ഡയാലിസ് ചെയാൻ പോലും പണമില്ല, നടി വിമലയുടെ മകൾക്ക് വൃക്ക രോഗം സഹായം അഭ്യർത്ഥിച്ച് താരം

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയമായ നടി വിമല നാരായണൻ മകൾക്ക് വേണ്ടി സന്മനസുകളുടെ സഹായം തേടുകയാണ്, ജൂഡ് ആന്റണി സംവീധാനം ചെയ്‌ത് സണ്ണി വെയ്ൻ നായകനും അന്ന ബെൻ നായികയായി ഈ അടുത്ത് ഓൺലൈനിൽ റിലീസ് ആയ ചിത്രമാണ് സാറാസ്, സാറാസിലെ വിമലയുടെ അഭിനയം വളരെ അധികം പ്രശംസ പിടിച്ച് പറ്റിയിരുന്നു, സാറയുടെ അമ്മായമ്മയുടെ കഥാപാത്രം അവതാരിപ്പിച്ചത് നടി വിമല നാരായണൻ ആയിരുന്നു

താരത്തിന്റെ പേരിൽ മാത്രമേ നടി എന്നുള്ളു, സാമ്പത്തികമായി വളരെ അധികം കഷ്ടപ്പെടുകയാണ് താരം, വിമലയുടെ മകൾക്ക് വൃക്ക സംബന്ധമായ രോഗമാണ്, മകൾക്ക് വൃക്ക നൽകാൻ വിമല തയാറാണ് എന്നാൽ പണം കണ്ടത്താൻ പെടാപാടിലാണ് താരം, വിമലയുടെ മൂത്തമകൾ ശ്രീവിദ്യയുടെ രണ്ട് വൃക്കകളും തകരാറിലാണ്, എറണാകുളം സ്വദേശിനിയാണ് വിമല, വൃക്ക മാറ്റിവെക്കാനും മറ്റുമായി പതിനഞ്ചു ലക്ഷത്തോളം രൂപ ആവശ്യമായിട്ട് വരും, എന്ത് ചെയ്യും എന്നറിഞ്ഞൂടാത്ത അവസ്ഥയിൽ ആണ് താരം

പതിനേഴാം വയസിൽ ആയിരുന്നു വിമലയുടെ വിവാഹം, വിമലയ്ക്ക് രണ്ട് പെൺ മക്കൾ ആണ് ഉള്ളത്, വിമലയുടെ ഭർത്താവ് നാരായണൻ നേരത്തെ മരണപെട്ടു, അതോടെ രണ്ട് പെൺമക്കളെയും വളർത്താൻ താരം വളരെ അതികം കഷ്ടപ്പെട്ടു എന്ന് തന്നെ പറയാം, വീടുകളിൽ അച്ചാർ വിറ്റും തേയില കമ്പനിയിൽ ജോലി ചെയ്‌തുമാണ് നടി വിമല രണ്ട് മക്കളെയും വളർത്തിയത്, ശ്രീവിദ്യയും വിനിതയും ആണ് മക്കൾ, ഇരുവരുടെയും കല്യാണം കഴിപ്പിച്ച് വിടാൻ വേണ്ടി സ്വന്തം വീട് വിൽക്കുകയായിരുന്ന, ഇപ്പോൾ വിമല വാടക വീട്ടിൽ ആണ് താമസിക്കുന്നത്

ശ്രീവിദ്യയെ വിവാഹം കഴിച്ചിരിക്കുന്നത് മാവേലിക്കര സ്വദേശി പ്രസാദാണ്, മാവേലിക്കരയിൽ സ്വന്തമായി കട നടത്തിയിരുന്ന വ്യക്തിയായിരുന്നു പ്രസാദ്, എന്നാൽ ശ്രീവിദ്യയുടെ ചികിത്സയ്ക്ക് എറണാകുളത്തേക്ക് വന്നതോടെ കട വില്കുകയായിരുന്നു പിന്നീട് എറണാകുളത്ത് തെരുവോരത്ത് ചെരുപ്പ് കച്ചോടം നടത്തുകയായിരുന്നു എന്നാൽ കോവിഡ് വന്നതോടെ അതും നിർത്തേണ്ടി വന്നു, വിമല സിനിമയിൽ എത്തപെടുന്നത് ഒരു പ്രൊഡക്ഷൻ കമ്പനിയിൽ ഓഫിസ് ജോലിക്ക് പോയതായിരുന്നു അവിടെ നിന്നാണ് താരം അഭിനയ ലോകത്ത് എത്തുന്നത്, മകൾക്ക് അസുഖം ബാധിക്കുന്നത് ആറു വർഷങ്ങൾക്ക് മുമ്പായിരുന്നു , ഇപ്പോൾ ഡയാലിസ് ചെയ്യാൻ പോലും കൈയിൽ പൈസ ഇല്ലാത്ത അവസ്ഥയിലാണ്, ഇപ്പോൾ നിരവതി സിനിമ താരങ്ങൾ ആണ് വിമലയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കൂടി സഹായം അഭ്യര്ഥിക്കുന്നത്

x