“എൻ്റെ വിശ്രമം എൻ്റെ ഖബറിലാണ്” ; നിറ കണ്ണുകളോടെ വേദിയ്ക്ക് മുൻപിൽ വികാരഭരിതനായി യൂസഫലി

ജീവിതത്തിൽ വിജയം സ്വപ്‌നം കണ്ട് ഒരു പതിനെട്ട് വയസുകാരൻ ഏതാനും വർഷങ്ങൾക്ക് മുൻപ് കപ്പൽ കയറി അങ്ങ് ദൂരെ പോവാൻ തീരുമാനിച്ചു. എവിടെ എത്തിച്ചേരുമെന്നോ, എന്തായി തീരുമെന്നോ ആ ചെറുപ്പക്കാരന് ധാരണയുണ്ടായിരുന്നില്ല. എന്നാൽ താൻ തെരെഞ്ഞെടുത്ത വഴി ശരിയെന്ന് അവന് ഉറച്ച വിശ്വാസവും, ബോധ്യവുമുണ്ടായിരുന്നു. തൻ്റെ യാത്ര ആരംഭിക്കുന്നതിന് മുൻപ് അവൻ വല്ല്യപ്പയുടെ അരികിലെത്തി. നേരിൽ കണ്ട് അനുഗ്രഹം വാങ്ങിക്കുന്നതിനായിരുന്നു ആ കൂടിക്കാഴ്ച. അന്ന് ആ വയോധികൻ തൻ്റെ മുന്നിലെ ചെറുപ്പക്കാരനെ വാത്സല്യത്തോടെ നോക്കി ഒരു അഞ്ച് രൂപ നാണയം അവൻ്റെ ഉള്ളം കൈയിൽ കൊടുത്തിട്ട് പറഞ്ഞു. “നീ എത്ര വളർന്നു കഴിഞ്ഞാലും ഒരിക്കലും വലിയവനെന്ന് കരുതരുത്”.

മറ്റൊന്നു കൂടെ അദ്ദേഹം സൂചിപ്പിച്ചു. അങ്ങനെ കരുതിന്നിടത്ത് നിൻ്റെ പതനത്തിൻ്റെ തുടക്കമാകും. ഹൃദയത്തിൽ പതിഞ്ഞ ആ വാക്കുകൾ അവൻ തൻ്റെ ജീവിതത്തിൽ ഒന്നാകെ മുറുകെ പിടിച്ചു. ആരെക്കുറിച്ചാണ് പറയുന്നതെന്ന് ഇനിയും കൂടുതൽ മുഖവുരയുടെ ആവശ്യമില്ല. വർഷങ്ങൾ ഒരുപാട് മുൻപോട്ട് സഞ്ചരിച്ചു. ഇന്ന് ആ പതിനെട്ട്കാരൻ്റെ സ്ഥാനം ലോക ധനികരിൽ തന്നെ 388 -ഉം, ഇന്ത്യക്കാരിൽ 19, മലയാളികളിൽ ഒന്നാമനുമാണ്. ഇത്രയെല്ലാം അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോഴും ഭവ്യതയോടെയും സ്നേഹത്തോടെയുമാണ് അദ്ദേഹം എല്ലാവരോടും പെരുമാറുന്നത്. മലയാളികളുടെ അഭിമാനം ഇന്ത്യ ഒന്നാകെ ഉയർത്തിയ മലയാളികളാണ് എം.എ യൂസഫലി.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.  എൻ്റെ വിശ്രമം എൻ്റെ ഖബറിൽ ആയിരിക്കുമെന്ന് പറയുമ്പോൾ അതുവരെയും താനീ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന മഹത്തായ സന്ദേശം കൂടിയാണ് അദ്ദേഹം നൽകുന്നത്. ജീവനുള്ള കാലം വരെയും മറ്റുള്ളവരെ സ്നേഹിക്കുകയൂം, സഹജീവികളോട് കരുണ കാണിക്കുകയും ചെയ്യണമെന്ന് അദ്ദേഹത്തെ പോലൊരു മനുഷ്യൻ പറയുമ്പോൾ ഇന്ന് കാണുന്ന ഈ നിലയിലെത്താൻ ഇന്നലെകളിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ വളരെ വലുതാണെന്ന് കൂടെ ഓർമപ്പെടുത്തുകയായിരുന്നു  അദ്ദേഹം.

