ഇതുവരെ തുറന്ന് പറയാത്ത ആ പ്രണയകഥയുടെ കെട്ടഴിച്ച് സുരേഷ് ഗോപി ; അതിഥിയായ ആനിയെ ഞെട്ടിച്ച ആ കഥ ഇങ്ങനെ

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് സുരേഷ് ഗോപി. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ കിങ് ആയ സുരേഷ് ഗോപി വീണ്ടും ഒരു രണ്ടാം വരവ് നടത്തിയിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി പ്രേക്ഷകർ ആഗ്രഹിച്ച തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഒരു നടൻ എന്നതിലുപരി മികച്ച ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ ആണ് സുരേഷ് ഗോപി പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ളത്.

അഭ്രപാളിയിൽ തോക്കും ലാത്തിയും ഒക്കെ പിടിച്ചു നിൽക്കുന്ന ഈ നടൻ യഥാർത്ഥത്തിൽ ഒരു ലോല മനസ്സിന്റെ ഉടമയാണ് എന്ന് പ്രേക്ഷകർക്ക് എല്ലാം നന്നായി അറിയാം. അദ്ദേഹത്തിന്റെ സഹായഹസ്തങ്ങൾ സ്വീകരിച്ചവർ നിരവധിയാണ്. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ എത്രയോ മനുഷ്യരുടെ കണ്ണുനീരാണ് ഇദ്ദേഹം ഒപ്പിയിരിക്കുന്നത്. ഭാര്യ രാധികയും പ്രേക്ഷകർക്ക് പരിചിത മുഖം തന്നെയാണ്. മലയാള സിനിമാലോകത്തെ മാതൃക ദമ്പതിമാരാണ് രാധികയും സുരേഷ് ഗോപിയും.

വിവാഹം ഉറപ്പിച്ച ശേഷം ഉള്ള ഒരു പ്രണയകഥയാണ് ഇവർക്ക് എപ്പോഴും പറയാനുള്ളത്. സുരേഷ് ഗോപിയെയും മക്കളെയും ഒക്കെ നോക്കി ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ രാധിക വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് സുരേഷ് ഗോപി തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ ഭാര്യയായി രാധിക തന്നെ മതിയെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഏറ്റവും അടുത്തെത്തിയ അഭിമുഖത്തിലും സുരേഷ് ഗോപി പറയുന്നത് രാധിക അറിയാത്ത ഒന്നും തന്റെ ജീവിതത്തിൽ ഇല്ല എന്നാണ്. എല്ലാ കാര്യങ്ങളും താൻ പങ്കുവെക്കുന്ന അടുത്ത സുഹൃത്താണ് രാധിക എന്നാണ്.

വീട്ടുകാർ ഉറപ്പിച്ച വിവാഹം ആയിരുന്നുവെങ്കിലും വിവാഹശേഷമാണ് ഇരുവർക്കുമിടയിൽ പ്രണയവല്ലരി പൂത്തുലഞ്ഞത് എന്ന് പറയാം. ഇരുവരും ഓരോ വേദിയിലെത്തുമ്പോൾ അത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ തന്നെയാണ്. മാസ്സ് ഡയലോഗുകൾ പറയുന്ന നായകന്റെ ഉള്ളിലൊരു റൊമാന്റിക് സ്റ്റാർ ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസ്സിലാക്കി തന്നത് രാധിക തന്നെയാണ്. രാധികയെ പറ്റി പറയുമ്പോൾ എപ്പോഴും സുരേഷ് ഗോപി ആർദ്രമാകുമായിരുന്നു.

ഇപ്പോൾ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പുതിയ പരിപാടിയായ ജനനായകൻ എന്ന പരിപാടിയിൽ ഭാര്യയ്ക്ക് ഒപ്പം എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പ്രിയപ്പെട്ടവൾക്കൊപ്പം പ്രണയ ഗാനങ്ങൾ ആലപിച്ച് തന്റെ പ്രണയകഥയുടെ കെട്ട് അഴിക്കുകയാണ് സുരേഷ് ഗോപി. ഈ പ്രണയകഥയ്ക്ക് സാക്ഷിയാകാൻ വേദിയില് റിമി ടോമി ,ആനി, ഷാജി കൈലാസ്, ടിനി ടോം, രമേശ് പിഷാരടി,മിഥുൻ രമേശ് എന്നിവരുമുണ്ട്. വളരെ പ്രണയം നിറച്ച ഒരു ഗാനം തന്റെ ഭാര്യക്ക് വേണ്ടി ഭാര്യയോടൊപ്പം നിന്ന് ആലപിക്കുന്ന സുരേഷ് ഗോപി പ്രേക്ഷകർക്ക് ഒരു സന്തോഷം നിറയുന്ന കാഴ്ച തന്നെയായിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹം ഇങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ എന്നാണ് പ്രേമോ വിഡിയോക്ക് താഴെ വരുന്ന കമന്റുകൾ.

x