“കണ്ണൊക്കെ പൊള്ളി പൊട്ടുന്നത് ഞാൻ അറിഞ്ഞു ” , സാക്കിറ എന്ന പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് ഞെട്ടിക്കും , ഒരു നിമിഷം കണ്ണ് നിറഞ്ഞുപോകും

“അനിയത്തിയുടെ വിവാഹം മുടങ്ങും നീ ഇങ്ങോട്ട് കേറണ്ട , തിരിച്ചു പൊക്കോ , ഭർത്താവിൽ നിന്നും മുഖത്ത് വെട്ടേറ്റ എന്നോട് ‘അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ എന്റെ ചങ്ക് തകർന്നുപോയി .. ഇന്ന് സമൂഹത്തിൽ പല സ്ത്രീകളും സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും ഭർതൃ ഗ്രഹത്തിൽ പീ, ഡ, നങ്ങൾക്ക് ഇരയാകുന്നുണ്ട് . മിക്ക പെൺകുട്ടികളും മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാൻ കഴിയാതെ ആരോടും ഒന്നും തുറന്നുപറയാതെ എല്ലാം ഉള്ളിൽ ഒതുക്കി ഭർത്താവിന്റെ വീട്ടിൽ എരിഞ്ഞു തീരുകയാണ് .. ഇപ്പോഴിതാ ഭർത്താവിൽ നിന്നും ക്രൂര പീ, ഡ, നങ്ങൾക്ക് ഇരയായ “സാക്കിറാ” എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് .. യുവതിയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ ;

എനിക്ക് വെറും പതിനേഴു വയസു മാത്രമുള്ളപ്പോഴായിരുന്നു 24 കാരനുമായുള്ള വിവാഹം എന്റെ വീട്ടുകാർ നടത്തിയത് .. വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ എത്തിയത് മുതൽ പ്രേശ്നങ്ങൾ തുടങ്ങിയിരുന്നു .. സ്വന്തം കുടുംബത്തിൽ നിന്നും മറ്റൊരു കുടുംബത്തിലേക്കുള്ള പെട്ടന്നുള്ള മാറ്റമാണ് ഇതിനു കാരണം എന്നൊക്കെയായിരുന്നു ആദ്യ കാലങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നത് .. ഓരോ ദിവസം കഴിയും തോറും എന്റെ കാര്യങ്ങൾ ഒന്നും തന്നെ ഭർത്താവിന് സ്രെദ്ധയില്ലാന്നായി .. ഓട്ടോക്കാരനായ ഭർത്താവിനാവട്ടെ ലഭിക്കുന്ന പണം മദ്യപിക്കാൻ മാത്രമായിരുന്നു തികഞ്ഞിരുന്നത് .. ഓരോ ദിവസം കഴിയുംതോറും പട്ടിണി കൂടി കൂടി വന്നു .. ഒരിക്കൽ പട്ടിണി കിടക്കുന്ന ദിവസം മദ്യപിച്ചെത്തിയ ഭർത്താവിനോട് ദേഷ്യപ്പെടുകയും അതോടെ കൂട്ടുകാരെയും കൂട്ടി വീട്ടിൽ മദ്യപിക്കാൻ എത്തുന്ന രീതി ഭർത്താവ് ഒരുക്കുകയും ചെയ്തു .. ഭർത്താവ് മദ്യപിക്കുന്നതിന് ഒപ്പം കൂട്ടുകാരെയും വീട്ടിൽ വിളിച്ചിരുത്തി മദ്യപിക്കാൻ തുടങ്ങിയതോടെ എന്റെ ഉറക്കം വരെ നഷ്ടപ്പെട്ടു ..

ഇതിന്റെ പേരിൽ അന്ന് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങൾ ഉണ്ടാകുകയും പ്രെശ്നം രൂക്ഷമാകുകയും ചെയ്തു .. വഴക്കുണ്ടായതോടെ ഭർത്താവ് കത്തിയെടുത്ത് എന്റെ മുഖത്താണ് വെട്ടിയത് .. ജീവന് പോലും ഭീഷണിയാകുന്ന അവസ്ഥയിൽ ഭർത്താവിനോടൊപ്പമുള്ള ജീവിതം വേണ്ട എന്നുള്ള തീരുമാനം എടുക്കുകയും ഞാൻ അവിടെ നിന്നും ഇറങ്ങുകയും ചെയ്തു .. സ്വന്തം വീട്ടിലേക്ക് എത്തിയ എന്നോട് ‘അമ്മ പറഞ്ഞത് അതിലും വേദന നിറഞ്ഞ വാക്കുകൾ ആയിരുന്നു .. ” നീ ഇങ്ങോട്ട് കേറണ്ട , നീ ഇവിടെയുണ്ടേൽ അനിയത്തിമാരുടെ വിവാഹം നടക്കില്ല എന്ന് .. ഇത് കേട്ടപ്പോൾ മുഖത്ത് കിടത്തിയ വെട്ടിനെക്കാൾ വേദന തോന്നിപ്പോയി .. ഒടുവിൽ ഭർത്താവിന്റെ കൂടെ തന്നെ ജീവിക്കാൻ തീരുമാനിച്ചു .. വളരെ കുറച്ചുകാലം പിന്നീട് അയാൾ മദ്യപാനം നിർത്തി , ഇതിനിടയിൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു .. ഇതോടെ വീണ്ടും നല്ലൊരു ജീവിതം പ്രതീക്ഷിച്ച എനിക്ക് വീണ്ടും തിരിച്ചടിയുടെ കാലമായിരുന്നു .. കുഞ്ഞു ജനിച്ചതോടെ പഴയതിലും ഭർത്താവ് കൂടുതൽ മദ്യപിക്കാൻ തുടങ്ങുകയും വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായി ..

