സ്വന്തം ഭർത്താവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് ഉഷാ റാണി ഇല്ലാന്നാക്കിയത് എന്നിട്ടും കോടതി അവരെ വെറുതെ വിട്ടു , അറിയണം ഉഷാ റാണി എന്ന അമ്മയുടെ ജീവിതകഥ

മകളെ പീ, ഡി, പ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ക്രിക്കറ്റ് ബാറ്റിനടിച്ച് കൊ, ല്ലേ, ണ്ടി വന്ന ഒരു ‘അമ്മ. ആ അമ്മയുടെ പേര് ഉഷാറാണി എന്നാണ് . ഇന്ന് ആ അമ്മ മധുരയിലെ ഒരു ബാങ്കിൽ ജോലി ചെയ്യുകയാണ് . ഭർത്താവിനെ കൊലപ്പെടുത്തിയെങ്കിലും അതിന്റെ പേരിൽ ഒരു ദിവസം പോലും ഉഷാറാണിക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല. എന്തുകൊണ്ടായിരിക്കും കൊലക്കുറ്റം ചെയ്തിട്ടും ഉഷാറാണിക്കെതിരെ കേസെടുക്കാഞ്ഞത് ? അതിന് ആദ്യം നിങ്ങൾ എന്താണ് ഉഷാറാണിയുടെ ജീവിതത്തിൽ സംഭവായിച്ചതെന്ന് അറിയണം. ഒരു മനുഷ്യൻ ജീവിതത്തിൽ അനുഭവിക്കാവ്ന്നതിന്റെ അങ്ങേയറ്റം യാതനകൾ അനുഭവിച്ച് പ്രതിസന്ധികളെയല്ലാം തരണം ചെയ്തത് തന്നെപ്പോലുള്ള ഒരായിരം ആളുകൾക്ക് ജീവിതത്തതിൽ മുന്നോട്ട് പോകാനുള്ള പ്രചോദനമായി, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഉഷാറാണിയെക്കുറിച്ചറിയാം..

വളരെ പുരോഗമന ചിന്തയുള്ള ഒരു കുടുംബത്തിലെ കുട്ടിയായിരുന്നു ഉഷാറാണി. പെണ്കുട്ടിയാണെന്ന പരിമിതികൾ കുടുംബം ഉഷക്ക് മുന്നിൽ വച്ചിരുന്നില്ല. അവൾ മറ്റു കുട്ടികളെ പോലെ സൈക്കിൾ ചവിട്ടുകയും തന്റെ സഹോദരങ്ങളോടൊപ്പം കബഡി കളിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇത്രയും സ്വാതന്ത്രം ഒക്കെ ഉണ്ടായിരുന്ന കുടുംബമായിരുന്നിട്ട് കൂടി കല്യാണക്കാര്യം വന്നപ്പോൾ മകളുടെ അഭിപ്രായം മാത്രം ആരും ചോദിച്ചില്ല. ഉഷയുടെ അച്ഛൻ ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്നു. . അദ്ദേഹത്തോട് സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം തേടാൻ സ്ഥിരമായി വന്നിരുന്ന ഒരാളിന്റെ മകനുമായാണ് ഉഷയുടെ കല്യാണം തീരുമാനിച്ചത്. പതിറ്റാണ്ടുകളായി പരിചയമുള്ള ഒരു കുടുംബത്തിൽ നിന്നും വന്ന ആലോചന ആയതിനാൽ ഉഷയുടെ വീട്ടുകാർ കൂടുതലൊന്നും ആലോചിച്ചില്ല. അവർ കല്യാണത്തിന് സമ്മതം മൂളി . അന്ന് ഉഷയ്ക്ക് 18 വയസ്സ് മാത്രം പ്രായം. ജ്യോതി ബസു എന്ന എട്ടാം ക്ലാസ് വിദ്യാഭ്യാസം ഉള്ള ഒരാളെയാണ് പത്രണ്ടാം ക്‌ളാസ്സ് കഴിഞ്ഞ ഉഷ്ണക്കായി അവർ കണ്ടെത്തിയത് . കല്യാണം കഴിച്ചെന്ന ഉഷയെ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു. അവളെ എങ്ങനെയെല്ലാം മുതലെടുക്കാം എന്നതു മാത്രമായിരുന്നു അവളുടെ ഭർതൃവീട്ടുകാരുടെ ചിന്ത. ചെന്നു കേറിയപാടേ അവർ ഉഷയെക്കൊണ്ട് ഒരു ലോണെടുപ്പിച്ചു. ആ പണം കൊണ്ട് മകന്റെ പേരിൽ, അതായത് ഉഷയുടെ ഭർത്താവിന്റെ പേരിൽ ഒരു പപ്പടം നിർമ്മാണ യൂണിറ്റ് തുടങ്ങി. തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണ് എന്ന വേദനിപ്പിക്കുന്ന സത്യം ഉഷ തിരിച്ചറിയുന്നതും അക്കാലത്താണ്.

