ലോകത്തിലാദ്യമായാവും ഒരു പെൺകുട്ടിക്ക് മഹറായി വീൽ ചെയർ ലഭിക്കുന്നത് ; ഡോക്ടർ‌ ഫാത്തിമ അസ്​ല വിവാഹിതയായി

തന്റെ കുറവുകളെ പോരാടി ജയിച്ചു ജീവിതം പടുത്തുയർത്തിയ വ്യക്തിയാണ് ഡോക്ടർ ഫാത്തിമ അസ്‌ല. പൂർണ ആരോഗ്യമുള്ള ആളുകൾ പോലും ജീവിതത്തിൽ പരാജയപ്പെടുന്ന ഈ കാലത്ത് വിധിയോട് പോരാടി ജയിച്ച ഒരു പെൺ മനസ്സ്. അതാണ്‌ ഡോക്ടർ ഫാത്തിമ അസ്‌ല. മലയാളികൾ വാർത്തകളിലൂടെ കേട്ടറിഞ്ഞു ഹൃദയത്തോട് ചേർത്ത വ്യക്തിത്വം. ഇപ്പോൾ ഫാത്തിമയുടെ വിവാഹമാണ് വാർത്തയാകുന്നത്. വിവാഹത്തേക്കാൾ ഉപരി വിവാഹത്തിന് ലഭിച്ച മഹറിനെപ്പറ്റിയാണ് ചർച്ച. അതിനെപ്പറ്റി ഫാത്തിമ തന്നെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ലോകത്തിൽ തന്നെ ആദ്യമായി ആകും ഒരു പെണ്ണിന് ഇത്തരത്തിൽ ഒരു മഹർ ലഭിക്കുന്നത്. സാധാരണ സ്വർണമോ മറ്റോ ആണ്. എന്നാൽ ഫാത്തിമയ്ക്ക് ലഭിച്ച മഹർ ഒരു വീൽചെയർ ആണ്. വിവാഹത്തെ പറ്റിയുള്ള ആലോചനകൾ വന്നപ്പോഴൊക്കെയും തനിക്കു ലഭിക്കുന്ന മഹർ വീൽചെയർ ആയിരിക്കണേ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ അത് യാഥാർഥ്യം ആകുമെന്ന് അറിഞ്ഞില്ല. വീൽചെയർ മഹർ ആയി ലഭിച്ചപ്പോൾ സന്തോഷം മാത്രമായിരുന്നു ഫാത്തിമ അസ്‌ലയ്ക്ക് ഉണ്ടായിരുന്നത്.


തന്റെ ആഗ്രഹങ്ങളെല്ലാം മനസ്സിലാക്കുന്ന ഒരു പങ്കാളി വന്നു ചേർന്നപ്പോഴാണ് സ്വപ്നങ്ങളെല്ലാം സത്യമായി മാറിയത്. മഹാറായി നൽകുന്നത് വീൽചെയർ ആണെന്ന് കേട്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. എന്നാൽ ഫാത്തിമയ്ക്ക് അത് സ്വപ്ന സാക്ഷാത്കരം ആയിരുന്നു. വീൽചെയർ എന്ന് പറയുന്നത് സഹതാപത്തിന്റെ പ്രതീകം പോലെയാണ് എല്ലാവരും കാണുന്നത്. നോൺ ഡിസബിൽഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയും കൗതുകത്തിന്റെയും പ്രതീകമായാണ് വീൽചെയർ കാണുന്നത്. എന്നാൽ ഫാത്തിമ പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്ന് പറയുന്നത് തന്റെ കാലോ ചിറകോ ഒക്കെയാണ് എന്നാണ്.


ശാരീരിക വൈകല്യമുള്ള ഒരാൾക്ക് വീൽചെയർ മഹാറായി നൽകുമ്പോൾ അത് ആ വ്യക്തിയെ അംഗീകരിക്കുന്നതിനു തുല്യമാണ്. തന്റെ കുറവുകളെ തന്റെ പങ്കാളി അംഗീകരിക്കുന്നതിനും ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതിനും തുല്യമാണ് ഈ മഹർ. ഒരു പാർട്ണർ ൽ നിന്നും ആഗ്രഹിക്കുന്നതും ഇത് തന്നെയാണ്. സമൂഹത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്നതും ഇത് തന്നെയാണ്. കുറവുകൾ ഉള്ളവരും വീൽചെയർ ഉള്ളവരും ഒന്നും സമൂഹത്തിൽ നിന്നും ആഗ്രഹിക്കുന്നത് സഹതാപമല്ല മറിച് അംഗീകരമാണ്. അതുപോലൊരു അംഗീകരമാണ് തന്റെ വരനിൽ നിന്നും തനിക്കു ലഭിച്ചത്.


ലോകത്തിൽ ആദ്യമായി മഹാറായി വീൽചെയർ നൽകി എന്ന പേരിനെക്കാൾ ഉപരി ലോകത്തിൽ ആദ്യമായി ഒരു മാറ്റത്തിനു തുടക്കം കുറിച്ച് എണ്ണത്തിലാണ് ഏറ്റവും സന്തോഷം എന്ന് ഫാത്തിമ പറയുന്നു. അതിലാണ് ഫാത്തിമയും ഭർത്താവും വിശ്വസിക്കുന്നതും. ഇന്ന് സമൂഹത്തിൽ മാറേണ്ട കാഴ്ചപ്പാടുകളുടെ അടയാളമാകട്ടെ ഈ മഹർ എന്നാണ് ഫാത്തിമ കുറിക്കുന്നത്. അതുപോലെ തന്നെ മാറി വന്നു കൊണ്ടിരിക്കുന്ന ചിന്തകളുടെയും മാറ്റങ്ങളുടെ സന്തോഷങ്ങളുടെയും സ്നേഹത്തിന്റെയും അടയാളമായി മാറട്ടെ തനിക്കു ലഭിച്ച ഈ മഹർ എന്നും കൂട്ടിച്ചേർക്കുന്നു. ഡിസബിൽഡ് ഫ്രണ്ട്‌ലി അല്ലാത്ത നമ്മുടെ ഈൗ ചുറ്റുപാടിൽ പിടിച്ചു നിൽക്കുക എന്നത് വളരെ പ്രയാസകരമാണ്. എനിക്ക് കൈതാങ്ങാകാൻൻ നീയുണ്ടല്ലോ എന്ന് ഭർത്താവിനോട് പറഞ്ഞു കൊണ്ടാണ് ഫാത്തിമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

x