തരത്തിൽ വാങ്ങിയ വാഹനമായിരിക്കാം ഇതെന്നും

x