പപ്പടനിർമ്മാണ യൂണിറ്റിലേക്ക് ഭർത്താവ് തിരിഞ്ഞു നോക്കാതായപ്പോൾ ലോണിന്റെ അടവ് മുടങ്ങാതിരിക്കാൻ ഉഷ അതിന്റെ മേൽനോട്ട ചുമതല ഏറ്റെടുത്തു. ഒപ്പം വീട്ടിലെ കാര്യങ്ങളും അവൾ ഭംഗിയായിത്തന്നെ നോക്കി . അങ്ങനെ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ഭർതൃവീട്ടുകാർ മറ്റൊരാവശ്യം അവളെ അറിയിക്കുന്നത്. അവരുടെ എട്ടാം ക്ലാസ് തോറ്റ് വീട്ടിൽ നിൽക്കുന്ന പെണ്മകളെ, ഉഷയുടെ അനിയന്മാരിൽ ഒരാളെക്കൊണ്ട് വിവാഹം ചെയ്യിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. ഉഷയുടെ 2 അനിയന്മാരും നല്ല പടിപ്പുള്ളവരറിയിരുന്നു. മൂത്തവൻ ബാങ്ക് ഉദ്യോഗസ്ഥൻ രണ്ടാമൻ എം ഫിൽ പഠിക്കുന്ന സമയം. മൂത്തയാളുടെ വിവാഹം ഒരുപെണ്കുട്ടിയുമായി ഉറപ്പിച്ചാൽ ആ സഹോദാരൻ ഭർതൃവീട്ടുകാരുടെ ആവശ്യം നിരസിച്ചു. രണ്ടാമനും അതുപോലെ തന്നെ വിവാഹാലോചനയ്ക്ക് താത്പര്യമില്ലെന്ന് അറിയിച്ചു . ആ ആലോചന മുടങ്ങിയത് ഉഷയുടെ ഭർതൃ വീട്ടുകാരിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയത്. ആ അതൃപ്തി മനസ്സിലിട്ടുകൊണ്ട്, കിട്ടുന്ന അവസരങ്ങളിലെല്ലാം അവർ ഉഷയെ നോവിച്ചുകൊണ്ടിരുന്നു. ദിവസവവും മ, ർ, ദ്ദനവും ചീത്തവിളിയും ഉഷയ്ക് നേരിടേണ്ടി വന്നു. ഇതിനിടയിൽ ഉഷ 4 മക്കളുടെ അമ്മയായി. പപ്പടനിര്മാണ യൂണിറ്റ് ലാഭകരമായി മുന്നോട്ട് പോകുകയും ചെയ്യുണ്ടായിരുന്നു. അനുഭവത്തിന്റെ വെളിച്ചത്തിൽ തനിക്ക് നേരെ വന്ന പ്രതിസന്ധികളെയെല്ലാം ഉഷ ചങ്കുറപ്പോടെ നേരിട്ട് കൊണ്ടെ ഇരുന്നു.

 

