Viral News

അഞ്ച് വയസുവരെ രാജകുമാരിയെ പോലെ ജീവിച്ചു, പിന്നെ എത്തിപ്പെട്ടത് ചോർന്നൊലിക്കുന്ന കുടിലിൽ, എങ്കിലും അച്ഛനും അമ്മയും എന്നെ പട്ടിണിക്കിട്ടില്ല, സിനിമയെ പോലും വെല്ലുന്ന ഇച്ചാപ്പിയുടെ ജീവിതം ഇങ്ങനെ

ഇച്ചാപ്പി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ശ്രീലക്ഷ്മിയെ നമുക്ക് പരിചിതമാണ്‌. ഇച്ചാപ്പി ദ വേള്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടാൻ ശ്രീലക്ഷ്മിക്ക് കഴിഞ്ഞു. തന്റെ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയകളിലും സജീവമായ താരത്തിനു നിരവധി ഫോളോവേഴ്സ് ആണുള്ളത്. പേർളി മാണിയടക്കമുള്ള സെലിബ്രിറ്റികൾ ഇച്ചാപ്പിയുടെ ആരാധകരാണ്.

ഒരു കൊച്ചു കുടിലിൽ നിന്നു ആരാധകരുടെ ശ്രദ്ധ നേടിയതാണ് താരം. എല്ലാ വീഡിയോകളിലും തന്റെ കുടിൽ കാണിക്കാൻ ഇച്ചാപ്പി മടിച്ചില്ല. ഷീറ്റുകൾ കൊണ്ട് വളച്ചുകെട്ടി ഉണ്ടാക്കിയ ചോർന്നൊലിക്കുന്ന ഒരു ഷെഡിൽ ആണ് ഇച്ചാപ്പി താമസിക്കുന്നത്. കറണ്ടോ ഗ്യാസോ ഒന്നുമില്ലാതെയാണ് ഇച്ചാപ്പി അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നത്. കഴിഞ്ഞദിവസം ഫ്ലവേഴ്സ് ഒരു കോടി എന്ന ഷോയിൽ പങ്കെടുക്കാൻ ശ്രീലക്ഷ്മിയും എത്തിയിരുന്നു. ശ്രീകണ്ഠൻ നായരോടും ആരാധകരോടും ശ്രീലക്ഷ്മി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

സിനിമയെ പോലും വെല്ലുന്ന ഒരു കഴിഞ്ഞ കഥയാണ് ഇച്ചാപ്പിക്കുള്ളത്. തന്റെ ജീവിത കഥ തുറന്നു പറഞ്ഞിരിക്കുകയാണ് ഇച്ചാപ്പി. അഞ്ച് വയസ്സ് വരെ രാജകുമാരിയെ പോലെ ഞാന്‍ ജീവിച്ചു. ഞാനും അച്ഛനും അമ്മയും ഗുജറാത്തിലായിരുന്നു. അവിടെ അച്ഛന് സ്വന്തമായി വര്‍ക് ഷോപ്പ് ഉണ്ടായിരുന്നു. അച്ഛന് ഒരുപാട് ജോലിക്കാരും ഉണ്ടായിരുന്നു. എനിക്ക് അഞ്ചു വയസ്സായപ്പോള്‍ എന്നെ സ്കൂളിൽ ചേർക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. അമ്മ പഠിച്ച സ്കൂളിൽ എന്നെ പഠിപ്പി‌ക്കണമെന്ന് അമ്മയുടെ ആഗ്രഹമായിരുന്നു. അങ്ങനെ അവിടുത്തെ എല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക് വരാന്നുള്ള പ്ലാൻ ആയിരുന്നു. ആദ്യം ഞങ്ങളെ അച്ഛൻ ട്രെയിൻ കയറ്റി വിട്ടു.

പിന്നീട് വര്‍ക് ഷോപ്പിൽ നിന്നും നേടിയ സമ്പാദ്യമെല്ലാം എടുത്ത് അച്ഛനും ട്രെയിനിൽ കയറി. ട്രെയിനില്‍ വച്ച് ആരോ അച്ഛനെ മയക്കികിടത്തി പണമെല്ലാം മോഷ്ടിച്ചു കടന്നു കളഞ്ഞു. ലക്ഷക്കണക്കിന് രൂപ ഉണ്ടായിരുന്നു ആ ബാഗിൽ. ഇത് അച്ഛനെ മാനസികമായി തളർത്തി. പിന്നീട് ഒരു ബന്ധുവിന്റെ വീട്ടിലാണ് ഞങ്ങൾ പോയത്. ഇതിന്റെ ഇടയിൽ അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇത് കാരണം അവർക്ക് ഞങ്ങൾ ഒരു ബുദ്ധിമുട്ടായി മാറി. അങ്ങനെ ആ വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങി കുടിൽ കെട്ടി താമസിച്ചു.

ഒരു സൗകര്യവും ഉണ്ടായില്ലെങ്കിലും അച്ഛനും അമ്മയും എന്നെ ഒരിക്കലും പട്ടിണിക്കിട്ടില്ല. അവർ രണ്ടു പേരും ജോലിക്ക് പോയി എന്നെ നോക്കി. അമ്മ അഞ്ച് സെന്റ് സ്ഥലം വാങ്ങി. അവർ ജോലിയിലൂടെ സമ്പാദിച്ച പണം കൊണ്ട് ഒരു ചെറിയ വീട് വച്ചു. വീടിന്റെ വാര്‍പ്പ് കഴിഞ്ഞു. ആ സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതെയായത്. പിന്നീട് എന്റെ യൂട്യൂബ് പണം കൊണ്ടായിരുന്നു വീട് പണി പൂര്‍ത്തിയാക്കിയത്. ഒരു ലക്ഷം രൂപ വരെയൊക്കെ ആദ്യം കിട്ടിയിരുന്നു. ഇപ്പോൾ പരീക്ഷയുടെ തിരക്കായി. വീഡിയോ ചെയ്യുന്നത് കുറഞ്ഞു. ഇത് കാരണം ആദ്യത്തെ പോലെ പൈസ കിട്ടാറില്ല.- ഇച്ചാപ്പി പറയുന്നു.

reshma

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago