“ഇവളെ വല്ല പിച്ചക്കാരനും കെട്ടിച്ചുകൊടുക്ക്” എന്ന് പറഞ്ഞ് വരൻ വിവാഹവേദിയിൽ നിന്നും ഇറങ്ങി , പിന്നീട് സംഭവിച്ചത് കണ്ടോ

“സ്ത്രീധനമില്ലാത്ത നിന്നെ വല്ല പിച്ചക്കാരും കെട്ടിക്കോളും” എന്നുള്ള വരന്റെ ഡയലോഗിന് മാസ്സ് കാണിച്ച വധുവിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ..സ്ത്രീധനം എന്നത് ഇന്ന് പല പെൺകുട്ടികളുടെയും കുടുബജീവിതത്തിലെ വില്ലനാണ് .. സ്ത്രീധനത്തിന്റെ പേരിൽ നിരവധി പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ക്രൂര മർദനത്തിനും പീഡനത്തിനും ഇരയാവുന്നുണ്ട് .. സ്ത്രീധനം വാങ്ങിക്കുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ് എങ്കിലും ഇന്നും അത്തരം ആചാരങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് .. പെൺവീട്ടുകാർ നൽകുന്ന പണം കൊണ്ട് ബിസിനസ് തുടങ്ങാനും മറ്റു സാമ്പത്തിക കടങ്ങൾ ഒക്കെ വീട്ടണം എന്നൊക്കെ ഒരു ഉളുപ്പും ഇല്ലാതെയാണ് പലരും വിളിച്ചുപറയുന്നത് .. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..ഉത്തർപ്രദേശിലാണ് സംഭവം നടക്കുന്നത് .. വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം ഏകദേശം പൂർത്തിയാക്കുകയും നാടൊട്ടാകെ വിളിയും കഴിഞ്ഞപ്പോഴാണ് വധുവിന്റെ വീട്ടുകാരോട് വരന്റെ പുതിയ ആവിശ്യം അറിയിച്ചത് ..

വിവാഹ പന്തലിൽ വരൻ എത്തണമെങ്കിൽ വരന് പുതിയ ബൈക്ക് വേണമത്രേ . സാമ്പത്തികശേഷി കുറവായിരുന്നിട്ടും , ഒരുക്കങ്ങൾ എല്ലാം പൂർത്തിയായത് കൊണ്ടും വധുവിന്റെ വീട്ടുകാർ ഇത് സമ്മതിക്കുകയും ചെയ്തു .. എന്നാൽ പിറ്റേ ദിവസം തന്നെ വരന്റെ അടുത്ത ഫോൺ കോൾ എത്തി , ഇത് പുതിയ മോഡൽ അല്ല എന്നും പുതിയ മോഡൽ ബ്രാൻഡ് ബൈക്ക് തന്നെ വേണമെന്നുമായി അടുത്ത ആവിശ്യം .. ഗത്യന്തരമില്ലാതെ അതിനും വീട്ടുകാർ സമ്മതിച്ചു .. ഇത് മുതലെടുക്കാൻ തന്നെയായിരുന്നു വരന്റെ തീരുമാനം .. വിവാഹത്തിന് 2 ദിവസം മുൻപ് വരൻ വീണ്ടും വധുവിന്റെ വീട്ടുകാരെ വിളിച്ചുപറഞ്ഞു പറഞ്ഞതിലും കൂടുതൽ സ്വർണം വേണമെന്നും ഇല്ലങ്കിൽ വിവാഹ പന്തലിൽ എത്തി എല്ലാവരെയും നാണം കെടുത്തുമെന്നും വരൻ പറഞ്ഞു ..എങ്ങനെ എങ്കിലും വിവാഹം മുടങ്ങാതിരിക്കാൻ വധുവിന്റെ വീട്ടുകാർ അതും സമ്മതിച്ചു .. ഒടുവിൽ വിവാഹ പന്തലിൽ താലികെട്ടാൻ നിറഞ്ഞ ചിരിയോടെ എത്തിയ വരൻ വധുവിന്റെ കഴുത്തിൽ താൻ ആവശ്യപ്പെട്ട അത്രേം സ്വർണം ഇല്ല എന്ന് മനസിലായതോടെ ഓരോരോ പ്രേശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി , ഒടുവിൽ അത് വലിയ ബഹളമായി മാറുകയും ചെയ്തു ..

ഉടൻ തന്നെ ഈ പിച്ചക്കാരി പെണ്ണിനെ എനിക്ക് വേണ്ട വല്ല ഭിക്ഷക്കാരനും കെട്ടിച്ചു കൊടുക്ക് എന്ന് വലിയ ഉച്ചത്തിൽ നാട്ടുകാരോട് വിളിച്ചുപറഞ് മണ്ഡപത്തിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ വരനെ അങ്ങനെ ചുമ്മാ വിടുന്നില്ല എന്ന തീരുമാനമായിരുന്നു വധു എടുത്തത് .. ആർത്തി മൂത്ത ആർത്തി പണ്ടാരമായ ഈ വരന് പെണ്ണ് കെട്ടാൻ യോഗ്യതയില്ല എന്നും ഒരു പെൺകുട്ടികളും ധനമോഹിയായ ഇവനെ വിവാഹം കഴിക്കരുത് എന്നും ഉറക്കെ നാട്ടുകാരോട് വിളിച്ചുപറയുകയും വരന്റെ തല വടിച്ചുവിടുകയും ചെയ്തു .. സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും ശിക്ഷാർഹം ആണെന്നും സ്ത്രീയാണ് ധനം എന്ന് മനസിലാക്കണം എന്നും നാട്ടുകാരും ഒപ്പം കൂടിയതോടെ വരൻ ആകെ പെട്ട് പോയി.. വധു ആവട്ടെ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും വരനെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു .. സ്ത്രീധനമോഹികൾക്ക് ഇതുപോലെ തന്നെ പണി കിട്ടണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ .. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x