ഇതുവരയ്ക്കും വാവ സുരേഷിന് കടിയേറ്റത് മുന്നൂറ് തവണ; ഓരോ തവണയും മരണത്തിൽ നിന്ന് അത്ഭുദമായി രക്ഷപെട്ട വാവ സുരേഷിന്റെ ജീവിത കഥ

വിധി വീണ്ടും വാവയ്ക്കുമുന്നില്‍ തോറ്റുമടങ്ങി. വാവ സുരേഷിന് വേണ്ടി ജനങ്ങള്‍ ഒന്നടങ്കം തൊഴുകൈയ്യോടെ പ്രാര്‍ത്ഥിച്ചു. പിന്നെ അവ വിഫലമാകുന്നതെങ്ങനെ…വാവ വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഏത് സമയത്ത് വിളിച്ചാലും 9387974441 എന്ന നമ്പര്‍ നിങ്ങളോട് വിളി കേള്‍ക്കും. കാരണം അത് വാവ സുരേഷിന്റെ നമ്പറാണ്. മനുഷ്യത്വം കൈമുതലാക്കിയ ആ മനുഷ്യന് വിളി കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. ദേ ഞാന്‍ എത്തി എന്ന് മറുതലയ്ക്കലുള്ള ആളോട് പറഞ്ഞ് ഉടന്‍ സംഭവസ്ഥലത്തേക്ക് എത്താനുളള വ്യഗ്രത വാവയില്‍ എപ്പോഴുമുണ്ട്. വിഷപ്പാമ്പുകളെ ഏറ്റവും പേടിയോടെ മാത്രം കണ്ടിരുന്ന കാലത്തുനിന്ന് പാമ്പുകളെ സ്നേഹത്തോടെ നോക്കാൻ മലയാളികളെ പഠിപ്പിച്ചത് വാവ സുരേഷ് അല്ലാതെ മറ്റാര്…വീടിന്റെ പിന്നാമ്പുറത്തുള്ള വീപ്പകളിൽ നിറയെ മൂർഖൻ പാമ്പുകളെ സൂക്ഷിച്ചിരുന്ന ഒരു കാലംവാവയ്ക്കുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും പിടികൂടിയ വിഷപ്പാമ്പുകളായിരുന്നു അവ.

പാമ്പിനെ കയ്യിലെടുത്തു കഴിഞ്ഞാൽ ചുറ്റുവട്ടത്തുള്ളവരോട് മുന്നിൽനിന്ന് മാറി നിൽക്കാനാണ് വാവ ആവശ്യപ്പെടാറുള്ളത്.300ലേറെ തവണ പാമ്പ് കടിയേറ്റിട്ടുള്ള അദ്ദേഹത്തിന് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നതൊന്നും പുതുമ നിറഞ്ഞ ഒന്നല്ല. പക്ഷേ, ഇത്തവ പാമ്പ് വാവയെ കടിച്ചത് അല്പം ദുഖത്തോടെയോ മലയാളികള്‍ക്ക് ഓര്‍ക്കാന്‍ സാധിക്കൂ.കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ വാണിയേപുരയ്ക്കല്‍ ജലധരന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കണ്ട പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.തൊഴുത്തിന്റെ കരിങ്കല്ലിനിടയില്‍ നിന്ന് പിടികൂടിയ പാമ്പിന്റെ വാല്‍ പിടിച്ച് ചാക്കിലേക്കാന്‍ ശ്രമിച്ചപ്പോഴാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ മൂര്‍ഖന്റെ കടിയേറ്റത്.കടിയേറ്റതോടെ പിടി വിടുകയും പാമ്പ് ആള്‍ക്കൂട്ടത്തിലേക്ക് ഇഴഞ്ഞുനീങ്ങാനും തുടങ്ങി. മനോധൈര്യം കൈവിടാതെ അദ്ദേഹം പാമ്പിനെ പിടിച്ച് കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലാക്കി തന്റെ കാറില്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് തനിക്കുള്ള പ്രാമിക ശുശ്രൂഷ സ്വയം ചെയ്തു. കാലിലെ കടിയേറ്റ ഭാഗം വെള്ളം കൊണ്ട് കഴുകി രക്തം ഞെക്കിക്കളഞ്ഞ് തുണി കൊണ്ട് മുറിവ് കെട്ടി. പിന്നീട് തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറയുകയായിരുന്നു. യാത്രയ്ക്കിടെ അദ്ദേഹം സംസാരിച്ചിരുന്നുവെങ്കിലും ചിങ്ങവനത്ത് എത്തിയപ്പോഴേക്കും തലകറങ്ങുകയും നാട്ടകം സിമന്റ് കവലയിലെത്തിയപ്പോഴേക്കും ഛര്‍ദിച്ച് അവശനാകുകയം ചെയ്തു.കോട്ടയം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ രക്തം കട്ടപിടിക്കുന്ന അവസ്ഥ ആശങ്കയുണര്‍ത്തി. ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം താളംതെറ്റി. ഓര്‍മ്മശക്തിയും സംസാരശേഷിയും കുറഞ്ഞു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ട നിമിഷമായിരുന്നു പിന്നീട് നടന്നത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രവേശിച്ച വിഷം പൂര്‍ണ്ണമായി നീങ്ങുകയും സംസാരശേഷിയും ഓര്‍മ്മശേഷിയും തിരികെ ലഭിക്കുകയും ചെയ്തു. പിന്നീട് നടക്കാനും തുടങ്ങി. ഇതിന് മുന്‍പ് 11 തവണ വെന്റിലേറ്ററില്‍ നിന്നും പുറത്തെത്തിയപ്പോഴുള്ള അതേ പുഞ്ചിരി ഇത്തവണയും ആ മുഖത്തുണ്ടായിരുന്നു.

വാവയുടെ പാമ്പുപിടിത്ത രീതികളെ കുറിച്ച് ഒട്ടേറെ വിമർശനങ്ങൾ ഉയരുന്നുണ്ട് . ശാസ്ത്രീയമായ രീതിയിൽ അല്ല വാവ പാമ്പിനെ പിടിക്കുന്നതെന്നും പാമ്പിനെ ദ്രോഹിക്കുന്നതുമായുമുള്ള പരാതികൾ ഹൈക്കോടതി വരെ എത്തി നിൽക്കുന്നു.ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിന്റെ വയറ്റിൽനിന്ന് ഭക്ഷണം പിഴിഞ്ഞെടുത്തു എന്നു വരെ ഹൈക്കോടതിയിൽ പരാതി എത്തിയിട്ടുണ്ട്. ഇതിനൊന്നും വാവ പക്ഷേ പ്രതികരിക്കാൻ പോയിട്ടില്ല.പതിനൊന്നാം വയസ്സിൽ വയൽ വരമ്പിൽ കണ്ട ചെറിയ മൂർഖൻ കുഞ്ഞിനെ കുപ്പിയിലാക്കി പാഠ പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു തുടങ്ങിയ ആളാണ് വാവ. ഡോക്ടര്‍മ്മാര്‍ നിര്‍ദ്ദേശിച്ച വിശ്രമസമയം കഴിഞ്ഞാല്‍ വാവ തന്റെ അതിഥികളെ തേടി വീണ്ടും വരും. കൂടുതല്‍ മനക്കരുത്തോടെ….നിറഞ്ഞ പുഞ്ചിരിയോടെ…ഉള്ളില്‍ നിറഞ്ഞൊഴുകുന്ന മനുഷ്യസ്‌നേഹത്തോടെ…

x