ഒരിക്കൽ കുഞ്ഞ് കരഞ്ഞപ്പോൾ തുണിയിൽ പൊതിഞ്ഞ് ഭർത്താവ് മാലിന്യകൂമ്പാരത്തിൽ കളയാൻ തുടങ്ങി .. ചെറിയ ഒരു ജോലി മാത്രമായിരുന്നു എന്റെയും കുഞ്ഞുങ്ങളുടെയും ജീവിത മാർഗം .. എന്നാൽ ഞാൻ ജോലിയെടുക്കുന്നത് ഭർത്താവിന് ഇഷ്ടപ്പെട്ടിരുന്നില്ല .. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു നീ സമ്പാദിക്കുന്നത് കൊണ്ടാണ് നിനക്ക് ഇത്ര അഹങ്കാരം നിന്റെ മോന്ത കണ്ടാൽ ആളുകൾ മുഖത്ത് തുപ്പുന്ന തരത്തിൽ ഞാൻ ആക്കിക്കളയും എന്ന് .. ഞാൻ പേടിച്ചുപോയി അദ്ദേഹം എന്നെയും കുഞ്ഞുങ്ങളെയും അപായപ്പെടുത്തും എന്നുള്ള സൂചനപോലെ തോന്നിയ ഞാൻ വീട്ടുകാരോട് സഹായം ചോദിച്ചു ..എന്നാൽ എന്നെ വീട്ടിൽ കയറ്റാൻ ‘അമ്മ സമ്മതിച്ചില്ല .. അന്ന് ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയ ദിവസം രാത്രി ഉറങ്ങികിടന്നപ്പോൾ അയാൾ എന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു .. ശരീരവും മുഖവും ഉരുകി ഒലിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു .. തീയിൽ മുഖം ചുട്ടപോലെയായിരുന്നു എന്റെ അവസ്ഥ ..അലർച്ച കേട്ടെത്തിയ അയൽക്കാരാണ് എന്നെ ആശുപത്രിയിൽ എത്തിച്ചത് .. എന്റെ വീട്ടുകാരും ഭർത്താവും തിരിഞ്ഞുപോലും നോക്കിയില്ല ..

ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടികളെ സഹായിക്കുന്ന സഹസ് ഫൌണ്ടേഷൻ ആണ് എന്റെ ആശുപത്രി ചിലവുകൾ വഹിച്ചത് .. ബന്ധുക്കൾ ആരും എന്നെ സഹായിച്ചില്ല .. ആത്മഹത്യ ചെയ്യാനോ എന്നുപോലും ചിന്തിച്ചുപോയി . മുഖം വികൃതമായതോടെ മക്കള് പോലും എന്റെ അരുകിൽ വരാതെയായി .. എന്നാൽ ആരെയും വെറുതെ വിടാനുള്ള സന്മനസ് ഒന്നും എനിക്കില്ലായിരുന്നു .. ഭർത്താവിനെതിരെ ഞാൻ ധൈര്യമായി തന്നെ പോലീസിൽ പരാതി നൽകി .. അതോടെ അയാളെ പോലീസ് പിടികൂടി ..അയാളിപ്പോൾ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .. ജീവിതത്തിൽ ഒറ്റക്കായിപോയ നിമിഷം സഹസ് ഫൗണ്ടേഷനാണ് എന്നെ സഹിച്ചത് .. ഇപ്പോൾ കുട്ടികളും എന്നോടൊപ്പമുണ്ട് അവരെ പഠിപ്പിച്ചു നല്ലൊരുനിലയിൽ എത്തിക്കാനാണ് എന്റെ ശ്രെമം .. ജീവിതത്തോടുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.. ഇതായിരുന്നു സാക്കിറാ ഫേസ്ബുക്ക് കുറിപ്പ് .. എന്തായാലും കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x