11 വയസുകാരന്റെ മൃദദേഹത്തിന് മുന്നിൽ കൈകൂപ്പി തൊഴുത് ഡോക്ടർമാർ , കാരണം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് സോഷ്യൽ ലോകം , സംഭവം വൈറലാകുന്നു

ഒരു 11 വയസ്സുകാരന്റെ മൃതദേഹത്തിന് മുന്നിൽ ബഹുമാനപൂർവ്വം ശിരസ്സ് കുനിക്കുന്ന ഒരുപറ്റം ഡോക്ടർമാരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ ലോകത്തിൽ അവർ കണ്ട യഥാർത്ഥ ഹീറോക്കുള്ള ആദരവാണ് ആ ഡോക്ടർമാർ ആ കുട്ടിയുടെ മൃതദേഹത്തിന് നൽകിയത് . ആരാണ് ആ കുട്ടി ? തന്റെ മരണശേഷം ഇത്രമാത്രം ബഹുമാനിക്കപ്പെടണമെങ്കിൽ എന്താണ് ആ കുട്ടി ചെയ്തതെന്ന് അറിയണ്ടേ? നിരവധി ആളുകൾക്ക് പുനർജന്മമേകിക്കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞ ഒരു 11 വയസ്സുകാരൻ. അവന്റെ ചലനമറ്റ ദേഹത്തിനു മുന്നിൽ ബഹുമാനപൂർവ്വം ശിരസ്സ് കുനിക്കുകയാണ് ഒരുപറ്റം ഡോക്ടർമാർ. സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഒരു ചിത്രമാണിത്. ഈ ലോകത്തിൽ അവർ കണ്ട യഥാർത്ഥ ഹീറോക്കുള്ള ആദരവാണ് ആ ഡോക്ടർമാർ ആ കുട്ടിയുടെ മൃതദേഹത്തിന് നൽകുന്നത്.

ലിയാങ് യായോയി എന്നാണ് ആ 11 വയസ്സുകാരന്റെ പേര്. ചൈനയിലെ ഷെൻസൺ സ്വദേശിയാണ് ലിയാങ് . ക്യാൻസർ ബാധിതനായി ഒരുപാട് നാളുകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ലിയാങ് മരണത്തിന് കീഴടങ്ങുന്നത്. അവന് ബ്രെയിൻ ട്യൂമർ ആയിരുന്നു. മരിക്കുന്നതിന് തൊട്ട് മുൻപ് ലിയാങ് എടുത്ത ഒരു തീരുമാനമാണ് നിരവധി ആളുകൾക്ക് പുതുജീവൻ ലഭിക്കുവാൻ കാരണമായത്. ലിയാങ് തന്റെ മരണശേഷം അവയങ്ങൾ ദാനം ചെയ്തു. താൻ മരിച്ചാലും മറ്റു ചിലർക്ക് തന്നിലൂടെ ഒരു ജീവിതം ലഭിക്കുമല്ലോ എന്ന ചിന്തയാണ് ആ 11 വയസ്സുകാരനെ ഇങ്ങനെ ഒരു തീരുമാനത്തിലേക് നയിച്ചത്. അവയവ ദാനത്തെ കുറിച്ചും അതിന്റെ മഹത്വത്തെ കുറിച്ചതും സ്കൂളിലെ പാഠഭാഗങ്ങളിൽ നിന്നും പഠിച്ച ലിയാങ് അന്ന് മുതലേ അതിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് ലിയാങ്ങിന്റെ അധ്യാപകർ പറയുന്നത്.

മരിക്കുന്നതിന് തൊട്ട് മുൻപ് ലിയാങ് തന്റെ അമ്മയോട് അവസാനമായി പറഞ്ഞ ആഗ്രഹവും അത് തന്നെയായിരുന്നു. താൻ മരിച്ചാൽ തന്റെ അവയങ്ങൾ ദാനം ചെയ്യുക. ആ ‘അമ്മ മകന് നൽകിയ വാക്ക് പാലിച്ചു. മരണശേഷം അമ്മയുടെ സമ്മതത്തോടെ ലിയാങ്ങിന്റെ അവയവങ്ങൾ ഒരുപാട് പേർക്ക് പുതുജീവനേകി. ഒരു 11 വയസ്സുകാരന്റെ ചിന്താഗതിക്കും അവന്റെ സത്പ്രവർത്തിക്കും മുന്നിൽ ബഹുമാനപ്പൂർവ്വം അവിടുത്തെ ഡോക്ടർസ് ശിരസ്സ് കുനിച്ചു. ആ ചിത്രമാണ് നിങ്ങളിപ്പോൾ കണ്ടതും. ഈ ചിത്രം വലിയൊരു പാഠമാണ് ഇ ലോകത്തിന് നൽകുന്നത്. ഒരു 11 വയസ്സുകാരന് പോലും ചിലപ്പോൾ ഈ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാം. വളർന്നു വരാനുള്ള അവന്റെ സ്വപ്നങ്ങൾക്ക് ആയുസ്സുണ്ടായിരുന്നില്ല. എന്നാൽ ലിയാങ് ജീവിക്കും അവൻ ജീവൻ നല്കിയവരിലൂടെ ഒരുപാട് കാലത്തോളം.എന്തായാലൂം സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിട്ടുണ്ട്

x