സോഷ്യൽ മീഡിയ ഒന്നടക്കം തിരഞ്ഞ ഡോക്ടർ സുആൻ സക്കറിയ ഇതാണ്; നിതിനയെ കുറിച്ചും അമ്മയെ കുറിച്ചും ഈ ഡോക്ടറിനും പറയാനുണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ ചിത്രമായിരുന്നു പാല സെന്റ് തോമസ് കോളേജിലെ അവസാന വർഷ നിയമ വിദ്യാർത്ഥിനി നിതിനയുടെ മരണാനന്ത ചടങ്ങിൽ രണ്ടുമണിക്കൂറോളം നിതിനയുടെ അമ്മയുടെ കൈപിടിച്ച് ഒരേ നിൽപ് നിന്ന സുആൻ സക്കറിയ എന്ന ഗവണ്മെന്റ് ഡോക്ടറുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ ലോകത്ത് ശ്രദ്ധേയം ആയി മാറിയത്, ഇപ്പോൾ ഡോക്ടർ സുആൻ സക്കറിയ തന്നെ അമ്മ ബിന്ദുവും മകൾ നിഥിനെയും താനുമായി എങ്ങനെയാണ് അടുത്തത് എന്ന് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധേയം ആകുന്നത് ഡോക്ടറിന്റെ വാക്കുകൾ ഇങ്ങനെ

ബിന്ദുവിന് കുറച്ച് അസുഖങ്ങൾ ഉണ്ട് ബിന്ദുവിന് കുറച്ച് ശ്വാസകോശ അസുഖങ്ങൾ ഉണ്ട്, അതിന് അനുബന്ധിച്ച് കുറച്ച് കരളിനും അസുഖം ഉണ്ട് എട്ട് വർഷം എങ്കിലും ആയിക്കാണും ബിന്ദുവിന് ഈ അസുഖങ്ങൾ പിടിപെട്ടിട്ട്, തുടരെ തുടരെ ആശുപത്രിയിൽ വരുമ്പോൾ എപ്പോഴും ദേവു അമ്മയുടെ കൂടെത്തന്നെ കാണും, ആ സമയത്ത് ദേവു കൊച്ചു കുട്ടിയാണ് എൻറെ മകനും ദേവൂൻറെ ഒരേ പ്രായമാണ് അപ്പോൾ തൊട്ടേ കളിയും ചിരിയുമാണ്, ദേവു കുറച്ച് കൂടി വളർന്നപ്പോൾ എന്റെടുത്ത് എൻറെ നമ്പർ തരാമോ എന്ന് ചോദിക്കുകയായിരുന്നു, അമ്മയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ വിളിച്ച് ചോദിക്കണ്ടേ അങ്ങനെയാണ് ഈ ഒരു അടുപ്പം ആകുന്നത്

എന്നെ ഭയകര കാര്യമായിരുന്നു എനിക്കും അതുപോലെ വല്യ അടുപ്പം ഉണ്ടായിരുന്നു അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ഒരു ബന്ധം ഉണ്ടാകുന്നത്, നിതിന എപ്പോഴും സന്തോഷാവധിയായിരുന്നു ആരെയും സഹായിക്കാൻ മനസുള്ള കുട്ടിയായിരുന്നു അവൾ, പല പ്രാവശ്യം ബിന്ദു ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്, അപ്പോഴെക്കെ നിതിന തൊട്ടടുത്ത രോഗികളെ കൂടി സഹായിക്കുമായിരുന്നു, അവർക്ക് ഭക്ഷണം കൊടുക്കുകയും മരുന്നുകൾ വാങ്ങികൊടുത്തും നിതിന സഹായിക്കുമായിരുന്നു, മരണ സമയത്ത് ബിന്ദു ഹോസ്പിറ്റലിൽ പോയിരുന്നു

അവിടെ നിന്ന് എന്നെ വിളിച്ചിരുന്നു അപ്പോൾ അലമുറയിട്ട് കരയുകയായിരുന്നു, പറയാൻ പോലും വയ്യാത്ത രീതിയിൽ ആയിരുന്നു, ആ രണ്ടുമണിക്കൂർ നിന്നത് ബിന്ദുവിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും അത് സങ്കല്പിക്കുന്നതിന് അപ്പുറമാണ്, എൻറെ മകൻറെ അത്രയും പ്രായമാണ് ഞാൻ പിടിപെട്ടാൽ ബിന്ദു കരയും, ബിന്ദു അലമുറയിട്ട് കരയും അതെനിക്ക് ഉറപ്പായിരുന്നു അത് കൊണ്ടാണ് ഞാൻ അവിടെ നിന്നത്, നീണ്ടു നിൽക്കുന്ന രോഗങ്ങൾ ഒള്ള ഒരാളുമായി മാനേജ് ചെയുമ്പോൾ ആ ബന്ധം തന്നെ ഉടലെടുക്കുന്നതാണ്

അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട കാര്യം വീടിന്റെ പ്രശ്‌നം പിന്നെ പഠിക്കാൻ പോകണം അങ്ങനത്തെ കാര്യങ്ങൾ മാത്രമാണ് പറഞ്ഞിരുന്നത്, പേർസണൽ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല, ഒരു പക്ഷെ വിവാഹത്തിന്റെ വക്കത്ത് എത്തിയെങ്കിൽ പറഞ്ഞനെ, പക്ഷെ അങ്ങനത്തെ ഒരു സാഹചര്യം വന്നിട്ടില്ല, എന്നാൽ തീർച്ചയായും ആ കുടുംബത്തിന് ഒപ്പം താൻ കാണുമെന്നുമായിരുന്നു ഡോക്ടർ സുആൻ സക്കറിയയുടെ വാക്കുകൾ

x