നിത്യ രോഗിയായ ‘അമ്മ വരെ പട്ടിണിയിൽ , ഒടുവിൽ സഹിക്കവയ്യാതെ മോഷണം , പിന്നീട് സംഭവിച്ചത് ഇങ്ങനെ

രാജ്യത്ത് കൊറോണ എന്ന മഹാമാരി മൂലം പല കുടുംബങ്ങളെയും സാമ്പത്തികമായി കാര്യമായി ബാധിച്ചിട്ടുണ്ട് .. സാമ്പത്തിക ഭദ്രത ഉറപ്പുള്ളവർ മാത്രമാണ് ദിവസവും നാലു നേരം ഭക്ഷണം കഴിക്കുന്നത് .. ദിവസ വേതനക്കാരായ സാദാരണക്കാരുടെ കാര്യം കഷ്ടത്തിലാണ് . പല വീടുകളിലും ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ് .. അത്തരത്തിൽ അമ്മയുടെയും അനുജന്റെയും വിശപ്പ് കണ്ട് സഹിക്കവയ്യാതെ ഒരു 14 വയസുകാരൻ ചെയ്ത പണിയും പിന്നീട് നടന്ന സംഭവവികാസങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. സംഭവം ഇങ്ങനെ .. അമ്മയുടെയും അനുജന്റെയും വിശപ്പ് കണ്ട് സഹിക്കവയ്യാതെ കടയിൽ നിന്നും ഭക്ഷണസാധനകൾ മോഷിചിച്ച 14 വയസുകാരനെ കടക്കാരൻ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബീഹാറിലെ ഇസ്ലാംപൂർ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത് .. പോലീസ് ബാലനെ ജു, വനൈൽ കോർട്ട് ജഡ്ജി മാനവേന്ദ്ര മിശ്രയുടെ കോടതിൽ ഹാജരാക്കുകയും ചെയ്തു . കോടതിയിൽ വെച്ച് എന്തിനാണ് മോഷ്ടിച്ചത് എന്നൊരു ചോദ്യം ബാലനോട് ജഡ്ജി ചോദിച്ചു , വിശപ്പ് സഹിക്കവയ്യാതെ അമ്മയെയും അനുജനെയും കണ്ടിട്ട് സഹിച്ചില്ല , വേറെ വഴി ഇല്ലാത്തോണ്ട് മോഷ്ടിച്ചു എന്ന് ബാലൻ മറുപടിയായി പറഞ്ഞു .

ബാലന്റെ മറുപടി കേട്ട ജഡ്ജി കൂടുതൽ കാര്യങ്ങൾ അവനിൽ നിന്നും ചോദിച്ചറിഞ്ഞു .. അച്ഛൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു , അമ്മയാകട്ടെ രോഗം മൂർച്ഛിച്ച് അവശ നിലയിലാണ് , ഒരു കുഞ്ഞനുജനും ഉണ്ട് . വീട് എന്നൊക്കെ പറയാം എന്നെ ഉള്ളു നല്ലൊരു കാറ്റു വീശിയാൽ മറിഞ്ഞു നിലത്തു വീഴും , അത്രക്ക് ശോകമായ ഒരു കുടിൽ മാത്രമാണ് തങ്ങൾക്ക് ഉള്ളത് .. അമ്മയ്ക്ക് എന്നും അസുഖമാണ് , ചികിൽസിക്കാൻ പണമില്ല , റേഷൻ കാർഡ് പോലും ഇല്ല , അധികാരികൾ ആരും സഹായിക്കാനുമില്ല , ഒരു ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടുമില്ല .. അമ്മയ്ക്ക് അസുഖം ബാധിച്ചത് മുതൽ വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത് 14 വയസുള്ള ഈ ബാലനാണ് .. കടകളിൽ പാത്രം കഴുകാൻ പോയും , വേസ്റ്റ് പെറുക്കാൻ പോയും ദിവസവും അവൻ ഭക്ഷണപ്പൊതികളും ആവിശ്യ സാദങ്ങളുമായി വീട്ടിലേക്ക് വരുകയാണ് പതിവ് . എന്നാൽ കൊറോണ എന്ന മഹാമാരി ആഞ്ഞടിച്ചതോടെ അവന്റെ ജോലി തന്നെ നഷ്ടപ്പെട്ടു .. ഇതോടെ അവതില്ലാത്ത നിത്യ രോഗിയായ അമ്മയും കുഞ്ഞനുജനും പട്ടിണിയിൽ മുഴുകിയിരിക്കുന്നത് കണ്ട് സഹിക്ക വയ്യാതെയാണ് താൻ അരിയും സാധനങ്ങളും മോഷ്ടിച്ചത് ..

