“കൊള്ളാവല്ലോ സാധനം , തരുവോ ” എന്നൊക്കെ ചോദിക്കുകയും പിന്നീട് മാറി നിന്ന് നമ്മളെ മോശം പറയുകയും ചെയ്യും – സീമ വിനീതിന്റെ അഭിമുഖ വീഡിയോ വൈറലാകുന്നു

സീമ വിനീത് എന്ന് പറഞ്ഞാൽ അറിയാത്ത മലയാളി പ്രേഷകരുണ്ടാവില്ല .സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻജൻഡറുമായ സീമ വിനീത് ജീവിതത്തിൽ നേരിട്ട പരിഹാസങ്ങളെയും വെല്ലുവിളികളെയും തീച്ചൂളയാക്കി ജീവിതത്തിൽ വിജയം നേടിയെടുത്തയാളാണ് . ആണായിട്ട് ജനിച്ച് പിന്നീട് പെണ്ണായി മാറിയ സീമയ്ക്ക് ജീവിതത്തിൽ പല വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് . കടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏറെ പരിഹാസങ്ങൾ കേട്ട സീമ ഇന്ന് എത്തി നിൽക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു വളർച്ചയുടെ നിറവിലാണ് . അതിനു പിന്നിൽ കഠിനാധ്വാനത്തിന്റെ ഒരു കഥ തന്നെ സീമയ്ക്ക് പറയാനുണ്ട് .. വിനീതായിട്ടാണ് ജനിച്ചതും വളർന്നതും എങ്കിലും , തന്നെ തന്നെ തിരിച്ചറിഞ്ഞപ്പോൾ സീമ എന്ന പേരിലേക്ക് മാറുകയായിരുന്നു താരം ചെയ്തത് .. മാതാപിതാക്കളെ അത്രത്തോളം സ്നേഹിച്ചിരുന്നത് കൊണ്ട് തന്നെ സീമ വിനീത് എന്ന പേര് താരം സ്വയം സ്വീകരിക്കുകയായിരുന്നു .

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സീമ ഒരു വര്ഷം മുൻപാണ് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത് . ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വര്ഷം കഴിഞ്ഞപ്പോൾ വർഷപൂജ നടത്തിയായിരുന്നു സീമ ലോകത്തോട് താൻ സ്ത്രീയായി മാറിയത് വിളിച്ചു പറഞ്ഞത് . ഇപ്പോഴിതാ താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സീമ വിനീത് മനസ് തുറന്നത് .. ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റിനെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായവും തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളുമാണ് താരം അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത് . താരത്തിന്റെ വാക്കുകളിലേക്ക് ..

ഞാനൊരു വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയോ , എന്നെ വിവാഹം കഴിക്കാൻ ഒരു പുരുഷൻ വരുകയോ ചെയ്‌താൽ ലൈംഗികാവയവം വർക്കിങ് ആകുവോ ഇല്ലയോ വലിപ്പം ചെറുതാണോ വലിപ്പം കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല നമ്മൾ ഒരു ലൈഫ് പാർട്ണറെ തിരഞ്ഞെടുക്കുന്നത് . വരുന്ന ആൾ എത്ര നാൾ നമ്മോടൊപ്പം ഉണ്ടാകും , നമ്മളുടെ കാര്യങ്ങൾ എങ്ങനെ മനസിലാക്കും , നമ്മളെ എങ്ങനെ സപ്പോർട്ട് ചെയ്യും , നമ്മുടെ പേരെന്റ്സിനെ എങ്ങനെ സപ്പോർട്ട് ചെയ്യും എന്നൊക്കെയുള്ളതാണ് . പിന്നീടുള്ള കാര്യമാണ് കുട്ടികളുണ്ടാകുവോ , കുട്ടികളുണ്ടാവില്ലേ എന്നുള്ളതൊക്കെ . ചിലപ്പോ പുള്ളിക്ക് കുട്ടികൾ ഉണ്ടാകും ചിലപ്പോ നമുക്ക് കുട്ടികൾ ഉണ്ടാവില്ലായിരിക്കും .. പക്ഷെ ശ്രീലക്ഷ്മി പറയുന്നത് എല്ലാം പരിശോധിച്ച് ടെസ്റ്റ് ചെയ്തിട്ട് വേണം കല്യാണം കഴിക്കാൻ എന്നാണ് .. പുള്ളിക്കാരിക്ക് എന്നും പോസ്റ്റ് ഇടാനുള്ളത് വൈബ്രേറ്റർ നെക്കുറിച്ചും അത്തരത്തിലുള്ള കണ്ടെന്റുകളാണ് ..ഇപ്പോഴും പുള്ളിക്കാരി ഒരു ഫെമിനിസ്റ്റ് ആണോ എന്ന് പോലും തനിക്ക് തോന്നിയിട്ടില്ല എന്നും സീമ കൂട്ടിച്ചേർത്തു .

 

ഒപ്പം കോമഡി പ്രോഗ്രാം ചെയ്യുന്ന സമയത്തും തന്നോട് പലരും മോശമായി പെരുമറിയിട്ടുണ്ട് എന്നും സീമ വെളിപ്പെടുത്തി . കോമഡി പ്രോഗ്രാമിൽ നിന്നും വളരെ മോശം പെരുമാറ്റമാണ് തനിക് ലഭിച്ചിട്ടുള്ളത് , നമ്മൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറുമ്പോൾ കൊള്ളാവല്ലോ സാധനം , തരുവോ എന്നൊക്കെ ചോദിക്കുകയും പിന്നീട് നമ്മൾ അങ്ങ് മാറിക്കഴിയുമ്പോൾ നമ്മളെക്കുറിച്ച് മോശം പറയുകയും ചെയ്യൂവെന്നും , കോമഡി പരിപാടികൾ ചെയ്തിട്ടില്ലേ എന്നൊക്കെ ആരേലും ചോദിച്ചാൽ ഇല്ല എന്ന് മറുപടി പറയാനാണ് തനിക്ക് ഇഷ്ടം എന്നും സീമ പറഞ്ഞു . എന്തായാലും സീമയുടെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

x