അങ്ങനെ ഇരിക്കുമ്പോഴാണ് അടുത്ത പ്രശ്നം ഉണ്ടാകുന്നത്. 14 വയസ്സായ ഉഷയുടെ മൂത്തമകൾക്ക് കശാപ്പുകടയിൽ മാടിനെ അറുക്കുന്ന ജോലി ചെയ്യുന്ന ഒരാളുടെ വിവാഹാലോചന വന്നു. ഭാര്തവീട്ടുകാരൻ ആ ആലോചന കൊണ്ടുവന്നത്.  ആ പയ്യൻ ഭർതൃവീട്ടുകാരുടെ ബന്ധുവായിരുന്നു. ഇതറിഞ്ഞ ഉഷാറാണി ഈ ആലോചന ഒരു കാരണവശാലും നടത്താൻ താൻ സമ്മതിക്കില്ല ഉഷാറാണി മനസ്സിലുറപ്പിച്ചു. മകളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം എന്നതായിരുന്നു ആ അമ്മയുടെ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മകളുടെ സ്കൂളിലെ ഹെഡ് മിസ്ട്രസിനെ ചെന്നുകണ്ട് ഉഷാറാണി കാര്യങ്ങൾ ബോധ്യപ്പെടുത്തി. മകളുടെ പഠിപ്പിൽ ഒരു മുടക്കവും വരാതെ താൻ നോക്കിക്കൊള്ളാം എന്ന് അവർ ഉഷയ്ക്ക് വാക്കുകൊടുത്തു.ഉഷയുടെ ഈ ഇടപെടലിനെക്കുറിച്ചറിഞ്ഞ ഭർത്താവും അച്ഛനമ്മമാരും നേരെ വീട്ടിലെത്തി ഉഷയെ മ, ർ, ദ്ദിക്കാൻ തുടങ്ങി. അവർ അവളുടെ രണ്ടു കാലും അടിച്ചൊടിച്ചു. ബോധരഹിതയായി അവൾ ആ മുറ്റത്തു വീണു.. തടുക്കാൻ ചെന്ന രണ്ടുവയസ്സുള്ള മകനെ അവർ തൂക്കിയെടുത്ത് ചുവരിലേക്കെറിഞ്ഞു. നിലവിളികൾ കേട്ട ഓടിവന്ന അയൽവാസികളാണ് അവരെ ആശുപത്രിയിലെത്തിച്ചത്. ഉഷയ്ക്ക് ബോധം തെളിയും മുൻപ് തന്നെ മകൻ കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിരുന്നു. അങ്ങനെ, ഗാർഹിക സ്ത്രീധന പീ, ഡ, നകുറ്റങ്ങൾ ചുമത്തി ഉഷയുടെ ഭർതൃവീട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. 2003 -ലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഉഷയെ അനുജന്മാർ ഉപദേശിച്ചു. സ്വന്തം കാലിൽ നില്ക്കാൻ ഉഷക്ക് പ്രചോദനം നൽകി. അങ്ങനെ ഉഷ വിവാഹമോചനത്തിനുള്ള ഹർജി കോടതിയിൽ സമർപ്പിച്ചു. ഭർതൃവീട്ടുകാരുടെ കൈവശം പെട്ടുപോയ അവളുടെ ആഭരണങ്ങൾ തിരിച്ചുകിട്ടാനായി പൊലീസിൽ പരാതിപ്പെട്ടു. ഒപ്പം സ്ത്രീധനത്തുകയും ആവശ്യപ്പെട്ടു.

എന്നാൽ ഇതിനെതിരെ ഭർതൃവീട്ടുകാർ ചെയ്തത് അവൾക്കെതിരെ മോഷണക്കുറ്റവും അവിഹിതബന്ധവുമായിരുന്നു. പട യൂണിറ്റിൽ നിന്നും പണം മോഷ്ടിച്ചെന്നും ഉഷയ്ക്ക് വേറെ ബന്ധമുടനെന്നുമുള്ള ആരോപണങ്ങൾ ഭർതൃവീട്ടുകാർ നടത്തി. അവിടെ ഒന്നും ഉഷ തളർന്നില്ല. മധുരയിലുള്ള ഒരു സ്വകാര്യ ആശുപത്രിയുടെ കാഷ് കൗണ്ടറിൽ ഒരു ഗുമസ്തയായി ജോലി നോക്കി. അവിടെ നിന്ന് കാര്യങ്ങളെല്ലാം പഠിച്ചു. . 2007 -ൽ അവൾ തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷൻ ഓഫീസിലെ അഡ്മിനിസ്ട്രേറ്ററായിജോലിയോടൊപ്പം സൈക്കോളജിയിൽ തന്റെ ബിരുദ പഠനവും തുടർന്നു. പഠനവും ജോലിയും മക്കളെ നോക്കലും എല്ലാം നാണായി തന്നെ മുന്നോട്ട് കൊണ്ടുപോയി. സ്വന്തം ഭർതൃ വീട്ടുകാരുടെ മർദ്ദനത്തിൽ കാലുകൾക്കേറ്റ ക്ഷതത്തിനുള്ള ഫിസിയോ തെറാപ്പിയും അവൾ തുടർന്നു കൊണ്ടിരുന്നു. തുടക്കത്തിൽ ക്രച്ചസിന്റെ സഹായത്തോടെ മാത്രമേ അവൾക്ക് നടക്കാനാകുമായിരുന്നുള്ളു. പിന്നെപ്പിന്നെ ക്രച്ചസില്ലാതെ, മറ്റാരുടെയും സഹായമില്ലാതെ തന്നെ, മുടന്തി മുടന്തിയെങ്കിലും അവൾ നടന്നുതുടങ്ങി. കാരണം കീഴടങ്ങാൻ അവൾക്ക് മനസ്സില്ലായിരുന്നു. അപ്പോഴേക്കും ഉഷയ്ക്ക് ഡിവോഴ്സ് ലഭിച്ചിരുന്നു. വിവാഹമോചനം നേടിയെങ്കിലും അവളെ വെറുതെ വിടാൻ അയാൾ തയ്യാറല്ലായിരുന്നു. ഈ സമയം എം എ ക്ക് പഠിക്കുകയായിരുന്നു ഉഷ. ഉഷ ജോലിയെടുക്കുന്നിടത്തെല്ലാം അവളുടെ പിന്നാലെ ചെന്ന് അയാൾ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. അയാളുടെ ശല്യം കാരണം ഉഷയ്ക്ക് ഇടക്കിടയ്ക്ക് വാടക വീടുകൾ മാറേണ്ടതായി വന്നു. ഒരിക്കൽ 2010-ൽ ഉഷാറാണിയെ അമ്പരപ്പിച്ചുകൊണ്ട് ഒരു ദിവസം അയാൾ വീട്ടിലേക്ക് കേറിവന്ന് അവളുടെ കാൽക്കൽ സാഷ്ടംഗം വീണു.

