സജീഷിന്റെ കൈപിടിച്ച് വീട്ടിൽ കയറിയപ്പോൾ ആ കാഴ്ച്ച കണ്ട് പ്രതിഭ പൊട്ടിക്കരഞ്ഞു ; എന്റെ ലിനിയുടെ ഓർമ്മകൾ എന്നും ഉണ്ടാകും അവളെ മറക്കാൻ പറ്റില്ല

കേരളക്കരയിൽ മുഴുവൻ വളരെയധികം വേദനയുണ്ടാക്കിയ ഒരു സംഭവമായിരുന്നു നിപ്പ പ്രതിരോധനതിനിടയിൽ ജീവൻ ബലി നൽകേണ്ടി വന്ന ലിനിയുടെ അവസ്ഥ. ലിനിയുടെ കുഞ്ഞുമക്കളെ ഓർത്തായിരുന്നു എല്ലാവരും വേദന തിന്നിരുന്നത്. അടുത്ത സമയത്താണ് ലിനിയുടെ ഭർത്താവായ സജേഷ് വിവാഹിതനായിരുന്നത്. അവസാനകാലത്ത് അച്ഛനെപ്പോലെ ഒറ്റയ്ക്ക് ആകരുത് എന്ന് കത്തിൽ സജേഷിനോട് ലിനി പറഞ്ഞിരുന്നു. ലിനി മരിച്ചു രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ താൻ ലിനിയുടെ അഭാവത്തിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കിയതാണ് എന്നാണ് സജേഷ് പറയുന്നത്. ഇപ്പോഴിതാ സജേഷ് കുറച്ചു കാര്യങ്ങൾ തുറന്നു പറയുകയാണ്.

താൻ ഇപ്പോഴും താമസിക്കുന്നത് ലിനിയുടെ വീട്ടിൽ തന്നെയാണ് എന്നാണ് സജേഷ് പറഞ്ഞിരുന്നത്. പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ചിട്ട് ഏകദേശം ആറുമാസം ആയിരിക്കുകയാണ്. വളരെ വേഗമാണ് പ്രതിഭയും കുട്ടികളും തമ്മിൽ അടുത്തിരുന്നത്. അവർ തമ്മിൽ ഒരുമിച്ച് പോകുമോ എന്നതായിരുന്നു ഏറ്റവും ശ്രദ്ധിച്ച് കാര്യം. പ്രതിഭയെ കുട്ടികൾ അമ്മ എന്ന് തന്നെയാണ് വിളിക്കുന്നത്. എന്റെ കുഞ്ഞുങ്ങൾ ഒരു അമ്മയുടെ സ്നേഹം എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

ഒരാളെ അമ്മയെന്ന വിളിപ്പിക്കാൻ പാടല്ലേ..? അമ്മയാണെന്ന് തോന്നലുണ്ടായാൽ മാത്രമല്ലേ അവർ അങ്ങനെ വിളിക്കുകയുള്ളൂ, ലിനിയുടെ ബന്ധുക്കൾ കൂടി പോയി ആയിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. വളരെ വേഗമാണ് പ്രതിഭയുമായി കുട്ടികൾ അടുത്തിരുന്നത്. ഓഗസ്റ്റ് 29 നാണ് വിവാഹിതനായിരുന്നത്. കൊയിലാണ്ടികാരിയായ പ്രതിഭാ അധ്യാപിക കൂടിയാണ്. തങ്ങൾ വിവാഹിതരാകുന്നത് കുടുംബത്തിലെ എല്ലാവർക്കും വലിയ സന്തോഷമുണ്ട്. എന്നാൽ വലിയ ഇഷ്ടമില്ലാതെ ആളുകളും ഉണ്ട്. അവരെയൊന്നും ഇപ്പോൾ നോക്കുന്നില്ല.

താനും പ്രതിഭയും മക്കളും ഇപ്പോൾ താമസിക്കുന്നത് ലിനിയുടെ വീട്ടിൽ തന്നെയാണ്. മറ്റൊരു വീട്ടിലേക്ക് മാറണം എന്നാണ് വിചാരിക്കുന്നത്. ലിനിയുടെ അമ്മയും എന്റെ അച്ഛനും ഒക്കെ പിന്തുണയുമായി കൂടെയുണ്ട്. അവരുടെയൊക്കെ നിർബന്ധം കൊണ്ടുകൂടിയാണ് വിവാഹം. വിവാഹക്കാര്യം പൊതുവായി എങ്ങനെ പറയും എന്ന് ഒരു വേദന അലട്ടിയിരുന്നു.. ആളുകൾ പിന്തുണയ്ക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത് എന്നും സജേഷ് പറയുന്നുണ്ട്. എന്നാൽ മറ്റു ചിലയിടങ്ങളിൽ നിന്നും ചില മോശം പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

ഞങ്ങൾ രണ്ടാംകെട്ട് ആണ് എന്ന രീതിയിലുള്ള സാധാരണ നെഗറ്റീവ് പ്രതികരണങ്ങൾ തന്നെയാണ്. എന്നാൽ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടി ഞങ്ങൾ ഒന്നിക്കുന്നു. അതിനെ പോസിറ്റീവായി കാണുന്ന ആളുകളുണ്ട്. പ്രതിഭയുടെ മകൾക്കും എന്റെ മക്കൾക്കും ഒരുമിച്ച് നല്ലൊരു ഭാവി വേണമെന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കുട്ടികൾക്ക് കണ്ടു പരിചയമില്ലാത്ത ഒരാളെ അമ്മയെന്ന് വിളിക്കാൻ പാടല്ലേ.? കുട്ടികൾക്കിടയിൽ ഒരാളെ കൊണ്ട് അമ്മേ എന്ന് വിളിക്കുക എന്നു പറയുന്നത് ഒരു വെല്ലുവിളിയാണ്. എന്തോ ഭാഗ്യത്തിന് കുട്ടികൾ പ്രതിഭയെ അമ്മയായി അംഗീകരിച്ചു കഴിഞ്ഞു. കുറെ പ്രാവശ്യം ഞങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ തന്നെ അവളായിരിക്കും കൂടെ ഉണ്ടാകുന്നത് എന്ന് കുഞ്ഞുങ്ങൾക്ക് മനസ്സിലായി.. അമ്മയിൽ നിന്നുള്ള സ്നേഹം കുഞ്ഞുങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

x