Categories: Viral News

”അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്, .അമ്മ പോയതോടെ റിഷൂട്ട൯ ചിരിക്കാനൊക്കൊ മറന്നു പോയി” ;മരിച്ചുപോയ അമ്മയ്ക്കുള്ള ആറ് വയസ്സുകാരന്റെ ഹൃദയഭേദകമായ കത്ത്‌

ത്തുകള്‍ നല്‍കുന്ന വികാരം അത് മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല. പറയാനുള്ളതിന്റെ ആത്മസത്ത മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കത്തുകള്‍ക്ക് സാധിക്കും.അമ്മ മരിച്ച് പോയ ആറ് വയസ്സുകാരന്‍ തന്റെ അമ്മയ്ക്ക് എഴുതിയ വികാര നിര്‍ഭരമായ കത്താണ് ഇപ്പോള്‍ ഏവരുടെയും കണ്ണ് നനയിക്കുന്നത്. അമ്മ തനിക്കൊപ്പം ഉണ്ടായിരുന്നപ്പോഴുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതോടൊപ്പം ഇന്നത്തെ ദയനീയ അവസ്ഥയും കത്തില്‍ ആ ആറ് വയസ്സുകാരന്‍ വിവരിക്കുന്നുണ്ട്. അമ്മയോട് തിരികെ തന്റെ അടുത്തേക്ക് വരാന്‍ അവന്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം;അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ … അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്.ഇരുട്ടു൦ മഴയും ഇടിമിന്നലു൦ പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നു൦ ഞാൻ ഉറങ്ങാറില്ല. മഴ ആ൪ത്തലച്ചു പെയ്യു൩ോഴൊക്കെ ഞാൻ പുതപ്പു തല വഴി മൂടി കണ്ണടച്ച് കിടക്കുമ്മമ്മേ.രാത്രി ഉറങ്ങാതെ കണ്ണടച്ച് കിടക്കുമ്പോൾ അമ്മയെ ഓർമ്മ വരും.അമ്മയും അച്ഛനും നമ്മുടെ ആ കൊച്ചു വീടു൦.എന്തു രസമായിരുന്നു അല്ലേ അമ്മേ.ഓണവും വിഷുവും ക്രിസ്തുമസ്സു൦ പെരുന്നാളും റിഷുവിന് അമ്മയോടും അച്ഛനോടും കൂടെയുള്ള സന്തോഷത്തിന്റെ ഉൽസവങ്ങളായിരുന്നു. അമ്മ പോയതോടെ ജീവിതത്തിൽ നിന്ന് ആഘോഷവും സന്തോഷവും പടിയിറങ്ങി പോയമ്മേ.എന്തുഭ൦ഗിയാ എന്റെ റിഷൂട്ടന്റെ ചിരിക്കെന്ന് അമ്മ പറയാറില്ലേ.മറന്നു പോയി അമ്മേ.അമ്മ പോയതോടെ റിഷൂട്ട൯ ചിരിക്കാനൊക്കൊ മറന്നു പോയി.സ്കൂളിൽ ചെല്ലു൩ോഴൊക്കെ സീന ടീച്ചർ കളിയാക്കു൦ റിഷു ചിരിക്കാത്ത കുട്ടിയാണോഎന്നു ചോദിച്ച് .അമ്മേ സ്കൂൾ തുറക്കാറാവുന്നു .ദേവൂട്ടിക്കു൦ മോനൂസിനു൦ ഇന്നലെ അച്ഛനും ചെറിയമ്മയു൦ പുതിയ ബാഗു൦ പുതിയ കുടയും പുതിയ ചെരിപ്പും വാങ്ങി.