തെറ്റെല്ലാം പൊറുക്കണം എന്നാവശ്യപെട്ട് കരഞ്ഞു. ഇത് കണ്ട മക്കൾ അമ്മയോട് അച്ഛനോട് ക്ഷമിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ മക്കൾക്ക് ഒരച്ഛനായി മാത്രം ആ വീട്ടിൽ കഴിഞ്ഞോളാൻ അയാളോട് ഉഷ പറഞ്ഞു. മറ്റൊന്നും അവളിൽ നിന്നും പ്രതീക്ഷികാക്കരുതെന്ന് അയാളെ ഓർമ്മിപ്പിച്ചു. അയാളുടെ ആരോഗ്യം വളരെ മോശമായിരുന്നു. ഒരുപാട് രോഗങ്ങളും അയാളെ വേട്ടയാടിയിരുന്നു. അതിന്റെ കാരണം ഉഷയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ളു. പരസ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന അയാൾക്ക് എയ്ഡ്സ് ബാധിച്ചിരുന്നു. അയാളുടെ അവസ്ഥ കണ്ട് അയാൾക്ക് വേണ്ട പരിചരണം എല്ലാം ഉഷാറാണി നൽകി. എന്നാൽ ആരോഗ്യം വീണ്ടെടുത്ത അയാളുടെ സ്വഭാവം പെട്ടെന്ന് മാറി. അയാൾക്കും വീട്ടുകാർക്കുമെതിരെ ഉഷാറാണി നൽകിയ പരാതി പിൻവലിക്കാനുള്ള കടലാസുകളിൽ അവളെക്കൊണ്ട് ഒപ്പിടീക്കാനുള്ള ശ്രമങ്ങളായി പിന്നീട. . എന്നാൽ അമ്മയുടെ ആഭരണങ്ങളും, സ്ത്രീധനത്തുകയും മടക്കി നൽകാതെ ഒരു കടലാസിലും ഒപ്പിട്ടു നൽകരുതെന്ന് രണ്ടാമത്തെ മകൾ അച്ഛനോട് പറഞ്ഞു. ഇത് കേട്ട് ദേഷ്യപ്പെട്ട അയാൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങി .

