Viral News

1.5 കോടിയുടെ സ്വത്ത് സർക്കാരിന് എഴുതി നൽകി വൃദ്ധൻ , കാരണം കേട്ട് കണ്ണ് തള്ളി സോഷ്യൽ ലോകം

പ്രായമായി കഴിഞ്ഞാൽ തന്റെ സ്വത്ത് വിവരങ്ങളെപ്പറ്റി വയോജനങ്ങൾ ഒരു തീരുമാനം എടുക്കുന്നത് സർവ്വസാധാരണമായ കാര്യമാണ്. എന്നാൽ അൽപ്പം വിചിത്രം എന്ന് തോന്നിക്കുന്ന ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മക്കൾ ഉപേക്ഷിച്ച 85 കാരനായ വൃദ്ധൻ തന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സംസ്ഥാന സർക്കാരിന് എഴുതി നൽകിയ വാർത്തയാണ് അത്. സംഭവം ഉത്തർപ്രദേശിൽ നിന്നുള്ളതാണ്. ഉത്തർപ്രദേശുകാരനായ നാഥുവാണ് സംസ്ഥാന സർക്കാരിന് തൻറെ സ്വത്തുക്കൾ നൽകിയതായി വിൽപ്പത്രം എഴുതിയത്. തൻറെ മൃതദേഹം മെഡിക്കൽ കോളേജിനും അദ്ദേഹം എഴുതി നൽകി. തന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ മകനെയും നാലു പെൺമക്കളെയും അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.മുസാഫർ നഗറിൽ താമസിക്കുന്ന നാഥൂസിംഗിന് ഒന്നരക്കോടി വിലമതിക്കുന്ന വീടും സ്ഥലവും സമ്പാദ്യമായി ഉണ്ടെങ്കിലും വയസ്സാംകാലത്ത് നോക്കാൻ ആരുമില്ല. മകൻ ഒരു സ്കൂൾ അധ്യാപകനായി ജോലി ചെയ്യുകയാണ്. ഇയാൾ ഉത്തർപ്രദേശിലെ തന്നെ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.

ബാക്കിയുള്ള നാലു പെൺമക്കളും വിവാഹിതരായി ഭതൃവീട്ടിലാണ്. ഭാര്യ മരിച്ചതിനെ തുടർന്ന് വയോധികൻ ഒറ്റയ്ക്കായിരുന്നു താമസം. മക്കൾ തിരിഞ്ഞു നോക്കാതെ ആയതോടെയാണ് ഏഴ് മാസം മുമ്പ് ഗ്രാമത്തിലെ ഒരു വൃദ്ധസദനത്തിലേക്ക് അദ്ദേഹം താമസം മാറ്റിയത്. പിന്നീട് തന്റേത് ഒരു വലിയ കുടുംബം ആയിട്ടും ആരും കാണാൻ വരുന്നില്ല എന്ന വിഷയത്തിൽ 85 കാരനായ നാഥു വിഷമിച്ചിരുന്നു.തന്റെ മരണശേഷം വസ്തുവിൽ ആശുപത്രിയോ സ്കൂളോ പണിയണമെന്ന് ആവശ്യപ്പെട്ട് ഭൂമി സർക്കാരിന് ദാനം നൽകുകയായിരുന്നു. ഈ പ്രായത്തിൽ ഞാൻ എൻറെ മകനും മരുമകൾക്കും ഒപ്പമാണ് ജീവിക്കേണ്ടിയിരുന്നത്. പക്ഷേ അവർ എന്നോട് നന്നായി പെരുമാറിയില്ല. അതുകൊണ്ടാണ് സ്വത്തുക്കൾ സർക്കാരിന് നൽകാൻ തീരുമാനിച്ചതെന്ന് നാഥുവിനെ ഉദ്ധരിച്ച ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

 

തന്റെ മൃ, ത, ദേഹം ഗവേഷണത്തിനും അക്കാദമിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം എന്നും വിൽപത്രത്തിൽ എഴുതിയിട്ടുണ്ട്. സംഭവത്തിൽ കുടുംബങ്ങൾ ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല. അതേസമയം ആറുമാസത്തിലധികമായി വൃദ്ധസദനത്തിൽ നാഥു ഉണ്ടെന്നും ആരും അദ്ദേഹത്തെ കാണാൻ വന്നിട്ടില്ലെന്നും സ്വത്ത് കൈമാറ്റത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണെന്ന് അധികൃതർ അറിയിക്കുന്നു.വിൽപ്പത്രം കിട്ടിയെന്നും അദ്ദേഹത്തിന്റെ മരണശേഷം ഇത് നിലവിൽ വരുമെന്നും പ്രദേശത്തെ സബ് രജിസ്റ്റർ അറിയിച്ചെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago