കേരളത്തിലെ മുസ്ലിം പള്ളിയിൽ ഹിന്ദുവിവാഹം ഹൈന്ദവാചാരപ്രകാരം നടത്തിയതിൻ്റെ വീഡിയോ പങ്കുവെച്ച് സംഗീതജ്ഞൻ എ.ആർ. റഹ്മാൻ. കേരള സ്റ്റോറി എന്ന സിനിമയെച്ചൊല്ലി വിവാദം പുകയുന്നതിനിടെയാണ് കേരളത്തിൻ്റെ മതനിരപേക്ഷ മാതൃകയ്ക്ക് ഉദാഹരണമായ ചടങ്ങ് റഹ്മാൻ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇത് കേരള സ്റ്റോറി എന്ന ക്യാപ്ഷനോടെ കോമ്രേഡ് ഫ്രം കേരള എന്ന ഹാന്‍ഡിലില്‍ വന്ന വിഡിയോയാണ് എ ആര് റഹ്മാന് ട്വിറ്ററില്‍ പങ്കുവച്ചത്. മനുഷ്യരോടുള്ള സ്നേഹം ഉപാധികളില്ലാത്തതാണെന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് എ ആര് റഹ്മാന് ട്വിറ്ററില്‍ കുറിച്ചു. 2020ലാണ് പള്ളിമുറ്റത്ത് അഞ്ജു, ശരത്ത് എന്നിവരുടെ വിവാഹം നടന്നത്. സംഭവം അന്ന് തന്നെ വലിയ രീതിയില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
കേരളത്തില്‍ നിന്നും നിരവധി ഹിന്ദു പെണ്‍കുട്ടികളെ വലയില്‍പ്പെടുത്തി മുസ്ലീം മതത്തിലേക്ക് ചേര്‍ക്കുന്നുവെന്നും ഇവരെ തീവ്രവാദ ഗ്രൂപ്പുകളിലും മറ്റും ഉള്‍പ്പെടുത്തുന്നുവെന്നും സൂചിപ്പിച്ചാണ് ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്തുവന്നത്. സുദീപ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിൻ്റെ യാഥാര്‍ത്ഥ്യമാണിതെന്ന് സൂചിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ചേരാവള്ളി പള്ളിക്കമ്മിറ്റി നടത്തിയ വിവാഹം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
‘മാനവരാശിയോടുള്ള സ്നേഹം ശാന്തി നൽകുന്നതും നിരുപാധികവുമായിരിക്കണ’മെന്ന തലക്കെട്ടിലാണ് റഹ്മാൻ വീഡിയോ പങ്കുവെച്ചത്. ആലപ്പുഴ കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹത്തിന് തുറന്നുനൽകിയത്.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…