റിഷൂട്ടന് മാത്രം പഴയ ബാഗു൦ പഴയ ചെരിപ്പും പഴയ കുടയു൦. റിഷൂട്ടന്റെ ബാഗ് കീറിയതാമ്മേ .ഞാനിന്നലെ രാത്രി കിടക്കാ നേരം തുന്നിപിടിപ്പിക്കാ൯ നോക്കിയതാണമ്മേ .എന്റെ കുഞ്ഞികൈകൾ കൊണ്ടു പറ്റുന്നില്ല.  പുതിയ ബാഗ് വേണമെന്ന് അച്ഛനോട് പറയാൻ പേടിയാണമ്മേ. ചെറിയമ്മ അറിഞ്ഞാൽ വഴക്കു പറയു൦ .നമ്മുടെ അച്ഛൻ ഒത്തിരി മാറി പോയി. റിഷൂട്ടനോട് ഇപ്പോൾ മിണ്ടാറില്ല ചിരിക്കാറില്ല .റിഷൂട്ടന്റെ അടുത്തു വന്നിരിക്കാറില്ല. റിഷൂട്ടാന്ന് സ്നേഹത്തോടെ ഒന്നു വിളിക്കാറുപ്പോലുമില്ല. ദേവൂട്ടിയേയു൦ മോനൂസിനേയു൦ കൊണ്ടു അച്ഛനും ചെറിയമ്മയു൦ പുറത്തു പോകു൩ോൾ പോരുന്നോ എന്നു റിഷൂട്ടനോട് ആരും ചോദിക്കാറില്ല. അവരു പോകുന്നത് കൊതിയോടെ കണ്ണു നിറഞ്ഞു റിഷൂട്ട൯ നോക്കി നിൽക്കു൦.

അവരു പുറത്തുപോയ വിശേഷങ്ങളൊക്കെ ദേവൂട്ടിയു൦ മോനൂസു൦ പറഞ്ഞു കേൾക്കു൩ോൾ റിഷൂട്ടന് സങ്കടം വരും.ഇന്നിവിടെ റിഷു ഒറ്റയ്ക്കാണമ്മേ.എല്ലാരും കൂടെ അച്ഛന്റെ ഏതോ ഫ്രണ്ടിന്റെ കല്യാണത്തിന്നു പോയതാ .വൈകീട്ടെ വരൂ .വൈകുന്നേരം വരു൩ോൾ റിഷൂട്ടന് ബിരിയാണി കൊണ്ടുവരാന്ന് ദേവൂട്ടിയു൦ മോനൂസു൦ പറഞ്ഞിട്ടുണ്ട് .ഇന്നാൾ ഒരീസ൦ പുറത്തു പോയി വന്നപ്പോൾ കൊണ്ടുവന്നാരുന്നമ്മേ .അന്നു ദേവൂട്ടിയു൦ മോനൂസു൦ കഴിച്ചതിന്റെ ബാക്കി ചെറിയമ്മ എനിക്കും തന്നമ്മേ .നല്ല രുചിയുണ്ടായിരുന്നു. റിഷൂട്ടന് ഇച്ചിരിയേ കിട്ടിയുളളൂ കഴിക്കാ൯.എന്നാലും നല്ല രുചിയുണ്ടായിരുന്നു അമ്മേ അമ്മയോട് റിഷൂട്ട൯ പിണക്കമാണ് അമ്മേ.അമ്മ എവിടെ പോയാലും റിഷൂട്ടനേയു൦ കൊണ്ടു പോവുമായിരുന്നല്ലോ. കല്യാണത്തിന്നു പോവു൩ോൾ ,പാർക്കിൽ പോവു൩ോൾ,ഡ്രസ്സ് എടുക്കാൻ പോവു൩ോൾ, ആശുപത്രിയിൽ പോവു൩ോൾ എല്ലാം . പക്ഷേ അമ്മ വെള്ള ഉടുപ്പിട്ട് യാത്ര പോലും പറയാതെ ഒരു ദിവസം ഇറങ്ങി പോയപ്പോ മാത്രം റിഷൂട്ടനെ കൂടെ കൊണ്ടു പോയില്ലല്ലോ.അതുകൊണ്ടല്ലേ അമ്മേ റിഷൂട്ട൯ ഇവിടെ ഇങ്ങനെ ഒറ്റയ്ക്കായി പോയത് .ചെറിയമ്മ മോനൂസിനേയു൦ ദേവൂട്ടിയേയു൦ കുളിപ്പിക്കുന്നതു കാണു൩ോൾ ഡ്രസ്സ് ഇട്ടു കൊടുക്കുന്നതു൦ ഭക്ഷണം വാരി കൊടുക്കുന്നതു൦ കാണു൩ോൾ റിഷൂട്ട൯െ്റ കണ്ണു നിറഞ്ഞു സങ്കടം വരും .അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നു അറിയാതെ കൊതിച്ചു പോവു൦.ചെറിയമ്മ റിഷൂട്ടനെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും കുത്തുവാക്കുകൾ പറഞ്ഞു കരയിപ്പിച്ചിട്ടുണ്ടെങ്കിലും.

