എങ്കിലും ചില സമയത്ത് അവളുടെ രീതികളും കാണുമ്പോൾ റോബിനോട് ഇഷ്ടം ആണോന്ന് തോന്നും ; വെളിപ്പെടുത്തലുമായി കുടുംബം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നിരവധി ആരാധകരാണ് ഈ ഒരു പരിപാടിക്ക് ഉള്ളത്. ഈ വട്ടം ബിഗ് ബോസ് സീസൺ ഫോർ വ്യത്യസ്തരും ശക്തരുമായ മത്സരാർത്ഥികൾ ആണ് എത്തിയത്. മാറുന്ന സമൂഹത്തിന്റെ മാറ്റം വരുന്ന നിലപാടുകളുമായി ആയിരുന്നു ഈ മത്സരാർത്ഥികൾ എത്തിയത്. ബിഗ് ബോസ് വീടിനുള്ളിലേക്ക് കയറിയ ഓരോരുത്തരും അവരുടെ നിലപാടുകളും അഭിപ്രായങ്ങളും ശക്തവും വ്യക്തവുമായ തന്നെ ലോകത്തിന്റെ മുൻപിലേക്ക് വിളിച്ചു പറഞ്ഞു. ആരാധകർ ഈ അഭിപ്രായങ്ങളും നിലപാടുകളും ഏറ്റെടുക്കുകയും ചെയ്തു.
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ചർച്ച നേടിയ രണ്ടു വ്യക്തികളായിരുന്നു ദിൽഷ പ്രസന്നനും റോബിൻ രാധാകൃഷ്ണനും അതോടൊപ്പം തന്നെ ബ്ലെസ്സിലിയും. മൂന്നുപേരും കൂടുതലായും ശ്രദ്ധ നേടാൻ ഉള്ള കാരണം പ്രണയം തന്നെയായിരുന്നു.

റോബിനും ബ്ലെസ്സിലിയും തങ്ങളുടെ പ്രണയം തുറന്നു പറയുകയായിരുന്നു ചെയ്തത്. ആ രണ്ടു പ്രണയം ദിൽഷ നിരസിക്കുകയും ചെയ്തു. റോബിനെ നല്ലൊരു സുഹൃത്തായും ബ്ലെസ്സിലിയെ ഒരു സഹോദരനായും മാത്രമേ തനിക്ക് കാണാൻ സാധിക്കുകയുള്ളൂ എന്നാണ് ദിൽഷ പറഞ്ഞത്. എന്നാൽ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ച ജോഡികളായിരുന്നു റോബിനും ദിൽഷയും.ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് വന്നതിന് ശേഷം റോബിൻ രാധാകൃഷ്ണൻ പലവട്ടം ദിൽഷയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ദിൽഷയുടെ വീട്ടുകാരുടെ നിലപാടാണ് അറിയാൻ സാധിക്കുന്നത്. ദിൽഷയുടെ സഹോദരിയാണ് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ദിൽഷയെ വിവാഹം കഴിച്ചു കൊടുക്കാൻ താല്പര്യം ഉണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു ദിൽഷയുടെ സഹോദരി മറുപടി പറഞ്ഞത്..അവൾക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾ തീർച്ചയായും അവൾക്കൊപ്പം ഉണ്ടായിരിക്കും. പക്ഷേ റോബിനോട് അവൾക്ക് അങ്ങനെ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.

എങ്കിലും ചില സമയത്ത് അവളുടെ രീതികളും നോട്ടവും ഒക്കെ കാണുമ്പോൾ തനിക്ക് അത്തരത്തിൽ ഒരു സംശയം തോന്നാറുണ്ട്. അതാണോ സത്യമെന്ന് തനിക്ക് അറിയില്ല. സീരിയസ് ആയി അവൾ വീട്ടിൽ പറയുകയാണ് റോബിനെ ആണ് വിവാഹം കഴിക്കേണ്ടത് എന്നാണെങ്കിൽ വീട്ടിൽ അച്ഛനും അമ്മയും അവൾക്കൊപ്പം മാത്രമേ നിലനിൽക്കുകയുള്ളൂ.ദിൽഷയെ കുറിച്ചുള്ള ഡീഗ്രേഡ് കാണുമ്പോൾ അമ്മയ്ക്ക് സങ്കടം വരാറുണ്ട്. അതുകൊണ്ട് അമ്മ അറിയാതിരിക്കാൻ ആണ് ഞങ്ങൾ നോക്കാറുള്ളത്. ലൈവ് എപ്പിസോഡുകൾ ഒന്നും തന്നെ അമ്മ കണ്ടിട്ടില്ല. സാധാരണ ടിവിയിൽ ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകൾ ആണ് കാണുന്നത്. അവിടെ ആരെങ്കിലും വേദനിപ്പിക്കുന്നത് ഒക്കെ കാണുകയാണെങ്കിൽ അമ്മയ്ക്ക് സങ്കടം വരും. എന്തെങ്കിലും പ്രമോ കാണുകയാണെങ്കിൽ അത് അമ്മ കാണരുതെന്നാണ് ഞങ്ങൾ ആദ്യം നോക്കുന്നത് എന്നും ദിൽഷയുടെ സഹോദരി പറയുന്നുണ്ട്. റോബിനും ദിൽഷയും തമ്മിലുള്ള വിവാഹത്തിന് ദിൽഷയുടെ വീട്ടുകാർക്ക് അർത്ഥസമ്മതമാണെന്ന് തന്നെയാണ് ഈയൊരു മറുപടിയിൽ നിന്നും മനസ്സിലാവുന്നത്.

Articles You May Like

x