ആറാം മാസത്തിൽ ജനനം, കാഴ്ച നഷ്ടമായി, ആറാം വയസിൽ അമ്മയെ നഷ്ടപ്പെട്ടു , അമ്മയുടെ അന്ത്യകർമ്മങ്ങൾക്കായി എത്തിയ സഹോദരനും മരണത്തിന് കീഴടങ്ങി , അറിയണം ഫാത്തിമ ഹവ്വ എന്ന പെൺകുട്ടിയുടെ ജീവിതം

ആറാം മാസത്തിലെ നേരത്തേയുള്ള ജനനം, അഞ്ചാം വയസ്സിൽ കാഴ്ച നഷ്ടമാകുന്നു. പറക്കമുറ്റുന്നതിന് മുന്നേ അമ്മയെ നഷ്ടപ്പെടുന്നു. അമ്മയുടെ അന്ത്യകർമ്മങ്ങൾക്കായി എത്തിയ സഹോദരനും അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ ആ ഞെട്ടലിൽ അച്ഛന് മനസികനില നഷ്ടമാകുന്നു. ഒന്ന് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും തനിക്കുണ്ടായിരുന്നതെല്ലാം നഷ്‌ടമായ ഫാത്തിമ ഹവ്വ എന്ന 6 വയസുകാരി. കണ്ണുകളിൽ മാത്രമല്ല ജീവിതവും ഇരുട്ടിലായ ആ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് വെളിച്ചമായി ഒരാൾ കടന്നു വന്നു. കാഴ്ചയില്ലാത്ത ആ പെൺകുട്ടിക്കുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിക്കാൻ തയ്യാറായ ഒരമ്മ. പെറ്റമ്മയോളം വരില്ലല്ലോ പോറ്റമ്മ എന്ന പഴമൊഴിയെ കാറ്റിൽ പറത്തിക്കൊണ്ട് ഫെബിന എന്ന അമ്മ കാഴ്ചശക്തിയില്ലാത്ത ഫാത്തിമയുടെ ഉമ്മയായി മാറിയ ആ കഥ ഇങ്ങനെയാണ്.. ഫാത്തിമ ഹവ്വ 6 വയസ്സുള്ളപ്പോഴാണ് പിതാവ് അബ്‌ദുള്ളയുടെ കയ്യും പിടിച്ച് ആദ്യമായി കേരത്തിലേക്ക് വരുന്നത്. ഒരായുസ്സ് മുഴുവൻ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ഇരുവരും എത്തിയത്. എന്താണ് അവരുടെ ജീവിതത്തിൽ സംഭവിച്ചതെന്ന അറിയണ്ടേ ? ബെംഗളൂരുവിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആളായിരുന്നു അബ്‌ദുല്ല. പഠനശേഷം സിവിൽ കോൺട്രാക്ടറായി ജോലിയും ലഭിച്ചു.

സാമ്പത്തികമായി ഉയർന്ന കുടുംബം. അബ്ദുല്ലയുടെ പിതാവ് കൊൽക്കത്തയിലെ പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു. അനഗ്നെ ഇരിക്കുമ്പോഴാണ് അബ്‌ദുല്ല മാളുബി എന്ന തന്റെ സുഹൃത്തിനെ പ്രണയിച്ചു വിവാഹം കഴിക്കുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ മാളുബി ഇരട്ടക്കുട്ടികളുടെ അമ്മയായി. ഗർഭിണിയായിരിക്കുമ്പോൾ ഉണ്ടായ ഒരു കാര് അപകടത്തെ തുടർന്ന് ഇരട്ടക്കുട്ടികളിൽ ഒരാളെ ആറാം മാസത്തിൽ തന്നെ പുറത്തെടുക്കേണ്ടി വന്നു. ഈ അപകടം ആ കുഞ്ഞിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുത്തി. അതായത് ഫാത്തിമ ഹവ്വ എന്ന പെൺകുട്ടി പിറന്നു വീണത് ഒരു കണ്ണിന് കാഴ്ചയില്ലാതെയാണ്. ആ ഒരു കണ്ണുകൊണ്ടാണ് 5 വയസ്സ് വരെ ഇ ലോകത്തിലെ പല കാഴ്ചകളും ഫാത്തിമ കണ്ടത്. എന്നാൽ അഞ്ചാം വയസ്സിൽ ആ ഒരു കണ്ണിന് കൂടി തിമിരം ബാധിച്ചതോടെ ആകെ ഉണ്ടായിരുന്ന കാഴ്ച കൂടി നഷ്ടപ്പെട്ടു. ഫാത്തിമയ്ക്ക് ആര് വയസ്സുള്ളപ്പോൾ ആണ് ‘അമ്മ മാളുമ്പി കിഡ്‌നി രോഗം ബാധിച്ച മരണപ്പെട്ടത് . ‘അമ്മ മരിച്ച് കുറച്ചു ദിവസങ്ങൾക്കുളിൽ തന്നെ ഇരട്ട സഹോദരൻ ന്യൂമോണിയ ബാധിച്ച് മരണപ്പെടുകയും ചെയ്തു . ഇത് പിതാവ് അബ്‌ദുല്ലയിൽ വലിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കി . അദ്ദേഹത്തെ മനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കായി കൊണ്ടുപോകേണ്ട സാഹചര്യത്തിലായി കാര്യങ്ങൾ ..ഇതിനിടയിൽ ഇവർക്കുണ്ടായിരുന്നു സ്വത്തുവകകൾ എല്ലാം തന്നെ നഷ്ടമായിരുന്നു ..

