Viral News

കുഞ്ഞിനെ നോക്കുന്നത് മൂത്ത മകളാണ്,15 വയസ്സോളം പ്രായവ്യത്യാസം ഉണ്ട്, അവൾക്ക് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ​ഗിന്നസ് പക്രു. തെന്നിന്ത്യൻ സിനിമകളിലടക്കം മലയാളത്തിന്റെ അഭിമാനമായി മാറിയ താരമാണ് അദ്ദേഹം. പലപ്പോഴും കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താൻ വീണ്ടും അച്ഛനായ വിവരമാണ് ഗിന്നസ് പക്രു പങ്കുവച്ചത്. തനിക്ക് ഒരു മകൾ കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. മാർച്ച് 21 നാണ് ഗിന്നസ് പക്രുവിന് ഒരു മകൾ കൂടി ജനിച്ചത്. ചേച്ചിയമ്മ, ബ്ലെസ്ഡ് വിത്ത് എ ബേബി ഗേൾ എന്നാണ് താരം കുഞ്ഞിനും മൂത്തമകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചതും. ഇപ്പോൾ മോൾ വന്നശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഗിന്നസ് പക്രു. ഇതിനു ശേഷം വിഷു ദിനത്തിൽ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടത്തിയതിന്റെ സന്തോഷവും നടൻ പങ്കുവച്ചിരുന്നു. കുഞ്ഞിന് ദ്വിജ കീർത്തി എന്ന് പേരിട്ട വിവരവും താരം അറിയിച്ചു.

ഇപ്പോഴിതാ, വീണ്ടുമൊരു മകൾ കൂടി വന്നതിന് ശേഷമുള്ള തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുകയാണ് ഗിന്നസ് പക്രു. കോഡെക്സ് മീഡിയക്ക് വേണ്ടി നടി സാധിക വേണുഗോപാലുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

‘ഏറ്റവും പുതിയ വിശേഷം ഒരു മോൾ കൂടി ജനിച്ചു എന്നതാണ്. മൂത്ത മകളുമായി പത്തുപതിനഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ട്. എന്നെക്കാളും കൂടുതൽ ത്രില്ലും എക്സൈറ്റ്മെന്റും അവൾക്കാണ്. ഈ അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അത്, അതുകൊണ്ടു തന്നെ അതുമായി പുള്ളിക്കാരത്തി ഫുൾ ബിസിയാണ്. പല സ്ഥലങ്ങളും പോകാൻ വേണ്ടി നമ്മൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ വാവ വന്നത് പ്രമാണിച്ചുകൊണ്ട് വേറെ എങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്,’ ഗിന്നസ് പക്രു പറഞ്ഞു. എല്ലാ കാര്യങ്ങളും നോക്കുന്നതും കുഞ്ഞിനെ ടേക്ക് കെയർ ചെയ്യുന്നതും എല്ലാം മോളാണ്. ഇപ്പോൾ രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വച്ചുകൊണ്ട് ഇരിപ്പാണ്. വളരെ സന്തോഷം ഉണ്ട്. വിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹം ആണ് രണ്ടാമത്തെ മകളെന്നും പക്രു പറഞ്ഞു.

തന്റെ അമ്മ നൽകിയ പ്രോത്സാഹനമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും പക്രു അഭിമുഖത്തിൽ പറഞ്ഞു. ‘ശാരീരികത പരിമിതികളോടെ ജനിച്ചു വീഴുന്ന ഓരോ കുട്ടികളുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന രണ്ടു വ്യക്തികളാകും അച്ഛനും അമ്മയും. അവർക്ക് രണ്ടു തീരുമാനം എടുക്കാം ഇങ്ങനെ ഒരു കുഞ്ഞു ജനിച്ചു കഴിയുമ്പോൾ വളർത്താം, പ്രോത്സാഹിപ്പിക്കാം, അല്ലെങ്കിൽ അവനെ നിരുത്സാഹപ്പെടുത്താം ഇതിൽ എന്റെ അമ്മ ആദ്യ കാറ്റഗറിയിൽ ആയിരുന്നു,’

‘എന്റെ കഴിവുകൾ കണ്ടെത്തി ഒരുപാട് വേദികളിൽ കൊണ്ട് നടന്നത് അമ്മയാണ്. ഞാൻ എവിടെ പോയാലും ശാരീരിക പരിമിതികൾ ഉള്ള കുഞ്ഞുങ്ങളുടെ അമ്മമാരേ കണ്ടാൽ പറയും ഒരിക്കലും നിങ്ങൾ വിഷമിക്കരുത് എന്ന്. കാരണം നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ മാത്രമേ അത്തരം കുഞ്ഞുങ്ങളെ ദൈവം നിങ്ങളെ ഏൽപിക്കൂ. കാരണം അത് ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണെന്ന്. അവർക്ക് വേണ്ടുന്ന പ്രോത്സാഹനം നൽകി മറ്റുള്ള കുട്ടികളുടെ ഒപ്പം വിടണം എന്നും പറയാറുണ്ട്,’ പക്രു പറഞ്ഞു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago