പ്രിത്വിരാജിൻറെ മുപ്പത്തിയൊമ്പതാം പിറന്നാളിന് അമ്മ മല്ലിക സുകുമാരൻ ദുബായിൽ എത്തിച്ച് നൽകിയ സർപ്രൈസ് ; പ്രിത്വിയുടെ ജന്മദിനാഘോഷ വീഡിയോ കാണാം

മലയാള സിനിമയിൽ ഇന്ന് അറിയപ്പെടുന്ന നടനും നിർമാതാവും സംവിധായകനും ആണ് നടൻ പൃഥ്വിരാജ്, ഒരുകാലത്ത് തന്നെ കളിയാക്കിയവരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിച്ച മറ്റൊരു നടനും മലയാള സിനിമയിൽ തന്നെ കാണില്ല, പ്രിത്വിയെ പോലെ തന്നെ ഏവർക്കും ഇഷ്ടമാണ് അമ്മ മല്ലികയെയും സഹോദരൻ ഇന്ദ്രജിത്തിനെയും, അത് കൊണ്ട് തന്നെ ഈ താര കുടുംബത്തിലെ എല്ലാ വിശിഷ്ട കാര്യങ്ങളും പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്

ഇപ്പോൾ പ്രിത്വിരാജിന്റെ മുപ്പത്തിയൊമ്പതാം പിറന്നാളിന് അമ്മ മല്ലിക സുകുമാരന്റെ വക നൽകിയ സർപ്രൈസ് ആണ് വൈറലായി മാറുന്നത്, മകൻ നാട്ടിൽ ഇല്ലാതിരുന്നിട്ട് പോലും പ്രിത്വിയുടെ അമ്മ മകൻ ജനിച്ച നക്ഷത്ര ദിവസം ദുബായിലുള്ള പ്രിത്വിക്ക് സമ്മാനം അയച്ച് നൽകിയത്, പ്രിത്വിരാജ് പോലും അമ്മ അയച്ച കേക്ക് കൈയിൽ കിട്ടുമ്പോഴാണ് അറിയുന്നത് തന്നെ, മോന് പിറന്നാൾ ആശംസകൾ അമ്മ .. എന്നെഴുതിയ കേക്ക് ആണ് അയച്ച് നൽകിയത്, ഇതിനോടകം തന്നെ പ്രിത്വി കേക്ക് കണ്ടിച്ച് നടൻ ഉണ്ണിമുകുന്ദന് നൽകുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായി മാറീട്ടുണ്ട്

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ഇറങ്ങിയ പ്രിത്വിരാജിന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ വേൾഡ് റിലീസുമായി ബന്ധിച്ച് നടൻ പ്രിത്വിയും, ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടൻ ഉണ്ണി മുകുന്ദനും, നടി മമ്ത മോഹൻദാസും എല്ലാവരും ദുബായിലാണ് ഉള്ളത്, ആ തിരക്കിന് ഇടയിൽ ആണ് അമ്മയുടെ വക പ്രിത്വിക്ക് സർപ്രൈസ് നൽകിയിരിക്കുന്നത്, പല അഭിമുഖങ്ങളിൽ മല്ലിക സുകുമാരൻ തൻറെ മക്കളായ ഇന്ദ്രജിത്തിനെയും പ്രിത്വിരാജിനെ കുറിച്ചും വാ തോരാതെ സംസാരിച്ചിട്ടുണ്ട്

എനിക്ക് ലഭിച്ച ഭഗവാന്റെ അനുഗ്രഹങ്ങളാണ് ഇന്ദ്രനും പ്രിത്വിയും എന്നാണ് ഒരു അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞത്, കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന് എങ്ങു നിന്നും നല്ല അഭിപ്രായമാണ് ഉയരുന്നത്, ബോളിവുഡ് ചിത്രമായ അന്ധാധൂനിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം, രവി കെ ചന്ദ്രൻ ആണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌, പ്രിത്വിരാജിന് പുറമെ നടൻ ഉണ്ണി മുകുന്ദനും, മമ്ത മോഹൻദാസ് അഭിനയിച്ചിട്ടുണ്ട്, നിരവതി പേർ പ്രിത്വിക്ക് ആശംസ അറിയിച്ചിട്ടുണ്ട്

x