“മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥ”; പെരുമ്പാവൂർ ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

2016 ഏപ്രില്‍ 28ന് ആണ് പെരുമ്പാവൂരില്‍ ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിയെ ബ, ലാ, ത്സംഗം ചെയ്ത് കൊ, ല, പ്പെടുത്തിയത്. കൊലപാതകം നടന്ന് ആദ്യ ദിവസങ്ങളില്‍ മാധ്യമ ശ്രദ്ധ വേണ്ട രീതിയില്‍ കിട്ടിയില്ലെങ്കിലും പിന്നീട് നവമാധ്യമങ്ങളില്‍ ജിഷയുടെ നീതിക്കായുള്ള കാമ്പയിനുകള്‍ ശക്തമായതോടെയാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുല്‍ ഇസ്ലാമിന് കോടതി വ, ധ, ശിക്ഷ വിധിക്കുകയും ചെയ്തു.പെരിയാർ ബണ്ട് കനാലിന്റെ തിണ്ടയിൽ പുറമ്പോക്ക് ഭൂമിയിൽ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടത്‌.

ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിക്കെതിരെ പല വാര്‍ത്തകളും വന്നിരുന്നു. മകളുടെ മരണ ശേഷവും യാതൊരു വിഷമവുമില്ലാതെ ആര്‍ഭാടമായിട്ടാണ് ആ അമ്മ കഴിഞ്ഞത്. രാജേശ്വരിയുടെ ബ്യൂട്ടീഷന്‍ ചെയ്തുള്ള ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങളും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം രാജേശ്വരിയുടെ സാമ്പത്തികാവസ്ഥ ഇപ്പോള്‍ വളരെ മോശമാണ് എന്ന തരത്തിലുള്ളതാണ്.ഉണ്ടായിരുന്ന പണം മുഴുവന്‍ അവര്‍ പലര്‍ക്കും കടമായി കൊടുത്തു. ഇപ്പോള്‍ ഭക്ഷണം വാങ്ങാനോ മരുന്നിനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥയാണ് തനിക്കെന്ന് രാജേശ്വരി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൈയ്യില്‍ ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ ഷമീര്‍ എന്നയാള്‍ക്ക് സീരിയല്‍ പിടിക്കാനായി കൊടുത്തു. പണം തിരിച്ച് ചോദിച്ചപ്പോള്‍ നീ കൊണ്ടുപോയി കേസ് കൊടുക്ക് എന്ന മറുപടിയാണ് ലഭിച്ചത് എന്നും രാജേശ്വരി പറയുന്നു.

”സീരിയൽ എന്റെ മകളുടെ കഥ ആവണമെന്ന് ഞാൻ പറഞ്ഞിരുന്നു.എന്നാൽ അവര് ഞാൻ പറഞ്ഞപോലെ അല്ല ചെയ്തത്. അതു മുഴുമിപ്പിച്ചുമില്ല. അഞ്ചാറ് ലക്ഷം രൂപ ഇതിനു വേണ്ടി കൊടുത്തു. ഇപ്പോൾ തിരിച്ചു കാശ് ചോദിച്ചപ്പോൾ എന്നോട് നിങ്ങൾ പോയി കേസ് കൊടുക്കെന്നാണ് പറയുന്നത്.പെരുമ്പാവൂർ ഉള്ള ഷമീർ എന്ന ആളും റാഫിയും ചേർന്നാണ് സീരിയൽ പിടിക്കാൻ വന്നത്.എന്നാൽ ഷമീർ ആണ് 6 ലക്ഷം രൂപ വാങ്ങിയെടുത്തത്. റാഫി പാവമാണ്. ഞാൻ ഷമീറിനെ വിശ്വസിച്ചു പോയി.കാരണം, എനിക്ക് സുഖമില്ലാതെ വന്ന സമയത്തു ഷമീറിന്റെ ഭാര്യയും മക്കളും ഒക്കെ എനിക്ക് ചോറൊക്കെ കൊണ്ടുവന്നു തന്നിരുന്നു. അങ്ങനെ ഞാൻ അവരെ കണ്ണടച്ച് വിശ്വസിച്ചു പോയി.

ഞാൻ ഉള്ള സ്വർണ്ണം ഒക്കെ പണയം വെച്ച കാരണം അതിന്റെ പലിശ അടയ്ക്കാത്തത് കൊണ്ട് ബാങ്കുകാർ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജീവിക്കാൻ യാതൊരു വഴിയുമില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് പ്രേക്ഷകരുടെ സഹായം വേണം” എന്നായിരുന്നു രാജേശ്വരി മാധ്യമങ്ങൾക്കു മുൻപിൽ പറഞ്ഞത്.ജിഷയുടെ മരണ ശേഷം ലഭിച്ച പണം രാജേശ്വരി അനാവശ്യമായി ധൂര്‍ത്തടിച്ചെന്ന തരത്തില്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഇവര്‍ക്ക് നേരെ ഉണ്ടായിരുന്നു.

x