‘ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു’; മീനാക്ഷി രവീന്ദ്രൻ!

വ്യത്യസ്തമായ അവതരണശൈലി കൊണ്ട് പ്രേക്ഷകർക്കിടയിൽ തന്റെതായ ഇടം നേടിയിട്ടുള്ള താരമാണ് മീനാക്ഷി രവീന്ദ്രൻ. നിരവധി ആരാധകരായിരുന്നു മീനാക്ഷിക്ക് ഉണ്ടായിരുന്നത്. തന്റെ പുതിയ സിനിമയിലേക്ക് നായകനെയും നായികയെയും തിരയുന്നതിന് വേണ്ടി ലാൽ ജോസ് നടത്തിയ നായിക നായകൻ എന്ന പരിപാടിയിലൂടെയാണ് മീനാക്ഷിയെ പ്രേക്ഷകർക്ക് പരിചിതമായത്. പിന്നീട് മഴവിൽ മനോരമയിലെ ഉടൻ പണം എന്ന പരിപാടിയിലൂടെ മീനാക്ഷി ശ്രദ്ധ നേടിയിരുന്നു. ഉടൻ പണത്തിൽ എത്തിയപ്പോൾ ഉള്ള മീനാക്ഷിയുടെയും ഡേയ്ന്റെയും കൂട്ടുകെട്ടായിരുന്നു ശ്രദ്ധ നേടിയത്. ഇരുവരും ഒരുമിച്ചുള്ള കോമ്പിനേഷൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായി മാറിയിരുന്നു.

പിന്നീട് മാലിക് എന്ന ഒരു ചിത്രത്തിലും മീനാക്ഷി എത്തിയിരുന്നു. മാലിക്കിൽ ഫഹദ് ഫാസിലിന്റെ മകളുടെ വേഷമായിരുന്നു മീനാക്ഷി കൈകാര്യം ചെയ്തത്. വളരെ മനോഹരമായ കഥാപാത്രം അവതരിപ്പിക്കുവാനും മീനാക്ഷി സാധിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മീനാക്ഷി തന്റെ പുതിയ വിശേഷങ്ങൾ ഒക്കെ തുറന്നു പറയുകയാണ്. സ്കൈ എന്ന നായ്ക്കുട്ടിയാണ് തന്റെ പുതിയ വിശേഷം എന്നാണ് താരം പറയുന്നത്. താൻ ഒരു അമ്മയായിട്ട് ഇപ്പോൾ ഒരു മാസമാകുന്നു. ഉടൻപണം ചാപ്റ്റർ ഫോർ തുടങ്ങിയതും തന്റെ സന്തോഷങ്ങളിൽ ഒന്നു തന്നെയാണ്. ചെയ്തു പൂർത്തിയാക്കി ഒരു സിനിമ റിലീസിന് ഒരുങ്ങുകയാണ്.

മറ്റൊരു സിനിമ ചെയ്തു കൊണ്ടിരിക്കുന്നു. ആളുകൾ തന്നെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അത് ഉൾക്കൊള്ളുവാൻ തനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു എന്നതാണ് സത്യം. ആളുകളൊക്കെ പുറത്തിറങ്ങുമ്പോൾ തന്റെ അരികിൽ വന്ന് സെൽഫി എടുക്കുമ്പോഴാണ് അതൊക്കെ ശരിക്കും മനസ്സിലാകുന്നത്. ഞാൻ ബോൾഡ് ആണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകൾ എന്നെക്കുറിച്ച് എന്ത് പറയുന്നു എന്നത് എനിക്ക് വിഷയം ഉള്ള കാര്യമല്ല. ഞാൻ എപ്പോഴും എന്റെ ഇഷ്ടത്തിന് ആണ് ജീവിക്കുന്നത്. നമ്മുടെ പേർസണൽ ലൈഫിൽ കൈയിടുവാൻ ആർക്കും അവകാശമില്ല. ഹെൽത്തി ക്രിട്ടിസിസം എനിക്കിഷ്ടമാണ്.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഞാൻ വിമാനത്തിൽ കയറിയത്. അന്നുമുതൽ തന്നെ മനസ്സിൽ ഉറപ്പിച്ചതാണ് ക്യാബിൻ ക്രൂ ജോലി എന്നത്. സിനിമയിൽ അഭിനയിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അത് ഭ്രാന്ത് ഒന്നുമായിരുന്നില്ല. ഇന്റർനാഷണൽ എയർലൈൻസിൽ ജോലി നോക്കാൻ ഞാൻ കുറച്ച്ഗ്യാപ്പ് എടുത്തിരുന്നു. അപ്പോഴാണ് നായിക നായകനിലേക്ക് അവസരം വന്നത്. അങ്ങനെയാണ് അഭിനയത്തെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്. ക്യാബിൻ ക്രൂ എന്ന ജോലിയോട് ഇപ്പോഴും ഒരു തരി പോലും എനിക്കിഷ്ടം കുറഞ്ഞിട്ടുമില്ല.

ഇപ്പോഴും ഞാൻ ഫ്ലൈറ്റിൽ പോകുമ്പോൾ ക്യാബിൻ ക്രൂവിന്നെ കാണുമ്പോൾ സങ്കടമാണ് വരുന്നത്. സ്‌കൈ എന്ന പട്ടിക്കുട്ടിയെ ഗിഫ്റ്റ് തന്നത് ഡേയ്ൻ ആണ്. എനിക്ക് പട്ടി കുട്ടികളോടുള്ള സ്നേഹം അവന് നന്നായി അറിയാം. ആദ്യം തന്നെ അവൻ എന്നോട് ചോദിച്ചു ഷൂട്ടിങ് തിരക്കിനിടയിൽ നിന്നൊക്കെ പട്ടിക്കുട്ടികളെ ഒക്കെ നോക്കാൻ സമയം കിട്ടുമോ എന്ന്. പിന്നീട് സർപ്രൈസ് എനിക്ക് തരികയായിരുന്നു. പിറന്നാളിന് ഒരു ഭയങ്കര സർപ്രൈസ് ആയിട്ടാണ് എനിക്ക് തന്നത് എന്നും മീനാക്ഷി പറയുന്നത്. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

x