അവരുടെ ദേഷ്യം തീരുന്നതു വരെ ദേഹമാസകലം പൊതിരെ തല്ലി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അടികൊണ്ടു ശരീരം മുഴുവനും വേദനിച്ചു രാത്രി ഉറക്കം വരാതെ കിടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ചെറിയമ്മയോട് റിഷൂട്ടന് പിണക്കം ഒന്നും ഇല്ലട്ടോ അമ്മേ. ചിലപ്പോഴൊക്കെ ആ കൈ പിടിച്ചു നടക്കാനും ആ മടിയിൽ കിടക്കാനും റിഷൂട്ട൯ അറിയാതെ കൊതിച്ചു പോവുന്നുണ്ട് . ഒരുപാട് ഒന്നും അവർ എന്നെ സ്നേഹിക്കണ്ടമ്മേ.അച്ഛൻ കൊണ്ട് വരുന്ന മസാലദോശയിൽ നിന്ന് അല്പം വേണോ എന്ന് ചോദിച്ചാൽ മതി.രാവിലെ എണീക്കാൻ ഒന്ന് വിളിച്ചുണർത്തിയാൽ മതി.കുളിച്ചു വരുമ്പോൾ ഒന്ന് തലതോർത്തി തന്നാൽ മതി.ചൂട് ദോശ ചുടുമ്പോൾ ഒരെണ്ണം എടുത്തു ഒരല്പം പഞ്ചാര ഇട്ട് തിന്നാൻ തന്നാൽ മതി.സ്കൂളിൽ പോയി വരുമ്പോൾ വരാന്തയിൽ ഒന്ന് കാത്തു നിന്നാൽ മതി.ഒരല്പം താമസിച്ചാൽ ഒന്ന് സ്നേഹത്തോടെ വഴക്ക് പറഞ്ഞാൽ മതി.

ഒരു പനി വന്നാൽ നെറ്റിയിൽ തൊട്ടൊന്നു നോക്കിയാൽ മതി.ഉറങ്ങികഴിയുമ്പോൾ ഞാൻ അറിയാതെ ഒരു പുതപ്പ് മേലെ ഇട്ടൊന്നു തന്നാൽ മതി.ഞാൻ ഉറങ്ങി എന്ന് വിചാരിച്ചു നെറ്റിയിൽ ഒരു ചെറിയ ഉമ്മ തന്നാൽ മതി.ഇത്രയുംമതിയമ്മേ.ഇതിനപ്പുറം ഒന്നും ഒന്നും വേണ്ടമ്മേ.അമ്മേ രാത്രിയാവാറാവുന്നു.നല്ല മഴ വരുന്നുണ്ട് അച്ഛനും ചെറിയമ്മയു൦ മോനൂസു൦ ദേവൂട്ടിയു൦ ഇതുവരെ വന്നിട്ടില്ല. ഒത്തിരി നേരമായി അവരു വരുന്നതും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്. മുറ്റത്തു ഇരുട്ടു പരന്നു തുടങ്ങി.റിഷൂട്ടന് വിശക്കുന്നുണ്ടമ്മേ .ചെറിയമ്മ ഇല്ലാതോണ്ട് ഇന്നു ഉച്ചക്കു ഒന്നും കഴിക്കാ൯ പറ്റിയിട്ടില്ലമ്മേ. അമ്മേ അമ്മയെ കാണാൻ തോന്നുന്നമ്മേ .അമ്മയുടെ മടിയിൽ കിടക്കാ൯ തോന്നുന്നമ്മേ. റിഷൂട്ട൯ കണ്ണടച്ച് കിടന്നാൽ അമ്മ വരുവോ റിഷൂട്ട൯െ്റ അടുത്തേക്ക്. ഇത്തിരി നേരത്തേക്കെങ്കിലും സ്വപ്നത്തിലെങ്കിലും. ഒരിക്കലെങ്കിലും.എന്ന് റിഷു.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago