“അവൾ എന്റെ ഭാര്യയാവാൻ ഏറെ കൊതിച്ചവൾ , അവൾ എന്റെ ഭാര്യയായി തന്നെ ഈ ലോകത്ത് നിന്ന് വിടപറയണം” , മരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള കാമുകിയെ താലികെട്ടി യുവാവ്

യഥാർത്ഥ പ്രണയം എന്ന് പറയുന്നത് കിട്ടാക്കനിയായി ഒരു കാലഘട്ടമാണിത്. തങ്ങൾ പ്രണയിക്കുന്ന ആൾക്ക് എന്തെങ്കിലും രോഗമുണ്ടെന്ന് അറിഞ്ഞാൽ പലരും അവിടെ ബ്രേക്ക് ആവുകയാണ് ചെയ്യുക. എന്നാൽ അത്തരം ആളുകളിൽ നിന്നും വളരെയധികം വ്യത്യസ്തമായ ഒരു യുവാവിനെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. മഹ്മൂദ് എന്ന യുവാവാണ് ഇത്. തന്റെ പ്രണയനി ക്യാൻസർ രോഗബാധിതയാണെന്ന് അറിഞ്ഞിട്ടും ആ പ്രണയത്തെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു വ്യക്തിയാണ് മഹ്മൂദ്. ആ പ്രണയം മറന്നു കളയാനായി യുവാവ് തയ്യാറായില്ല. മറിച്ച് പ്രണയിനിക്ക് കാൻസർ ഉണ്ടെന്ന് അറിഞ്ഞിട്ടും അവരെ ജീവിതത്തിലേക്ക് കൂടെ കൂട്ടുകയായിരുന്നു ചെയ്തത്. ഇരുവരും തമ്മിലുള്ള വിവാഹം മാർച്ച് 9ന് നടക്കുകയും ചെയ്തു.

ബംഗ്ലാദേശ് സ്വദേശിനെയാണ് മഹ്മൂദ്. ക്യാൻസർ ബാധിതയായ ഫഹ്മിദ ചുരുക്കം ചില ദിവസങ്ങൾ മാത്രമേ ഇനി ജീവിതത്തിൽ അവസ്ഥ അവശേഷിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞിട്ട് തന്നെയാണ് അവരെ ജീവിതത്തിലേക്ക് കൂട്ടിയത്. എന്നാൽ വിധി അവർക്ക് കരുതി വെച്ചിരുന്ന സമ്മാനം മറ്റൊന്നായിരുന്നു. വിവാഹം കഴിഞ്ഞ് കേവലം 11 ദിവസങ്ങൾ തികഞ്ഞപ്പോഴേക്കും 25 വയസ്സ് മാത്രം പ്രായമുള്ള ഫഹ്മിദയെ മരണം തട്ടിയെടുക്കുകയായിരുന്നു ചെയ്തത്. ആശുപത്രിയിലായിരുന്നു ഫഹ്മിദ ചികിത്സയിൽ കഴിഞ്ഞിരുന്നത്. സ്വന്തം താല്പര്യ പ്രകാരം വിവാഹശേഷം വീട്ടിലേക്ക് പോവുകയും ചെയ്തു. മുത്തശ്ശനും സിറ്റി കോർപ്പറേഷന്റെ മുൻ ഉദ്യോഗസ്ഥനുമായ സൈഫുദ്ദീൻ സക്കീറാണ് ഈ വിവരങ്ങളൊക്കെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇൻഡിപെൻഡൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബിഎയും എം ബി എയെയും ഒക്കെ പൂർത്തിയാക്കിയിട്ടുമുണ്ട്.

 

മഖ്ബൂലും എംബിഎ പൂർത്തിയാക്കിയിട്ടുണ്ട്. ഇരുവരും പരിചയപ്പെട്ടതും തമ്മിൽ പ്രണയം നിറയുന്നതും ഒക്കെ യൂണിവേഴ്സിറ്റി പഠനകാലത്തായിരുന്നു. ഒരു ചികിത്സയിലാണ് ക്യാൻസർ ആണ് എന്ന് തിരിച്ചറിയുന്നത്. 2021ൽ ആയിരുന്നു ഇത് തിരിച്ചറിഞ്ഞത്. പിന്നീട് ചികിത്സയ്ക്കായി എത്തിയെങ്കിലും വൈകിപ്പോയെന്ന് ഡോക്ടർമാർ എല്ലാം ഒരേപോലെ പറഞ്ഞു. തുടർന്ന് ഇവർ ഇന്ത്യയിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ചികിത്സ നടത്തിയെങ്കിലും ശാരീരിക അസ്വസ്ഥയ്ക്ക് യാതൊരു കുറവുകളും ലഭിച്ചിരുന്നില്ല. രണ്ടുമാസത്തോളം മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കൂടിയായിരുന്നുവെങ്കിലും തന്റെ പ്രണയിനിയുടെ സന്തോഷത്തിനു വേണ്ടി കൂടിയായിരുന്നു ആത്മാർത്ഥത കാമുകനായ വ്യക്തി കാണിച്ചിരുന്നത്. ക്യാൻസറിന്റെ മൂർദ്ധന്യാവസ്ഥയിലും അവളെ ഉപേക്ഷിക്കാതെ ചേർത്തു നിർത്തുകയായിരുന്നു അദ്ദേഹം ചെയ്തത്.

ഇവരുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരിക്കുന്നത്. നിരവധി ആളുകളാണ് ഇതിനെ മികച്ച കമന്റുകളും ആയി എത്തിയിരിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളൊക്കെ അണിഞ്ഞു തന്നെയാണ് ഇവർ വിവാഹത്തിന് എത്തിയിരുന്നത്. ഇദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നും നന്മയുള്ള മനുഷ്യനാണ് ആളുകൾ പറയുന്നത്. പ്രണയം എന്ന വാക്ക് അക്ഷരം തെറ്റാതെ ഇവരിലൂടെ ജീവിക്കുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. യഥാർത്ഥ പ്രണയം എന്ന് പറഞ്ഞാൽ ഇതാണ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. യുവാവിന്റെ മികച്ച തീരുമാനത്തെ അംഗീകരിക്കുകയാണ് ഓരോ പ്രേക്ഷകരും.

x