മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കൾ ഒരു തവണ എങ്കിലും ഈ പെൺകുട്ടിയുടെ അനുഭവകുറിപ്പ് വായിച്ചിരിക്കണം

” ഇതൊക്കെ മക്കൾക്ക് വേണ്ടി സാധിച്ചു തരാൻ കഴിയില്ലെങ്കിൽ എന്തിനാണ് എന്നെ ജനിപ്പിച്ചത് എന്നായിരുന്നു അമ്മയുടെ മുഖത്ത് നോക്കി ചോദിച്ചത് .. നിറമിഴികളോടെ അമ്മ ഉത്തരമില്ലാതെ നിൽക്കുന്നത് കണ്ട് എനിക്ക് യാതൊരു കുറ്റബോധവും എനിക്കുണ്ടായില്ല ..പിന്നീട് അതിന്റെ വില ഞാൻ അറിഞ്ഞു ” മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കൾ ഒരു തവണ എങ്കിലും ഈ പെൺകുട്ടിയുടെ അനുഭവ കുറിപ്പ് വായിച്ചിരിക്കണം ..ഒരു പെൺകുട്ടി കൂടുതൽ സ്രെധിക്കപെടുന്നത് ഒരു പക്ഷെ അവളുടെ ബാഹ്യ സൗന്ദര്യം കൊണ്ടാകാം .. അവളുടെ അഴക് കണ്ട് കൂടുതൽ ആളുകൾ ശ്രെദ്ധിക്കുന്നുണ്ട് എന്ന് എന്നറിഞ്ഞാൽ സൗന്ദര്യം കുറയാതെ കുറച്ചുകൂടി മെച്ചപ്പെടുത്താൻ ആവും ഏവരും ശ്രെമിക്കുക .. അത്തരത്തിൽ സുന്ദരിയായിരുന്നിട്ടും കൂടുതൽ സുന്ദരിയാകാൻ ശ്രെമിച്ച ദരിദ്ര പശ്ചാത്തലമുള്ള “ഷുരോവി” എന്ന പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ..പ്രശസ്ത ഫോട്ടോഗ്രാഫർ ആയ ജിഎംപി ആകാശാണ് യാതാർത്ഥ ജീവിത കഥ പങ്കുവെച്ചത് .. ഒരു നിമിഷം കണ്ണ് നിറഞ്ഞുപോകുന്ന പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ ;

ദരിദ്ര കുടുംബത്തിലാണ് ഞാൻ ജനിച്ചതെങ്കിലും ഞങ്ങളുടെ പ്രദേശത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ഞാൻ ആയിരുന്നു . അതിന്റെ അഹങ്കാരവും ആവോളം എന്നിൽ ഉണ്ടായിരുന്നു .. ഉള്ള സൗന്ദര്യത്തേക്കാൾ ഞാൻ കൂടുതൽ സുന്ദരിയാകണം എന്ന് ആഗ്രഹിച്ചു .. അതിനായി നല്ല വസ്ത്രങ്ങൾ ഇടാനും അതിനനുസരിച്ചുള്ള സൗന്ദര്യ വസ്തുക്കളും വില കൂടിയ ക്രീമുകളും വാങ്ങുന്നത് പതിവായി . കൂലിപ്പണി എടുത്തു ലഭിക്കുന്ന അമ്മയുടെ പണം ഞാൻ ഒരു മനസ്സാക്ഷിയുമില്ലാതെ ചിലവാക്കി കരഞ്ഞുകൊണ്ടിരുന്നു .. എങ്ങനെയും ഏറ്റവും കൂടുതൽ സുന്ദരിയാകണം എന്നുള്ള ചിന്ത മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത് . അതിൽ അമ്മയുടെ കഷ്ടപ്പാടോ വയ്യായ്മയോ ഒന്നും ഞാൻ കണ്ട ഭാവം നടിച്ചില്ല ..

