വിശപ്പ് സഹിക്കാൻ കഴിയാതെ കേറി കഴിച്ചുപോയതാണ് , വിശക്കുന്ന വയറിന് അറിയില്ലല്ലോ ഞാനൊരു എംബിഎ ക്കാരൻ ആണെന്ന് , യുവാവിന്റെ ചോദ്യം കണ്ണ് നിറയ്ക്കുന്നു

ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയാണ് എല്ലാവരും അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഒക്കെ അതിനു വേണ്ടി തന്നെയാണ്. ഒരു ചെറുപ്പക്കാരന്റെ വേദനിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. എംബിഎ വിദ്യാർത്ഥിയായ ഇയാൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും. അവർ വിളിക്കാത്ത വിവാഹത്തിന്റെ ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞ വീട്ടുകാർ ഇയാളെ കയ്യോടെ പിടി കൂടുകയും അവിടെ ഉണ്ടായിരുന്ന പാത്രങ്ങൾ ഇയാളെ കൊണ്ട് കഴുകി വയ്പ്പിക്കുകയും ആണ് ചെയ്തത്. മധ്യപ്രദേശിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. പാത്രങ്ങൾ കഴുകിയതിനു ശേഷം ഇയാളോട് മറ്റൊരു വ്യക്തി എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിക്കുമ്പോൾ ഭക്ഷണം കഴിച്ചതല്ലേ ചേട്ടാ എന്തെങ്കിലും ചെയ്യേണ്ടതല്ലേന്ന് ഇയാൾ മറുപടി പറയുകയും ചെയ്യുന്നതാണ് ശ്രദ്ധ നേടുന്നത്. വലിയതോതിൽ തന്നെ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു ചെയ്തത്.

ഇത്തരത്തിലുള്ള ഒരു ചെറുപ്പക്കാരനെ കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യിപ്പിച്ചത് മോശമായിപ്പോയെന്നും ആ വീട്ടുകാർക്ക് കണ്ണടയ്ക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത്. വളരെ മോശം പ്രവണതയായി മാത്രമേ ഇതിനെ കാണാൻ സാധിക്കുവെന്നും ചിലർ പറയുന്നുണ്ട്. നിരവധി ആളുകളാണ് ചെറുപ്പക്കാരനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇത്രയും വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരൻ എത്രത്തോളം ബുദ്ധിമുട്ടുകൊണ്ടായിരിക്കും വിളിക്കാത്ത ഒരു വിവാഹത്തിന് പങ്കെടുത്തതും അവിടെ നിന്നും ഭക്ഷണം കഴിച്ചതും. അത് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ പോലും ആ വീട്ടുകാർക്ക് ഉണ്ടായിരുന്നില്ലേ, ഒരു പുണ്യകർമ്മം എന്ന രീതിയിൽ അത് കണ്ടാൽ മതിയായിരുന്നല്ലോ. അതിനുപകരം ഇങ്ങനെ ഒരു പ്രവർത്തി ആ ചെറുപ്പക്കാരനെ കൊണ്ട് ചെയ്യിപ്പിക്കാൻ പാടില്ലായിരുന്നു. അത് വളരെ മോശമായിപ്പോയി എന്ന തരത്തിലാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിൽ നടന്ന ഈ സംഭവം എല്ലാവരുടെയും കണ്ണ് നനയിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരം വിശപ്പ് തന്നെയാണ്. വിശപ്പിനു വേണ്ടിയാണ് ഈ നെട്ടോട്ടങ്ങളെല്ലാം ഓരോ മനുഷ്യനും ഓടുന്നത്. ഭക്ഷണത്തിന്റെ പേരിൽ ആളുകളെ വേദനിപ്പിക്കുന്നത് മോശം പ്രവണത തന്നെയാണ് എന്നാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. വിവാഹദിവസങ്ങളിൽ പലപ്പോഴും ആളുകൾ പുണ്യ പ്രവർത്തികൾ ചെയ്യാറുണ്ട്. അത്തരത്തിൽ മാത്രം ഈ സംഭവത്തെ കണ്ടാൽ മതിയായിരുന്നു. അതിനുപകരം അയാളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചത് ശരിയായില്ല ഇങ്ങനെയാണ് ആ ഭൂരിപക്ഷം ആളുകളും പറയുന്നത്.

x