“ഞാൻ മറ്റൊരു പുരുഷനുമായി ബന്ധം സ്ഥാപിക്കാനാണ് ഒറ്റക്കിരിക്കുന്നത് എന്നുവരെ പറഞ്ഞു ” കുടുംബ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പെൺകുട്ടി

ജീവിതത്തിൽ പലപ്പോഴും ശാരീരികവും മാനസികവുമായ പീ, ഡ, നങ്ങൾ നേരിടേണ്ടി വരാറുണ്ട് പലർക്കും. അത്തരം കഥകളിൽ ചിലത് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചിലർ തുറന്നു പറയുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താൻ നേരിട്ട് അതിക്രമത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഒരു യുവതി. ഹ്യൂമൻസ് ഓഫ് മുംബൈയിലൂടെയാണ് യുവതി തന്റെ അനുഭവം പുറം ലോകത്തിനു മുൻപിലേക്ക് എത്തിച്ചത്. യുവതി പങ്കുവെച്ച കുറുപ്പിൽ പറയുന്നത് ഇങ്ങനെയാണ്, ” നിനക്കറിയാമോ ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നുവെന്ന് അങ്ങനെയായിരുന്നു വിവേക് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. ഞാൻ അത്രമാത്രം അന്ധമായി അവനെ വിശ്വസിക്കുകയും ചെയ്തു. എത്രത്തോളം ഞാൻ അവനെ വിശ്വസിച്ചിരുന്നുവെന്ന് ആലോചിക്കുമ്പോൾ ഇപ്പോൾ എനിക്ക് അത്ഭുതമാണ്. എനിക്കൊരു വിലയുമില്ലന്ന് ഇടയ്ക്കിടെ എന്നെ ഓർമ്മപ്പെടുത്തി. ഞാൻ എന്റെ സുഹൃത്തുക്കളിൽ നിന്നുപോലും അവനെ ഭയന്ന് അകന്നു തുടങ്ങിയിരുന്നു. എം ബി എ പഠിക്കുന്ന സമയത്ത് വിവേകിനൊപ്പം ജോലി ചെയ്യാനാണ് നിർബന്ധിച്ചത്. ഒപ്പം ജോലി ചെയ്യുമ്പോൾ നമുക്ക് ഒരുമിച്ച് നിൽക്കാമെന്നാണ് വിവേക് പറഞ്ഞത്. ഞാൻ അതിനു തയ്യാറായി. ഒരിക്കൽ ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരാൾ വിവേകിനെ കുറിച്ച് ഒരു തമാശ പറഞ്ഞു.

അത് കേട്ടപ്പോൾ വിവേകിന് ഒപ്പം ഞാനും ചിരിച്ചിരുന്നു. രാത്രി അത് പറഞ്ഞു അവരനെന്നോട് മോശമായി സംസാരിക്കുകയാണ് ചെയ്തത്. അപ്പോൾ ഞാൻ അവനോട് മാപ്പ് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് അവൻ എന്നോട് വിവാഹാലോചന നടത്തിയത്. എന്റെ വീട്ടുകാരോട് വിവാഹം നടത്തണമെന്ന് നിർബന്ധമായി ആവശ്യപ്പെട്ടു. അങ്ങനെ 25 വയസ്സിൽ ഞാൻ വിവാഹിതയായി. ലക്നൗവിലേക്ക് താമസം മാറി. വിവാഹം കഴിഞ്ഞ സമയത്ത് ചെറിയ കാര്യങ്ങൾക്ക് പോലും എന്നെ പരിഹസിക്കുവാനും കുറ്റപ്പെടുത്തുവാനും ഒക്കെ അവൻ തുടങ്ങിയിരുന്നു. വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. അവരുടെ മുമ്പിൽ വെച്ച് പോലും അവൻ എന്നെ അപമാനിച്ചു. വീട്ടിൽ തനിച്ചിരിക്കാൻ അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം. ഞാൻ മറ്റൊരു പുരുഷനുമായി ബന്ധം സ്ഥാപിക്കുവാൻ വേണ്ടിയാണ് വീട്ടിൽ ഒറ്റയ്ക്കിരിക്കുന്നത് എന്ന് വരെ അവൻ പറഞ്ഞു. ഒരിക്കൽ ഒരു ഓട്ടോ ഡ്രൈവറോട് വരെ അപമര്യാതയായി പെരുമാറി. അതിനെയും ഞാൻ എതിർത്തപ്പോൾ അയാൾ എന്നെ മർദിച്ചു. അയാൾക്കു വേണ്ടി ഞാൻ സഹിച്ച ജീവിക്കുകയായിരുന്നു.

ഇക്കാര്യം അയാളുടെ മാതാപിതാക്കളോട് പറഞ്ഞാൽ കൊ, ന്നു, കളയും എന്ന ഭീഷണി വരെ ഉണ്ടായി. സ്ഥിരമായി എന്നെ മ, ർ, ദ്ദിക്കുന്നത് ഒരു ശീലമാക്കി മാറ്റി. ഒരിക്കൽ വഴക്കിനിടയിൽ അയാൾ എനിക്ക് നേരെ കത്തിയെറിഞ്ഞു. അതോടെ ഒരു ചെവിയുടെ ഭാഗമറ്റു പോവുകയായിരുന്നു ചെയ്തത്. തുടർന്ന് ഞാൻ ഗാർഹിക പീ, ഡന സഹായം വിളിച്ച് എന്റെ പരാതി പറഞ്ഞു. ആറര വർഷം നീണ്ട വിവാഹ ജീവിതത്തിനിടയിൽ ഞാൻ എന്റെ മാതാപിതാക്കളെ കണ്ടത് കേവലം രണ്ട് തവണയാണ്. എന്റെ വീട്ടിലേക്ക് പോകാൻ പോലും എന്നെ അനുവദിച്ചിരുന്നില്ല. അച്ഛനും അമ്മയും ഒക്കെ എപ്പോഴും എന്റെ സുഖവിവരങ്ങൾ തിരക്കുമായിരുന്നു അപ്പോഴൊക്കെ സുഖമായിരിക്കുന്നു എന്ന് അവരോട് പറഞ്ഞു. കഴിഞ്ഞവർഷം അവൻ ഒരു തോ, ക്ക് വാങ്ങി. ഞങ്ങൾ തമ്മിൽ തർക്കം ഉണ്ടായപ്പോൾ ഏതാണ്ട് ഒരു മണിക്കൂറോളം എന്നെ അടിച്ചു. അന്ന് ഞാൻ വീട്ടിലേക്ക് വിളിച്ചു എനിക്ക് ഇവിടെ ജീവിക്കാൻ സാധിക്കില്ലന്ന് അറിയിച്ചു. ഉടനെ തന്നെ എന്‍റെ സഹോദരനെത്തി രാത്രിയിൽ തന്നെ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നു. ഞാൻ പരാതി നൽകി. ഇപ്പോൾ കേസ് നടക്കുകയാണ് ഒരുപക്ഷേ ദീർഘകാലത്തെ ഒരു നിയമ യുദ്ധം ആയിരിക്കും പക്ഷേ നീതി ലഭിക്കുവാൻ വേണ്ടി ഞാൻ എന്റെ പോരാട്ടം അവസാനിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകും.

x