 

സൗന്ദര്യ വസ്തുക്കൾ ഉപ’യോഗിച്ചുള്ള സൗന്ദര്യമാണ് എവിടെയും സ്രെധിക്കപെടുന്നത് എന്നുള്ള അറിവായിരുന്നു എന്നിൽ ഉണ്ടായിരുന്നത് .. ‘അമ്മ പണിയെടുക്കുന്ന പൈസയിൽ ഭൂരിഭാഗവും എന്റെ സൗന്ദര്യ വസ്തുക്കൾക്കായി ചിലവഴിച്ചു ..പലപ്പോഴൊക്കെ അമ്മയ്ക്ക് ക്രീമുകൾ വാങ്ങി നൽകാനും വസ്ത്രങ്ങൾ വാങ്ങി നൽകാനും സാധിച്ചിരുന്നില്ല .. പൈസ ഇല്ല എന്ന് പറയുമ്പോൾ ഞാൻ അമ്മയോട് പലപ്പോഴും ദേഷ്യപ്പെടുകയും ചെയ്തിരുന്നു , ഒരിക്കൽ അമ്മ പറഞ്ഞു നിന്റെ ക്രീമുകൾ വാങ്ങാൻ പൈസ ഇല്ല എന്ന് , പരിധി വിട്ട് ഞാൻ അമ്മയോട് കലഹിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു , ” ഇതൊക്കെ മക്കൾക്ക് വേണ്ടി സാധിച്ചു തരാൻ കഴിയില്ലെങ്കിൽ എന്തിനാണ് എന്നെ ജനിപ്പിച്ചത് എന്നായിരുന്നു അമ്മയുടെ മുഖത്ത് നോക്കി ഞാൻ അപ്പോൾ ചോദിച്ചത് ..

നിറമിഴികളോടെ അമ്മ ഉത്തരമില്ലാതെ നിൽക്കുന്നത് കണ്ട് എനിക്ക് യാതൊരു കുറ്റബോധവും എനിക്കുണ്ടായില്ല.. പിന്നീടാണ് ഞാൻ അറിഞ്ഞത് അന്നത്തെ ദിവസം ‘അമ്മ ഒന്നും കഴിച്ചിരുന്നില്ല എന്ന് .. അൾസർ രോഗിയായ ‘അമ്മ ആ ദിവസങ്ങളിൽ ഒക്കെ ഭക്ഷണം പോലും കഴിക്കാതെ ഉണ്ടാക്കിയ കാശാണ് ഞാൻ ക്രീമുകൾ വാങ്ങി തീർത്തത് എന്നത് എനിക്ക് വലിയ ആഘാതമായിരുന്നു ലഭിച്ചത് .. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ‘അമ്മ അസുഖം വഷളായി മരണത്തിനു കീഴടങ്ങി .. ഒരിക്കലും പ്രതീക്ഷിക്കാതെ അമ്മയുടെ വിയോഗം എന്നെ വല്ലാതെ തളർത്തി , അമ്മയുടെ വിയോഗശേഷമാണ് ഞാൻ അമ്മയുടേ വിലയും സൗന്ദര്യവും തിരിച്ചറിയുന്നത് .. ഈ ലോകത്തിൽ ഏതൊരു മക്കൾക്കും സൗന്ദര്യ ദേവത അമ്മയാണ് എന്ന് വിളിച്ചുപറയാൻ തുടങ്ങി .. ജീവിതത്തിൽ ഞാൻ ഒറ്റപെട്ടപോലെ തോന്നിയപ്പോൾ കൂട്ടിന് അമ്മയില്ല എന്ന വിഷമം എന്നെകൊണ്ട് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ..

‘അമ്മ മരിച്ചതിൽ പിന്നെ ഞാൻ യാതൊരു സൗന്ദര്യ വർധക വസ്തുക്കളും ഉപയോഗിച്ചിട്ടില്ല .. സഹോദരിയെ എന്നെ ഏല്പിച്ചിട്ടുപോയ അമ്മയ്ക്ക് സ്ഥാനക്കാരിയായി ഞാൻ അവളുടെ അമ്മയായി മാറി .. അവളെ വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ഞാനാണ് .. അവൾക്ക് വേണ്ടി ഞാൻ എന്നും ഒപ്പമുണ്ടാകും .. ഓരോ കുഞ്ഞുങ്ങളുടെയും സൗന്ദര്യ ദേവത നമ്മുടെ അമ്മമാർ തന്നെയാണ് .. അമ്മമാരെ വിഷമിപ്പിക്കാതിരിക്കുക അവരെ സന്തോഷത്തോടെ നോക്കുക .. കണ്ണ് ഉള്ളപ്പോൾ കാഴ്ച അറിയില്ല എന്ന് പറയുന്ന പഴഞ്ചോല് എത്രയോ സത്യമാണെന്ന് ഇപ്പോൾ മനസിലാകുന്നു ..ഇതായിരുന്നു പെൺകുട്ടിയുടെ കുറിപ്പ് .. കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x