ലക്നൗമാളില പ്രശ്നങ്ങള്‍ ഒരു തരത്തിലും അവിടുത്തെ ജനങ്ങളെ ബാധിക്കുന്നില്ലെന്നും അത് മാധ്യമങ്ങള്ളാണ് വലിയ വർത്തയാക്കുന്നതെന്നും, ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങള്‍ക്ക് യഥാർത്ഥത്തിൽ ലാഭമാണെന്നും അദ്ദേഹം പറയുകയുണ്ടായി. മനോരമ ന്യൂസ് സംഘടിപ്പിച്ച ‘കോൺക്ലേവ്’ വേദിയിൽ വെച്ച് സംസാരിക്കുന്നതിനിടയിലാണ്  അദ്ദേഹം ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കിയത് ഇത്തരം പ്രശ്നങ്ങളെ ശാന്തമായി നേരിടാൻ പഠിക്കണമെന്നും താൻ തന്നെ ഒരു ബ്രാന്‍ഡ് അംബാസഡറാണെന്നുംറിട്ടയര്‍മെന്‍റ്  ഇല്ല. ‘മൈ റിട്ടയര്‍മെന്‍റ് ഈസ് ടു കബര്‍’. എന്നും യൂസഫലി വ്യക്തമാക്കുന്നു. നിരവധി ആളുകളാണ് അദ്ദേഹം പറഞ്ഞ കാര്യത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.

തൻ്റെ കർമ്മ മണ്ഡലം യുഎഇ ആണെങ്കിലും പിറന്ന നാടിനും, നാട്ടുകാർക്കും വേണ്ടി ഒന്നും ചെയ്യാതിരുന്നാൽ താൻ ഒന്നുമല്ലാതായി പോകുമെന്ന് അദ്ദേഹം  തന്നെ വെളിപ്പെടുത്തിയിരുന്നു. നിരവധി യുവാക്കൾക്ക് തൊഴിൽ, അനേകായിരം കുടുംബങ്ങൾക്ക് ആശ്രയം, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ കയ്യൊപ്പ്, മലയാളികളുടെ മുഴുവൻ സ്വകാര്യ അഹങ്കാരമായി മാറിയ ലുലു മാൾ. അനവധി ആശുപത്രികൾ, കൊച്ചി – കണ്ണൂർ വിമാത്താവളങ്ങളുടെ ഡയറക്ട് ബോർഡ് അംഗം, എന്നിങ്ങനെ പറഞ്ഞു തീർക്കാൻ കഴിയാത്ത പട്ടിക. നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാറിന് വേണ്ട സഹായങ്ങൾ ചെയ്യുന്നതിലും മുൻപന്തിയിലുണ്ട് അദ്ദേഹം. സ്‍മാർട്ട് സിറ്റിയ്ക്ക് വേണ്ടി പ്രയത്നിച്ചതും, എയർ ഇന്ത്യയെ പുനർജ്ജീവിപ്പിച്ചതും, എന്നു വേണ്ട നിരവധി പ്രവർന ത്തങ്ങൾ പുറം ലോകം അറിഞ്ഞതും, അറിയാത്തതുമായ നിരവധി നയതന്ത്ര കരാറുകളുടെ സൂത്രധാരനായി അദ്ദേഹം പ്രവർത്തിച്ചത് പോലും നാടിൻ്റെ നന്മയ്ക്കായി അദ്ദേഹം കാത്ത് സൂക്ഷിച്ച രഹസ്യമാണ്. ഇന്നുവരെ ഒരു വിവാദങ്ങളിലും അകപ്പെടാതെ എല്ലാവരുടെയും ഹൃദയത്തിൽ ജീവിക്കുന്ന ജാതിയ്ക്കും, മതത്തിനും വർണ്ണത്തിനും അപ്പുറത്ത് മാനവിക മൂല്യങ്ങളെ മുറുകെ പിടിച്ച ഒരു മാതൃകാ മലയാളി.

Articles You May Like

x