സൂപ്പർ ഹിറ്റ് സംവിധായകൻ രാം ഗോപാൽ വർമയുടെ അഭിമുഖം വൈറലാകുന്നു

ഒരുകാലത്ത് ഹിന്ദി സിനിമയിൽ തിളങ്ങി നിന്നിരുന്ന ഒരു സംവിധായകനായിരുന്നു രാംഗോപാൽ വർമ്മ. തെലുങ്കിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ശേഷമാണ് അദ്ദേഹം ബോളിവുഡിൽ ഒരു കൈ നോക്കാൻ എത്തുന്നത്. രംഗീല, സത്യാ, കമ്പനി, സർക്കാർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഈ പേര് പ്രേക്ഷകർക്കിടയിൽ അത്രത്തോളം സുപരിചിതമായി മാറുകയായിരുന്നു ചെയ്തത്. പത്ത് വർഷത്തിൽ അധികമായി തന്റെ കരിയറിൽ ഏറ്റവും വലിയ ഹിറ്റുകൾ ഒന്നും സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിരുന്നു. അടുത്ത കാലത്ത് അദ്ദേഹം ചെയ്ത സിനിമകളുടെ പേരിൽ അദ്ദേഹം വലിയതോതിൽ ആയിരുന്നു പഴി കേട്ടിരുന്നത്.എന്നാലും അദ്ദേഹം വഴിമാറി സഞ്ചരിക്കാൻ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. പലപ്പോഴും വിവാദപരമായ അഭിപ്രായങ്ങൾ അദ്ദേഹത്തെ മാധ്യമങ്ങളിൽ നിറച്ച് നിർത്തിയപ്പോഴും രാംഗോപാൽ വർമ്മ തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിന്റെ പേരിലാണ് അദ്ദേഹം വിവാദങ്ങളുടെ കൂട്ടുകാരനായി വീണ്ടും എത്തിയിരിക്കുന്നത്. ആർജിവി ഒഫീഷ്യൽ എന്ന സംവിധായകൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് ഒരു വിവാദമാണ് ഇപ്പോൾ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുഴുവൻ ഇത് സെൻസേഷൻ ആയി മാറിയിരിക്കുകയാണ്.

നടി ആഷു റെഡിയുമായുള്ള അഭിമുഖമാണിത്. രം ഗോപാൽ വർമ്മയുടെ ഏറ്റവും പുതിയ ചിത്രമായ ഡേഞ്ചറസിന്റെ പ്രമോഷൻ ഭാഗമായി എടുത്തിരിക്കുന്ന ഒരു അഭിമുഖമാണിത്. ഈ അഭിമുഖത്തിൽ നടിയുടെ കരിയറിനെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും ഒക്കെ സംസാരിക്കുന്നുണ്ട്. എന്നാൽ അഭിമുഖത്തിന്റെ അവസാനം നടിയെ പോലും ഞെട്ടിച്ചുകൊണ്ടുള്ള സംവിധായകന്റെ പെരുമാറ്റം ആയിരുന്നു പ്രേക്ഷകർക്ക് ഇടയിൽ വിമർശനം നൽകിയത്.അഭിമുഖത്തിൽ ഉടനീളം റെഡി സോഫയിലും സംവിധായകൻ രാംഗോപാൽ വർമ്മ നടിയുടെ കാൽച്ചുവട്ടിൽ തറയിലും ഇരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഒന്നൊന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ അഭിമുഖത്തിന്റെ അവസാനം സംവിധായകൻ നടിയോടുള്ള തന്റെ സ്നേഹം അറിയിക്കുന്നതിന് വ്യത്യസ്തമായ ഒരു രീതിയാണ് ചെയ്തത്. നടിയുടെ കാൽ തൊടുകയും ചെരിപ്പൂരിമാറ്റി കാലിൽ ചുംബിക്കുകയും ആണ് ചെയ്തത്. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇതല്ലാതെ മറ്റു വഴികൾ ഇല്ലന്ന് പറഞ്ഞ് രണ്ടാമതും നടിയുടെ കാലിൽ ചുംബിക്കുകയും വിരലുകളിൽ കടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് രാംഗോപാൽ വർമ്മ. നിന്നെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ചത് ദൈവത്തിനു സല്യൂട്ട് പറയുന്നു എന്നൊക്കെ സംവിധായകൻ പറയുന്നതും ഈ ഒരു അഭിമുഖത്തിൽ കാണാൻ സാധിക്കുന്നുണ്ട്. അവസാനം നടി രാമഗോപാൽ വർമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട് നടി. വളരെ മോശം കമന്റുകളാണ് ഈ ഒരു അഭിമുഖത്തിനെ ലഭിച്ചു കൊണ്ടിരിക്കുന്നത്. രാംഗോപാൽ വർമയോട് വലിയ ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. പൂർണ്ണമായും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാണ് ചിലർ പറയുന്നത്.

x