മരണത്തിലേക്ക് അമ്മയോട് യാത്ര പറഞ്ഞിറങ്ങിയ മകൾ ; എന്നാൽ അന്നൊരു അത്ഭുതം സംഭവിച്ചു – ജാസ്മിന്റെ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവിന്റെ കഥ

‘ജാസ്മിൻ’ അതൊരു മനോഹരമായ ഒരു പുഷ്പത്തിൻ്റെ പേര് മാത്രമാണെന്ന് കരുതിയവർക്ക് തെറ്റി. ഇനിയൊരിക്കലും പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചു വരില്ലെന്ന് എല്ലാവരും ഉറപ്പിച്ചിടത്ത് നിന്നും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വന്തം ജീവിതം തിരിച്ചു പിടിച്ച കോട്ടയം സ്വദേശിനിയായ 51 വയസുകാരി ജാസ്മിൻ ഡേവിഡിൻ്റെ പേര് കൂടിയാണ്. യുകെയിലെ മാഞ്ചസ്റ്ററിൽ കുടുബത്തിനൊപ്പം കഴിയുന്ന ജാസ്മിന് ആദ്യം സ്തനാർബുദം പിടിപ്പെട്ട് പിന്നീട് അത് ശ്വാസകോശത്തിലേയ്ക്ക് ഉൾപ്പടെ വ്യാപിച്ച് സെക്കൻഡറി ക്യാൻസർ എന്ന അവസ്ഥയിലെത്തിയപ്പോൾ ഇനി അധിക നാളത്തേയ്ക്ക് അവർ ജീവനോടെ കാണില്ലെന്ന് എല്ലാവരും വിധിയെഴുതുകയായിരുന്നു. എന്നാൽ യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ നാഷണൽ ഹെൽത്ത് സർവീസിന് കീഴിലെ മരുന്ന് പരീക്ഷണത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പങ്കാളിയായ ജാസ്മിൻ തൻ്റെ ജീവിതം തിരികെ പിടിച്ചതിൻ്റെ വാർത്തകളാണിപ്പോൾ വലിയ രീതിയിൽ മാധ്യമ ശ്രദ്ധ നേടുന്നത്.

ഇവിടുത്തെ ചികിത്സയിലൂടെ ക്യാൻസർ ക്യാൻസർ നൂറ് ശതമാനം ഇല്ലാതായെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. മാഞ്ചസ്റ്ററിലെ ഒരു കെയർഫോമിൽ ഹോമിയോ ക്ലിക്കനൽ ലീഡായി ജോലി ചെയ്ത് വരുന്ന സമയത്താണ് (2017) – ൽ ജാസ്‌മിൻ സ്‌തനാർബുദം സ്ഥിരീകരിക്കുന്നത്. കീമോയും, റേഡിയേഷനും കഴിഞ്ഞ് ശസ്ത്രക്രിയയും നടത്തി.

ദുരിതങ്ങളും, വേദനകളും എല്ലാം അവസാനിച്ച് 2018 – ൽ താൻ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയെന്ന് തോന്നിയ സന്ദർഭത്തിലാണ് 17 മാസങ്ങൾക്ക് ശേഷം കടുത്ത ചുമയും, നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ജാസ്മിൻ വീണ്ടും ഡോക്ടറെ സമീപിക്കുന്നത്. പരിശോധനയിൽ ശ്വാസകോശത്തിലേയ്ക്കും, ലസികനാലിലേയ്ക്കും ക്യാൻസർ പടർന്ന് പിടിച്ചെന്ന് കണ്ടെത്തുകയായിരുന്നു. കേവലം 10 മാസം കൂടിയേ ജീവിച്ചിരിക്കു എന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. മരണത്തിന് തങ്ങൾ ജാസ്മിനെ വിട്ടു കൊടുക്കില്ലെന്ന് അവരെ ചേർത്ത് പിടിച്ച് പ്രഖ്യാപിക്കുകയായിരുന്നു ഭർത്താവ് ഡേവിഡ് ലാസറും, മക്കളായ റിയാനും, റിയോണയും.

താൻ ആകെ തകർന്നു പോകുമെന്ന സാഹചര്യത്തിൽ ജാസ്മിൻ നാട്ടിലെത്തി അമ്മ അന്നമ്മയെ കണ്ടു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മയെ ചേർത്തു പിടിച്ച് ഇത് നമ്മുടെ അവസാനത്തെ കണ്ടുമുട്ടലാകുമെന്ന് പറഞ്ഞ മകളോട് കൂടുതൽ ആത്മവിശ്വാസത്തോടെ അമ്മ നൽകിയ മറുപടി ‘നീ മാത്രമല്ല, നമ്മളിനിയും ജീവിക്കും എന്നായിരുന്നു.”

ആകെ നിരാശയുടെ വക്കിൽ നിന്നും മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ആശുപത്രി ട്രയലിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോൾ ജീവിതം തിരിച്ചു കിട്ടുമെല്ലോ എന്നതല്ല, അവസാനമായി കുറച്ചു പേരെ സഹായിക്കണം എന്നായിരുന്നു ചിന്ത. എന്നാൽ എല്ലവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചികിത്സയുടെ ഓരോ ഘട്ടത്തിലും ക്യാൻസർ കുറഞ്ഞു വരുന്നു എന്ന നല്ല വാർത്തയായിരുന്നു ജാസ്മിനെ തേടിയെത്തിയത്. ഡീകണ്ടാമിനേഷൻ ടെക്‌നീഷ്യനാണ് ഭർത്താവ് ഡേവിഡ്. മക്കൾ രണ്ടുപേരും വിദ്യാർത്ഥികളാണ്.

 

ഈ വരുന്ന സെപ്റ്റംബർ മാസം 25 – നാണ് ജാസ്മിൻ്റെയും, ഭർത്താവ് ഡേവിഡിൻ്റെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം. തിരിച്ചു കിട്ടിയ രണ്ടാം ജീവിത്തത്തിലെ ഈ സന്തോഷ നിമിഷം ആഘോഷമാക്കാനാണ് ഇവരുടെ പ്ലാൻ. കേരളത്തിലേയ്ക്ക് വരണമെന്നും, ഇനിയൊരിക്കലും തനിയ്ക്ക് കാണാൻ കഴിയില്ലെന്ന് ഉറപ്പിച്ചവരെ ഒരിക്കൽ കൂടെ വീണ്ടും കാണാമെന്നും , എൻഎഫ്എസിലെ ശാസ്ത്രജ്ഞർക്കും, ഡോക്ടർമാർക്കും, ദൈവത്തിനും വീണ്ടും വീണ്ടും നന്ദി പറയണമെന്ന് പറയുമ്പോൾ വെല്ലുവിളികളെ ആത്മധൈര്യം കൊണ്ട് പൊരുതി തോൽപ്പിച്ച ഒരു പോരാളിയുടെ ആത്മവിശ്വാസം ആ മുഖത്ത് പ്രകടമായിരുന്നു.

x