കാഴ്ചയില്ലാത്ത മകളുടെയും അസുഖബാധിതയായ ഭാര്യയുടെയും ചികിത്സയ്ക്ക് വേണ്ടി ഉണ്ടായിരുന്ന സ്വത്തെല്ലാം അബ്‌ദുള്ളയ്ക്ക് വിൽക്കേണ്ടി വന്നു. ഈ അവസരത്തിൽ കാഴ്ചയില്ലാത്ത കുഞിനെ ഉപേക്ഷിക്കാൻ അബ്‌ദുള്ളയോട് പിതാവ് ആവശ്യപ്പെട്ടു . അനാഥാലയത്തിനു സംഭാവന നൽകാൻ അഞ്ചു ലക്ഷം രൂപയുടെ ചെക്കും പിതാവ് അബ്‌ദുള്ളയ്ക്ക് നൽകി. എന്നാൽ ആ 5 ലക്ഷത്തെക്കാൾ വലുത് തനിക് തന്റെ മകളാണെന്നും പറഞ്ഞ് അബ്‌ദുല്ല 6 വയസ്സുള്ള കാഴ്ചയില്ലാത്ത തന്റെ മകളെയും എടുത്ത് കൊൽക്കത്തയിലെ ആ ആഡംബര വീടിന്റെ പടികൾ ഇറങ്ങി. അങ്ങനെയാണ് ആ അച്ഛനും മകളും കേരളത്തിൽ എത്തുന്നത്. 6 വയസുകാരി മകളെയും കൊണ്ടു വർക്കലയിലാണ് അബ്ദുല്ല ആദ്യം എത്തിയത്. അവിടെ ഒരു ബേക്കറിയിൽ ജോലി ലഭിച്ചു. നൂറുകണക്കിനു ജോലിക്കാർക്കു ശമ്പളം കൊടുത്തിരുന്ന അബ്ദുല്ല ആദ്യമായി മറ്റൊരാളുടെ കീഴിൽ ജോലിക്കാരനായി. വർക്കലയിൽ ഒരു ഒരു ഓർഫനേജിൽ മകളെ ചേർത്തു. റിതിക ബസു എന്ന മകളുടെ പേര് മാറ്റി ഫാത്തിമ ഹവ്വ എന്നാക്കി. അങ്ങനെ കാഴ്ചയില്ലാത്ത ആ ബെന്ഗാളിപ്പെൺകുട്ടി കേരളത്തിന്റെ മകളായി മാറി. ഏകദേശം 5 വര്ഷക്കാലത്തോളം ഫാത്തിമ ആ ഓർഫനേജിൽ കഴിഞ്ഞു. എന്നാൽ അവിടത്തെ സാഹചര്യവുമായി പൊരുത്തപ്പെടാൻ തീരെ കഴിയാതായപ്പോൾ പിതാവിനോടൊപ്പം കോഴിക്കോട്ടേക്ക് പൊന്നു.