വീട്ടിലെ തന്റെ മോശമായ അവസ്ഥ കടക്കാരന്റെ കാലു പിടിച്ചു കരഞ്ഞു പറഞ്ഞിട്ടും തന്നെ പോലീസിൽ ഏല്പിച്ചു. ജീവിതത്തിൽ ഇതുവരെ താൻ മോഷ്ടിച്ചില്ല , നിവർത്തികേടുകൊണ്ടാണ് താൻ ഇത്തരത്തിലൊരു പണി ചെയ്തത് എന്നും ബാലൻ പറഞ്ഞപ്പോൾ ജഡ്ജി മാനവേന്ദ്ര മിശ്രയുടെ കണ്ണ് നിറഞ്ഞൊഴുകി .. ബാലൻ പറഞ്ഞ കാര്യം സത്യമാണോ എന്നന്വഷിക്കാൻ ജഡ്ജി മാനവേന്ദ്ര വർമ്മ പോലീസിനോട് ഉത്തരവിട്ടു , അന്വഷണത്തിൽ ബാലൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണെന്നു ബോധ്യപ്പെട്ട ജഡ്ജി അപ്പോൾ തന്നെ അവനെ കുറ്റവിമുക്തനാക്കി ..ഒപ്പം അരിയും സാധങ്ങളും, വസ്ത്രങ്ങളും അടക്കം ഒരു കുടുംബത്തിന് ആവിശ്യമായ എല്ലാ സാധങ്ങളും ജഡ്ജി മാനവേന്ദ്ര വർമ്മ സ്വന്തം ചിലവിൽ നേരിട്ടെത്തി വീട്ടിൽ നൽകുകയും ചെയ്തു .. മാത്രമല്ല കുടുംബത്തിന് റേഷൻ കാർഡ് നൽകാനും , പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനും , സുരക്ഷിതമായ ഒരു വീട് അല്ലങ്കിൽ അതിനു സമാനമായ തുക നൽകാനും നാല് മാസത്തിനു ശേഷം ബാലന്റെ കുടുംബത്തിന്റെ അവസ്ഥ യും നിലവാരവും സത്യവാങ് മൂലം കോടതിയെ അറിയിക്കണമെന്നും ബ്ലോക്ക് അധികാരികലോട് ജഡ്ജി മാനവേന്ദ്ര മിശ്ര ഉത്തരവിട്ടു ..

ഒപ്പം ഇതിന്റെ കാര്യത്തിനായി അനാവശ്യമായി സമയം പഴക്കരുത് എന്നും അധികാരിക്ക് ജഡ്ജി മുന്നറിയിപ്പും നൽകി .. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് ജഡ്ജി മാനവേന്ദ്ര മിശ്രയുടെ പ്രവൃത്തിക്ക് നിറ കയ്യടികളുമായി രംഗത്ത് വരുന്നത് .. ഇതുപോലെ റേഷൻ കാർഡ് പോലും ലഭിക്കാതെ എത്രയോ ആളുകളാണ് ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാൻ നിവർത്തിയില്ലാതെ ഉത്തരേന്ധ്യയിൽ കഷ്ടപ്പെടുന്നത് .. അധികാര വർഗ്ഗങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള സാധുക്കളെ കയ്യൊഴിയുകയാണ് ഇല്ലങ്കിൽ കണ്ടില്ല എന്ന് നടിക്കുകയാണ് .. ജഡ്ജി മാനവേന്ദ്ര മിശ്രയെപോലുള്ള മനുഷ്യത്വം നിറഞ്ഞ നല്ലമനസുള്ള അധികാരികൾ വിരലിൽ എണ്ണാവുന്നതേ നമ്മുടെ സമൂഹത്തിൽ ഉള്ളു എന്നതാണ് പച്ചയായ സത്യം

x