ഒക്ടോബർ ഏഴിനായി കാത്തിരിക്കുന്നു, വള കാപ്പിന് ഒരുങ്ങി താര കുടുംബം ; കൈനിറയെ മെഹന്ദി അണിഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

നർത്തകിയും അഭിനേത്രിയുമായ താരാകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. താര കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ വളരെ വേഗം പ്രേക്ഷകരിലേക്ക് എത്തിയ വ്യക്തിയാണ് സൗഭാഗ്യ. അമ്മയോടൊപ്പം നൃത്ത വേദിയിൽ എന്നും സജീവ സാന്നിധ്യമാണ് സൗഭാഗ്യ. ഭർത്താവ് അർജുൻ നോടൊപ്പം ടിക് ടോകിൽ സജീവമായിരുന്നു താരം . അഭിനയമികവു കൊണ്ടും ടൈമിംഗ് കൊണ്ടും ആരാധകരെ വാരിക്കൂട്ടിയവരാണ് ഇരുവരും . ഇരുവരുടേയും വിവാഹം വളരെ ആഘോഷമായാണ് നടന്നത്. വ്യത്യസ്തമായ വിവാഹ ചടങ്ങുകൾ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.


ഇപ്പോൾ ഇതാ തങ്ങളുടെ ആദ്യ കണ്മണിക്കായുള്ള വരവേൽപ്പിന്റെ ഒരുക്കങ്ങളാണ് താരകുടുംബം പങ്കു വയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താര ദമ്പതികൾ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട് . ഇപ്പോൾ വള കപ്പിന് വേണ്ടി മെഹന്ദി അണിയുന്ന ചിത്രങ്ങളും വീഡിയോകളും ആണ് താരം പങ്കുവച്ചത്. ഗർഭിണിയായ സൗഭാഗ്യ കൈനിറയെ മെഹന്തി ഇടുന്ന ചിത്രങ്ങളും വീഡിയോകളും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർക്കായി പങ്കുവച്ചത്.


സൗഭാഗ്യ ക്കു പുറമേ ഒക്ടോബർ ഏഴിനാണ് വളകാപ്പ് ചടങ്ങ് എന്ന് അമ്മ താരയും ഭർത്താവ് അർജുനും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ തന്റെ മെഹന്തി ഇടുന്ന ചിത്രങ്ങൾ പങ്കുവെച്ചത് സൗഭാഗ്യ യാണ്. സൗഭാഗ്യയുടെ കല്യാണത്തിനും കൈനിറയെ മെഹന്ദി ഇട്ടു സുന്ദരമാക്കിയ സലിഹ തന്നെയാണ് വള കാപ്പനും മെഹന്ദി ഇട്ടത്. ഇവരോടൊപ്പം രണ്ടാം തവണയാണ് താൻ പങ്കുചേരുന്നത് എന്ന് സലീഹയും സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു.


ഡബ്സ്മാഷ് ലൂടെയാണ് സൗഭാഗ്യ കൂടുതലായി പ്രേക്ഷക മനസ്സുകളിലേക്ക് കയറിക്കൂടിയത്. ടൈമിംഗ് കൊണ്ടും വേറിട്ട അഭിനയം കൊണ്ടും വളരെ പെട്ടെന്ന് തന്നെ എല്ലാവരും അത് അംഗീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ തന്റെ നൃത്ത വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അതെല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. അത്രയേറെ ആരാധക വലയം ഉള്ള ഒരു താരമാണ് സൗഭാഗ്യ. വിവാഹത്തിന് മുൻപ് തന്നെ അർജുനും സൗഭാഗ്യയും ഒന്നിച്ച് ഡബ്സ്മാഷ് കളും ടിക്ടോക് കളും ചെയ്യാറുണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Henna artist (@salihashamnad)

ആദ്യമൊക്കെ അർജുൻ ആരാണ് എന്നതിനെക്കുറിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങൾ വന്നിരുന്നു. പിന്നീട് സൗഭാഗ്യ തന്നെ വെളിപ്പെടുത്തുകയായിരുന്നു അത് തന്നെ ഭാവിവരൻ ആണെന്ന്. അത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സൗഭാഗ്യയുടെ വിവാഹം വളരെ ആഘോഷമായി ആണ് നടന്നത്. വ്യത്യസ്തമായി ചില ബ്രാഹ്മണ ആചാരപ്രകാരമുള്ള ചടങ്ങുകളും നടത്തിയിരുന്നു. അതൊക്കെ അവരുടെ വിവാഹത്തെ ശ്രദ്ധേയമാക്കി. സൗഭാഗ്യ ഭർത്താവ് അർജുനും താര കല്യാണം മൂവരും ചേർന്ന ടിവി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സൗഭാഗ്യ യുടെ ഭർത്താവ് അർജുൻ ചക്കപ്പഴം എന്ന മിനിസ്ക്രീൻ പരമ്പരയിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ പുതിയ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം.

x