35വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം വാര്‍ദ്ധക്യത്തില്‍ പ്രണയസാഫല്യം

പ്രണയ വിവാഹങ്ങൾക്ക് പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടിൽ നിന്നുള്ള എതിർപ്പുകൾ സ്വഭാവികമാണ് , എന്നാൽ ചില കുടുംബങ്ങൾ മക്കളുടെ ഇഷ്ടങ്ങൾക്ക് പ്രാദാന്യം കല്പിക്കുമ്പോൾ മറ്റുചിലർ പ്രണയത്തെ ശക്തമായി തന്നെ എതിർക്കും , അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറികൊണ്ടിരുന്നത് . വീട്ടുകാരുടെ എതിര്‍പ്പില്‍ മുടങ്ങിപോയ വിവാഹം പിന്നീട് നടന്നത് 35 വര്‍ഷങ്ങള്‍ക്ക് ശേഷം. 35 വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് തന്റെ പ്രണയിനിയെ സ്വന്തമാക്കിയ ചിക്കണ്ണയുടെ കഥ എല്ലാവര്‍ക്കും ഒരു അത്ഭുതം തന്നെയാണ്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമത്തിലെ ജയമ്മയും ചിക്കണ്ണയും ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു. സൗഹൃദം പിന്നീട് പണയമായി മാറഉകയായിരുന്നു. ഇരുകുടുംബങ്ങള്‍ക്കും പരസ്പരം നന്നായി അറിയാമായിരുന്നു. എന്നാല്‍ നിര്‍മാണ തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം ചെയ്ത് കൊടുക്കില്ലെന്ന് ജയമ്മയുടെ മാതാപിതാക്കള്‍ പറഞ്ഞു.

അങ്ങനെയിരിക്കെ ഒരു ദിവസം ഇവരുടെ പ്രണയം വകവെക്കാതെ മകളെ മാതാപിതാക്കള്‍ക്ക് ഇഷ്ടമുള്ള ഒരാളെകൊണ്ട് വിവാഹം കഴിപ്പിച്ചു. ജയമ്മയുടെ അനുവാദംപോലും വാങ്ങാതെയായിരുന്നു വിവാഹം കഴിപ്പിച്ച്ുവിട്ടത്. വിവാഹത്തിനേ ശേഷവും ജയമ്മ ഭര്‍ത്താവിനൊപ്പം അതേ ഗ്രാമത്തില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ചിക്കണ്ണയ്ക്ക് ഇതൊന്നും കണ്ട് സഹിക്കാനാവാതെ മൈസൂരിനടുത്തുള്ള മെറ്റഗള്ളഇയിലേക്ക് താമസം മാറി. അവിടെ കൂലിപ്പണി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയി. ചിക്കണ്ണ വിവാഹം കഴിക്കാതെ ഒറ്റക്കായിരുന്നു. തന്റെ ജീവിതത്തില്‍ ജയമ്മയല്ലാതെ മറ്റാരും ഉണ്ടാവില്ലെന്ന് അദ്ദേഹം മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചു. ജയമ്മയുടെ വിവാഹം ശേഷം അവര്‍ ഒരിക്കലും കണ്ടുമുട്ടിയില്ല.

സുഹൃത്തുക്കള്‍ വഴിയും ബന്ധുക്കള്‍ വഴിയും ജയമ്മയുടെ വിശേഷങ്ങള്‍ അന്വേഷിച്ചറിയാറുണ്ടായിരുന്നു. ജയമ്മയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഒരു മകനെ ജയമ്മ പ്രസവിച്ചിരുന്നു. ഭര്‍ത്താവ് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ കാരണം ജയമ്മയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിന്നീട് ജയമ്മ മകന്റെ കൂടെ മൈസൂരിലേക്ക് താമസം മാറി. ഇതെല്ലാം അറിഞ്ഞ ചിക്കണ്ണയുടെ മനസില്‍ വീണ്ടും പ്രണയം പൂത്തുലഞ്ഞു. ഇരുവരും പരസ്പരം മോതിരം അണിഞ്ഞ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.

ജയമ്മയുടെ മകന് വിവാഹത്തെക്കുറിച്ചൊന്നും അറിയില്ല. മകന് 25 വയസ്സാണ്. മൈസൂരില്‍ ഗതാതഗത വകുപ്പിലാണ് ജയമ്മയുടെ മകന്‍ ജേലി ചെയ്യുന്നത്. മകന്‍ അടുത്ത വര്‍ഷത്തേടെ വിവാഹിതനാകുമെന്നും അതിന് ശേഷം ഞങ്ങള്‍ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തമെന്നും ചിക്കണ്ണ പറയുന്നു. ജയമ്മയുടെ മകനെ സ്വന്തം മകനായി അംഗീകരിച്ചു. വിവാഹ ചടങ്ങിന് അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ഉണ്ടാവുകയുള്ളു എന്നും ചിക്കണ്ണ കൂട്ടിച്ചേര്‍ത്തു.എന്തായാലും പ്രണയവിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് .

x