ആണുങ്ങളായാൽ മുണ്ടും പാൻ്റും ധരിച്ച് മാന്യമായി നടക്കണം : വളർന്നുവരുന്ന കുട്ടികൾ നിങ്ങളെ കണ്ടാണ് പഠിക്കുന്നത്

മലയാളത്തിന്റെ സൂപ്പർ താരം പ്രിത്വിരാജും അദ്ദേഹം പങ്കു വെച്ച ഒരു ഫോട്ടോയും ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. കുടുംബവുമൊത്തു മാൽദീവ്‌സിൽ വെക്കേഷൻ ആഘോഷിക്കാൻ പോയ പ്രിത്വി അവിടെ വെച്ച് സുപ്രിയ എടുത്ത ഷർട്ട് ഇടാതെ ഉള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഈ ചിത്രമാണ് വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. ഈ ചിത്രത്തിനെതിരെ പോലീസും കോടതിയും നിയമ നടപടി സ്വീകരിക്കണം എന്ന് പറഞ്ഞു ഒരു കൂട്ടം ആക്ടിവിസ്റ്റുകൾ രംഗത്ത് വന്നു.

ഷർട്ട് ഇടാതെ മു ലക്കണ്ണുകൾ കാണിച്ചു കൊണ്ടുള്ള പ്രിത്വിരാജിന്റെ ഈ ചിത്രം സ്ത്രീകൾക്ക് വികാരം ഉണ്ടാക്കുമെന്ന് പറഞ്ഞാണ് ഇവർ രംഗത്ത് വന്നിരിക്കുന്നത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കം ഇതിനെതിരെ പൃഥ്വിരാജ് ഫാൻസും സിനിമാ പ്രേമികളും തിരിച്ചടിച്ചതോടെ സംഭവം വഷളായി. ആക്ടിവിസ്റ്റുകളുടെ പേജിൽ പോയി മലയാളികൾ പൊങ്കാല ഇട്ടു. ട്രോള് പേജുകൾ ഈ വിഷയത്തിൽ ട്രോളുകൾ കൊണ്ട് നിറച്ചു. രഹ്ന ഫാത്തിമ ബോഡി പെയിന്റിംഗ് നടത്തിയതിന് നിയമ നടപടി എടുത്തതാണ് പ്രിത്വിക്കെതിരെ ഇവർ തിരിയാൻ ഉള്ള കാരണം.

ഇപ്പോൾ ഈ വിഷയത്തിൽ മറ്റൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ കൗതുകം ഉണർത്തുന്നത്. ഡോക്റ്റർ നെൽസൺ ജോസഫ് എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറൽ ആയി മാറിയിട്ടുണ്ട്. സദാചാരക്കാരെ ട്രോളി കൊണ്ട് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് വായിക്കുന്നവർക്ക് ആദ്യമൊന്ന് കൺഫ്യൂഷൻ ആകും , എന്നാൽ വായിച്ചു പോകുമ്പോൾ മാത്രമാണ് അദ്ദേഹം ഉദേശിച്ചത്‌ എന്താണെന്ന് മനസിലാക്കാൻ സാധിക്കുന്നത്. “ഒരു ആൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ പൃഥ്വി രാജിനോട്‌ ചിലത്‌ പറയാനുണ്ട്‌” എന്ന തലക്കെട്ടോടെ ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

 

ഈ തലക്കെട്ട് തന്നെയാണ് ആദ്യം സംശയം വരാൻ ഉള്ള കാരണം. ആണുങ്ങൾ അയാൽ കുറച്ചു അടക്കോം ഒതുക്കോം വേണമെന്നും. പൂവിന്റെയോ പൂമ്പാറ്റയുടെ പടമോ ഇടത്തെ സ്വന്തം ഫോട്ടോ ഇടുന്നതു പോട്ടേന്നു വെക്കാം എന്നാൽ ഇത് കുറച്ചു കൂടിപ്പോയി, നാളെ ഒരു പെണ്ണിന്റെ ഭർത്താവായി ഒരു വീട്ടിൽ ചെന്ന് കേറേണ്ടതല്ലേ. നമ്മൾ അങ്ങനെ ആരുടേയും കാര്യത്തിൽ അനാവശ്യമായി ഇടപെടാറില്ല പക്ഷെ ഇതൊക്കെ കാണുമ്പോൾ ചോദിച്ചു പോവൂലെ? എന്നിങ്ങനെയാണ് നെൽസൺ പങ്കു വെച്ച പോസ്റ്റിന്റെ പോസ്റ്റിന്റെ തുടക്കം.

പോസ്റ്റിന്റെ തുടർച്ച ഇങ്ങനെ “താങ്കളെ പോലെ നാലാള് അറിയപ്പെടുന്നവർ വേണ്ടേ മറ്റുള്ളവർക്ക് മാതൃക ആകാനെന്ന് ചോദിക്കുന്ന അദ്ദേഹം രാത്രി പത്തുമണിക്ക് ശേഷം പ്രിത്വിരാജിനെ ഓൺലൈനിൽ കാണുന്നതും ആണുങ്ങളായാൽ മുണ്ടും ഷർട്ടും ധരിച്ചു അടക്കത്തോടെയും ഒതുക്കത്തോടെയും ഇരിക്കണം എന്നും അഭിപ്രായപ്പെട്ടു. ഇതൊക്കെ കണ്ടു തന്റെ മകനും വഴി പിഴച്ചു പോകാൻ സാധ്യത ഉള്ളതിനാൽ ആണ് ഇത് പറയുന്നതെന്നും അദ്ദേഹം പറയുന്നു.

 

x