കൂലിപ്പണിക്കാരനായ അബ്‌ദുലയ്ക്ക് മകളെ സുരക്ഷിതമായി നിർത്താൻ ഒരു കിടപകടം പോലും ഉണ്ടായിരുന്നില്ല. മകളെ നന്നായി പഠിപ്പിക്കണം എന്നാഗ്രഹിച്ച അബ്‌ദുല്ല കോഴിക്കോട്ടെ റഹ്മാനിയ സ്പെഷൽ സ്കൂളിൽ മകളെ ചേർത്തു. ആ സ്കൂളും അവിടുത്തെ ഹോസ്റ്റൽ ജീവിതവുമാണ് ഫാത്തിമയ്ക്ക് ഒരുമ്മയെ നൽകിയതെന്ന് പറയാം. ഫാത്തിമ ഫെബിനയെ ആദ്യമായി കാണുന്നതും അവിടെ നിന്നാണ്. ഫെബിന റഹ്മാനിയ മദ്രസയിൽ അറബിക് അധ്യാപികയും പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡനുമായിരുന്നു. മുഷിഞ്ഞ കുപ്പായവും ധരിച്ച് കാഴ്ചയില്ലാത്ത ഒരു മകളും അവളുടെ അച്ഛനും സ്കൂളിലേക്ക് വരുന്നത് കണ്ടപ്പോൾ തന്നെ ഫെബിനയടക്കമുള്ള ആളുകളുടെ മനസ്സൊന്നു വിങ്ങി ..അവരുടെ കഥകൾ കൂടി കേട്ടപ്പോൾ ചുറ്റുമുള്ളവരുടെയല്ലാം കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു ..ആദ്യ കാഴ്ചയിൽ തെന്നെ ഫാത്തിമ എന്ന കുട്ടിയോട് ഫെബിനയ്ക്ക് എന്തോ ഒരു സ്നേഹക്കൂടുതൽ തോന്നിയിരുന്നു . ഫാത്തിമ പെട്ടെന്നുതന്നെ ഫെബിനയുമായി അടുത്തു. ഒരു ടീച്ചർ എന്നതിലുപരി ഫാത്തിമയ്ക്ക് ഫെബിന ഉമ്മയെപോപ്പിലെ ആയിരുന്നു. അവധി ദിവസങ്ങളിൽ മറ്റു കുട്ടികൾ സ്വന്തം വീട്ടിലേക്കു പോകുമ്പോൾ ഫാത്തിമ പിതാവിനെയും കാത്തിരിക്കും. പക്ഷേ, ജോലിസ്ഥലത്തുനിന്ന് അവധികിട്ടാത്തതിനാൽ അബ്ദുല്ലയ്ക്ക് എത്താൻ സാധിക്കില്ല. അങ്ങനെയുള്ള ഒരു കണ്ണീർ സായാഹ്നത്തിൽ ഫെബിന ചോദിച്ചു.

ഫാത്തിമ എന്റെ കൂടെ നിലമ്പൂരിലെ വീട്ടിലേക്കു പോരുന്നോ?’’. അവൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഈ ചോദ്യം . ആ യാത്ര രണ്ടുപേരുടെയും ജീവിതം മാറ്റിമറിച്ചു എന്നുതന്നെ പറയാം. രണ്ടുദിവസം ഫെബിനയുടെകൂടെ കഴിഞ്ഞപ്പോഴേക്കും ഹൃദയംകൊണ്ട് അവർ വല്ലാതെ അടുത്തിരുന്നു. അപ്പോഴാണ് ഫാത്തിമ ആ ചോദ്യം ഫെബിനയോട് ചോദിച്ചത് ഞാൻ ഉമ്മയെന്ന് വിളിച്ചോട്ടെയെന്ന് .. ഫാത്തിമയുടെ ചോദ്യംകേട്ടു ഫെബിന ആദ്യമൊന്നു ഞെട്ടി. അവളുടെ നെറുകയിൽ നൽകിയ ചുടുചുംബനമായിരുന്നു ഫെബിനയുടെ മറുപടി. അന്നു മുതൽ ഫെബിന അവൾക്ക് ഉമ്മയായി. അബ്ദുല്ല മകളെ കാണാൻ വന്നപ്പോൾ ഫാത്തിമ തനിക്ക് ഉമ്മയെ കിട്ടിയ കാര്യം പറഞ്ഞു. മകളുടെ ഒരു തമാശയായിട്ടാണ് അയാളതിനെ കരുതിയത്. എന്നാൽ ഒരിക്കൽ ഫാത്തിമ പിതാവ് അബ്‌ദുലയോട് ചോദിച്ചു ന്റുമ്മാനെ കല്യാണം കഴിക്ക്യോ? എന്ന്. ജീവിതത്തിൽ ഇനിയൊരു കല്യാണം ഇല്ലെന്ന് ഉറപ്പിച്ചതായിരുന്നു അബ്ദുല്ല. പക്ഷേ, മകളുടെ നിർബന്ധത്തിന് അയാൾക്ക് വഴങ്ങേണ്ടി വന്നു. ഫെബിനയുടെ വീട്ടിൽ ആദ്യമൊക്കെ എതിർപ്പ് ഉണ്ടായിരുന്നെകിലും അതിനെയെല്ലാം തരണം ചെയ്തത് ഫെബിന അബ്‌ദുള്ളയുടെ ഭാര്യയായി , കാഴ്ചയില്ലാത്ത ഫാത്തിമയുടെ ഉമ്മയുമായി. പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റെ നാളുകളായിരുന്നു ..എന്നാൽ മാനസിക പ്രശനവും വിഷാദരോഗവുമുള്ളതിനാൽ ഇടക്കൊക്കെ അബ്‌ദുലയ്ക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. അനഗ്നെ ഇരിക്കെ അബ്‌ദുല്ല ഫെബിന ദമ്പതികൾക്ക് 2 പെൺകുട്ടികൾ കൂടി ജനിച്ചു. റുഖയ സാറ എന്നിനാഗനെ 2 അനിയത്തിമാരെ ഫാത്തിമയ്ക്ക് ലഭിച്ചു.

