സോഷ്യൽ മീഡിയയിൽ വർഷങ്ങളായി തരംഗം സൃഷ്‌ടിച്ച ഈ കൊച്ചു സുന്ദരിക്കുട്ടിയെ ഓർമ്മയുണ്ടോ ? ആ വൈറൽ താരമിപ്പോൾ

സോഷ്യൽ മീഡിയയിൽ നിരവധി മനോഹരമായ ചിത്രങ്ങൾ പ്രത്യക്ഷപെടാറുണ്ട് , അത്തരത്തിൽ പ്രത്യക്ഷപ്പെടുന്ന ചില ചിത്രങ്ങളൊക്കെ വളരെ വേഗം വൈറലായി മാറാറുമുണ്ട് . എന്നാൽ ഒരു വൈറൽ തരംഗങ്ങൾക്ക് ശേഷം ഈ ചിത്രങ്ങളൊക്കെ കാണാതാവാറുമുണ്ട് . എന്നാൽ വൈറലായ അന്നുമുതൽ ഇന്നും പ്രേക്ഷകർ നെഞ്ചോടു ചേർത്ത് ഓർത്തിരിക്കണമെങ്കിൽ അതിനൊരു റേഞ്ച്‌ വേണം , അല്ലങ്കിൽ അത്രത്തോളം മനസ്സിൽ പതിഞ്ഞുപോയ ചിത്രങ്ങളാവണം . അത്തരത്തിൽ ഇന്നും മലയാളി മനസുകളിൽ തിളങ്ങി നിൽക്കുന്ന ഒരു കുഞ്ഞു സുന്ദരിയുടെ ചിത്രമുണ്ട് . പല ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രൊഫൈൽ പിക്ചർ ആയി , ശുഭദിനത്തിലും തിളങ്ങി നിന്ന വാലിട്ടെഴുതിയ കണ്ണുകളുമായി തിളങ്ങി നിൽക്കുന്ന ഒരു സുന്ദരിക്കുട്ടി . വാലിട്ടെഴുതിയ കണ്ണും നാവ് പുറത്തേക്കിട്ട് എത്തിനോക്കുന്ന ഒരു കുസൃതിക്കുടുക്ക .

ഒന്ന് കണ്ടവർ ഒരായിരം വട്ടം കണ്ടാലും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ഒരു സുന്ദരിക്കുട്ടി . കഴിഞ്ഞ ഏഴ് എട്ടു വർഷത്തോളമായി മലയാളികളുടെ മനസ്സിൽ കൂടി ദിവസം ഒരു തവണയെങ്കിലും ഈ ചിത്രം കടന്നു പോവാറുണ്ട് . എത്ര തവണ കണ്ടാലും വീണ്ടും ഈ ചിത്രം പ്രത്യക്ഷപ്പെടുമ്പോൾ ഒരു നോക്ക് കാണാതെ മറ്റൊരു കാര്യത്തിലേക്ക് നമ്മളിൽ ആരും പോവാറില്ല . എന്നാൽ ഈ കൊച്ചു സുന്ദരി ആരാണെന്നോ എന്താണെന്നോ എന്തിനു പറയണം പേര് പോലും എന്നതാണ് എന്നും ഇന്നും നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം . വളരെ ചെറുപ്പത്തിൽ എടുത്ത ഈ ചിത്രം വര്ഷങ്ങളായി നമ്മുടെ മുന്നിലെത്തുന്നുണ്ടെങ്കിലും ഇപ്പൊ ആ കൊച്ചുമിടുക്കിയെ കാണണം എന്ന് ആശ തോന്നാത്തവർ വളരെ ചുരുക്കമാണ് . എന്നാൽ ആരാണ് ഈ കുട്ടി എവിടെയാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് ?

 

സോഷ്യൽ മീഡിയയിൽ ഏവരുടെയും മനസ് നിറച്ച ആ സുന്ദരിക്കുട്ടിയുടെ പേര് നിരഞ്ജന എന്നാണ് , കുട്ടിയുടെ അച്ഛനായ രൂപേഷ് അഞ്ചുമന എന്ന വെക്തി തന്നെയാണ് മകളുടെ ചിത്രം പകർത്തിയതും . പിന്നീട് ആ ഫോട്ടോ എടുത്തതും ആ കുട്ടിയുടെ അച്ഛൻ താനാണ് എന്ന് തെളിയിക്കാൻ പുതിയ ഫോട്ടോയും ഒപ്പം നൽകിയാണ് രൂപേഷ് സോഷ്യൽ മീഡിയയിൽ വീണ്ടും ചിത്രം പങ്കുവെച്ചത് . ഇതോടെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും സോഷ്യൽ ലോകം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു . സംഭവം നടന്നിട്ട് കുറച്ചായെങ്കിലും ഇന്നും പലർക്കും കുട്ടിയുടെ പേര് പോലും അറിയില്ല എന്നതാണ് സത്യം . ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒരുപാട് സന്തോഷം തോന്നിയെന്നും രൂപേഷ് പറയുന്നു .

x