ഇതൊന്നുമല്ലായിരുന്നു പക്ഷേ, സ്വന്തം ഭർത്താവിനെ കൊ, ല്ലാ, ൻ ഉഷയെ പ്രേരിപ്പിച്ചത്. അടുത്ത ദിവസം അയാൾ വീണ്ടും അതേ കടലാസുകളുമായി തിരിച്ചുവന്നു. കുടിച്ച് ലക്കുകെട്ടായിരുന്നു വരവ്. അയാൾക്ക് വിശക്കുന്നുണ്ട് എന്നയാൾ അവളോട് പറഞ്ഞു. ഉള്ളിൽ വെറുപ്പുണ്ടെങ്കിലും ഭക്ഷണം നല്കാൻ ഉഷാറാണി തയ്യാറായി എന്നാൽ അയാൾക്ക് വേണ്ടത് ഭക്ഷമല്ലായിരുന്നു . അവൾട്ട് ശരീരം മാത്രമായിരുന്നു . അടുത്ത നിമിഷം അയാൾ അവളുടെ സാരിത്തലപ്പിൽ പിടിച്ചു വലിച്ചു. അമ്മയെ അച്ഛൻ ഉ, പ, ദ്രവിക്കാൻ ശ്രമിക്കുന്നതു കണ്ട് ഓടിയെത്തിയ അവരുടെ രണ്ടാമത്തെ മകൾ അയാളെ തള്ളിമാറ്റാൻ നോക്കി. അപ്പോൾ അയാൾ അവളോട് പറഞ്ഞു നിന്റെ അമ്മയ്ക്ക് പറ്റില്ലെന്നുണ്ടെങ്കിൽ എനിക്ക് നിന്നെയായാലും മതി.. ” അതും പറഞ്ഞ് അയാൾ തന്റെ സ്വന്തം മകളെ കടന്നു പിടിച്ച്, മുറിക്കുള്ളിലാക്കി കതകടച്ചു. അവളെ ഉ, പ, ദ്രവിക്കാൻ തുടങ്ങി. ഇത് കണ്ട ഉഷാറാണി അവിടെ കണ്ട മകന്റെ ക്രിക്കറ്റ് ബാറ്റെടുത്ത ജനല്ചിട്ടടിച്ചു തകർത്ത മുറിക്കുളിൽ കയറി ഭർത്താവിന്റെ തല അടിച്ചു പൊട്ടിച്ചു. മകളുടെ ദുപ്പട്ടയിൽ നിന്നുള്ള പിടിവിടും വരെ അവൾ ബാറ്റുകൊണ്ട് ആ മനുഷ്യനെ ആഞ്ഞാഞ്ഞു തല്ലി.

സംഭവിച്ചതെല്ലാം പറയാനായി ഉഷ പോലീസ് സ്റ്റേഷനിലേക്ക് ചെന്നപ്പോൾ അവർക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസിലായി . അവൾക്കുമേൽ കൊലക്കുറ്റം ചുമത്തുന്നതിനു പകരം അവർ സെക്ഷൻ 100 പ്രകാരമാണ് കേസെടുത്തത്. ആത്മരക്ഷാർത്ഥമുള്ള ഹത്യ. ഒരുപക്ഷേ, തമിഴ്‌നാട് പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ആ വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ആദ്യത്തെ എഫ്‌ഐആർ. അങ്ങനെ ഒരുദിവസംപോലും ജയിലിൽ കിടക്കേണ്ടി വരാതെ ഉഷ ആ കേസിൽ നിന്നും കുറ്റവിമുക്തയായി. തുടർന്നും പഠിച്ച ഉഷാറാണി സൈക്കോളജിയിലെ തന്റെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ബാങ്കിൽ ഇൻവെസ്റ്റ്‌മെന്റ് കൺസൽട്ടൻറ് ആയി ജോലി നേടി. മക്കളെല്ലാം മുതിർന്നപ്പോൾ വർക്കെല്ലാം ഓരോ ബാങ്ക് അകൗണ്ട് എടുത്ത് നൽകി . സ്വന്തമായി അഡ്വാനിച്ച പണം സംബാധിക്കാൻ അവരെ പ്രാപ്തരാക്കി. ജീവിതം മുന്നോട്ടു വെച്ച എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട്, സ്വന്തം അദ്ധ്വാനം കൊണ്ട് മാത്രമാണ് ഉഷാറാണി ജീവിച്ചതും മക്കളെ വളർത്തി വലുതാക്കിയതും. തങ്ങളുടെ ജീവിതങ്ങളിൽ പലവിധമുള്ള പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളോട് ഉഷയ്ക്ക് ഒന്നേയുള്ളൂ പറയാൻ. സ്ത്രീകൾ ആദ്യം നേടിയെടുക്കേണ്ടത് സാമ്പത്തികമായ സ്വാതന്ത്ര്യമാണ്. ഒരാളെയും, സ്വന്തം ഭർത്താവിനെപ്പോലും ആശ്രയിക്കാതെ ആത്മാഭിമാനത്തോടെ അധ്വാനിച്ച് ജീവിക്കുന്നവർക്ക് ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനുളള കരുത്തും താനെ വന്നു ചേരും. അതെ ഉഷയുടെ ഈ ജീവിതകഥ കഷ്ടപ്പെടുന്ന നിരവധി സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറട്ടെ

x