ഇതിനിടയിൽ ഫാത്തിമയുടെ പാട്ടുകൾ സ്കൂളിൽ ശ്രദ്ധ നേടി. ഫാത്തിമയ്ക്കു പാടാനുള്ള കഴിവുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ഫെബിന മലയാളം പാട്ടുകൾ പഠിപ്പിക്കാൻ തുടങ്ങി. ഒരു സ്കൂൾ കലോത്സവവേദിയിൽ വച്ചാണു സംഗീത അധ്യാപകനായ നിസാർ തൊടുപുഴ ഫാത്തിമയുടെ പാട്ടുകേട്ടത്. മഞ്ചേരിക്കടുത്ത് വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ് ബ്ലൈൻഡിൽ സംഗീതാധ്യാപകനായ നിസാർ അവളുടെ സംഗീത പഠനം ഏറ്റെടുത്തു. വള്ളിക്കാപ്പറ്റ സ്കൂളിലെ ഹോസ്റ്റലിൽ ചേർന്നു ഫാത്തിമ പഠനവും പാട്ടും പഠിക്കാൻ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരുദിവസം ഫാത്തിമയ്ക്ക് ഉമ്മ ഫെബിനയുടെ കാൾ വരുന്നത്. ഉപ്പ നമ്മളെ വിട്ടു പോയി എന്നറിഞ്ഞ ഫാത്തിമ ഒരു നിമിഷം മരവിച്ചു നിന്ന് പോയി. ഉപ്പയെയും ഉപ്പയെയും കിട്ടിയ സന്തോഷത്തിൽ ആ ജീവിതം ഒന്നാസ്വദിച്ചു വരുമ്പോൾ ഉപ്പയെ നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതം വീണ്ടും ഇരുട്ടിലായി പോലെ തോന്നി. ഫെബിന എന്ന ഉമ്മ അവിടെയും തളർന്നില്ല. കാഴ്ചയില്ലാത്ത ഫാത്തിമയെയും താഴെയുള്ള 2 പെൺമക്കളെയും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാൻ തീരുമാനിച്ചു . ഇന്ന് ആ ഉമ്മ അതിനു വേണ്ടി കഷ്ടപ്പെടുകയാണ് . ഇതിനിടയിൽ ഫാത്തിമയുടെ ചില പാട്ടുകൾ സമൂഹമാധ്യമങ്ങൾ വഴി ശ്രദ്ധ നേടുകയും ചെയ്തിരുന്നു . പഠിക്കാൻ മിടുക്കിയാണ് ഫാത്തിമ ഒരു ഐഎഎസ് കാരി ആകണം എന്നതാണ് ഫാത്തിമയുടെ സ്വപ്നം ഒപ്പം തന്നെപോലെ ആരുമില്ലാത്തവർക്ക് ഒരു തണൽ ഒരുക്കണമെന്നും ഫാത്തിമ എന്ന 17 കാരി ആഗ്രഹിക്കുന്നു. ആ സ്വപ്നം നടത്തിക്കൊടുക്കാൻ ഫെബിന എന്ന ഉമ്മയും ഫാത്തിമയ്‌ക്കൊപ്പമുണ്ട്.

x