ജന്മദിനം തന്നെ വിവാഹ നിശ്ചയവും ; ചക്കപ്പഴം റാഫിക്ക് സർപ്രൈസ് ഒരുക്കി ഭാവി വധു മഹീനയും കൂട്ടുകാരും

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർക്കായി വ്യത്യസ്തമായ പരുപാടികൾ അവതരിപ്പിച്ച് കൊണ്ട് ഏവരുടെയും മനം കവർന്ന ചാനൽ ആണ് ഫ്‌ളവേഴ്‌സ് ടിവി. 2015ൽ സംപ്രേക്ഷണം തുടങ്ങിയ ഫ്‌ളവേഴ്‌സ് ടിവി മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമായ പുതുമയാർന്ന പരിപാടികൾ ആണ് അവതരിപ്പിച്ചത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഉപ്പും മുളകും എന്ന പരമ്പര. മലയാളി പ്രേക്ഷകർ ഇങ്ങനെ നെഞ്ചിലേറ്റിയ ഒരു കുടുംബം ഒണ്ടോ എന്ന് തന്നെ സംശയമാണ്. ഉപ്പും മുളകും അവസാനിച്ചപ്പോൾ ഫ്ലവർസ് ടിവി പ്രേക്ഷകർക്ക് സമ്മാനിച്ച പരമ്പരയാണ് ചക്കപ്പഴം.

ഉപ്പും മുളകിലെ ഓരോ കഥാപാത്രത്തെയും ഒരു കുടുംബാംഗത്തെ പോലെയാണ് മലയാളികൾ നെഞ്ചിലേറ്റിയത്. എന്നാൽ ഒരു മുന്നറിയിപ്പും കൂടാതെയാണ് കഴിഞ്ഞ ജനുവരിയിൽ ഉപ്പും മുളകും അവസാനിച്ചത്. ഉപ്പും മുളകും അവസാനിച്ചതോടെ വലിയ പ്രതിഷേധമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാൽ ആ പ്രതിഷേധത്തെ തണുപ്പിക്കാൻ ഉപ്പും മുളകും പോലെ തന്നെ മികച്ചൊരു പരുപാടിയുമായാണ് ഫ്ലവർസ് ടിവി എത്തിയത്. നിരവധി താരങ്ങളുമായി എത്തിയ ചക്കപ്പഴത്തിൽ കത്തിക്കയറിയത് പക്ഷേ റാഫി എന്ന ടിക്ക്ടോക്ക് താരമായിരുന്നു.

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായ നടി അശ്വതി ശ്രീകാന്ത്, ശ്രീകുമാർ , സബീറ്റ ജോർജ് തുടങ്ങി നിരവധി താരങ്ങളുമായി ആണ് ചക്കപ്പഴം എത്തിയത്. ചക്കപ്പഴം പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ അതുവഴി ഭാഗ്യം തെളിഞ്ഞത് റാഫി എന്ന ടിക്ക് ടോക്ക് താരത്തിനായിരുന്നു. ചക്കപ്പഴത്തിലെ പ്രധാന കഥാപാത്രമായ ഉത്തമൻ കുഞ്ഞുണിയുടെ സഹോദരൻ ആയി എത്തിയ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാഫി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.

ചക്കപ്പഴത്തിലെ മിന്നും താരം ഷാഫിയുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. റാഫിയുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ജൂലൈ നാലിന്. അതേ ദിവസം തന്നെ വിവാഹ നിശ്ചയവും തീരുമാനിക്കുകയായിരുന്നു. റാഫി വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത നേരത്തെ തന്നെ വന്നിരുന്നു. ഭാവി വധു മഹീന റാഫിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചു വിവാഹ വാർത്ത പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന് വീട്ടിലെത്തിയ റഫീക്ക് മഹീന ഒരുക്കിയ സർപ്രൈസ് ആണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്.

വിവാഹ നിശചയത്തിനായി മഹീനയുടെ വീട്ടിൽ എത്തിയ റാഫിക്ക് ഒരു അടിപൊളി സർപ്രൈസ് തന്നെ ഒരുക്കിയിരിക്കുകയാണ് മഹീനയും കൂട്ടുകാരും. മഹീന തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. നിശ്ചയത്തിനായി വീട്ടിലെത്തിയ റാഫിക്കായി ഒരു തകർപ്പൻ ജന്മദിന ആഘോഷ പരിപാടിയാണ് ഭാവി വധു മഹീന ഒരുക്കിയത്. വീടെല്ലാം അലങ്കരിച്ചു റാഫിയുടെ ചിത്രമുള്ള ഒരു കേക്കും മഹീന റാഫിക്കായി ഒരുക്കി വെച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

x