Viral News

തലമുണ്ഡനം ചെയ്‌ത്‌ മഹാലക്ഷ്മി, വിഷാദ ഭാവത്തിൽ കാവ്യ ; സോഷ്യൽ മീഡിയയുടെ കണ്ണ് നനയിച്ചു പുതിയ വീഡിയോ

മലയാളത്തിന്റെ സൂപ്പര്താരങ്ങൾ ആയ മമ്മൂട്ടിയും മോഹൻലാലും സുരേഷ്‌ഗോപിയും ഒക്കെ മലയാള സിനിമയിൽ അടക്കിവാഴുന്ന കാലത്താണ് ദിലീപ് എന്ന നടന്റെ വരവ്. മിമിക്രിയിൽ നിന്നും എത്തിയ ദിലീപ് തന്റെ കോമെടി ചിത്രങ്ങളിലൂടെ സൂപ്പര്താരങ്ങൾക്കു തന്നെ ഒരു വെല്ലുവിളി ആകത്തക്ക വിധത്തിൽ വളർന്നു. കൊമേഡി കൈകാര്യം ചെയ്യാനുള്ള അസാമാന്യ കഴിവ് ദിലീപിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റി. ആരാധകർ അയാളെ ജനപ്രിയ നായകൻ എന്ന് വിളിച്ചു. അന്നത്തെ സൂപ്പർ താരജോഡികളായ മഞ്ജു വാര്യരും ദിലീപും വിവാഹം ചെയ്തതോടെ ആ ഇഷ്ട്ടം ഇരട്ടിയായി.

എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മൂലം ദിലീപും മഞ്ജുവും വേർപിരിയുകയായിരുന്നു. പിന്നീട് ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തപ്പോഴും പ്രേക്ഷകർ ആ ദമ്പതികളെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇവരുടെ വിവാഹവും ആരാധകർ വലിയ ആഘോഷമാക്കി കൊണ്ടാടി. പിന്നീട് കാവ്യാ മാധവൻ ഗർഭിണി ആണെന്ന വാർത്ത പുറത്തു വന്നപ്പോഴും വലിയ ആഘോഷത്തോടെയാണ് ആരാധകർ കൊണ്ടാടിയത്. 2018 ൽ കാവ്യാ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും അവർ അവൾക്കു മഹാലക്ഷ്മി എന്ന് പേരിടുകയും ചെയ്തു.

എന്നാൽ മകൾ ജനിച്ചെങ്കിലും ദിലീപ് അവളെ മാധ്യമങ്ങളിൽ നിന്നും പരമാവധി മാറ്റി നിർത്താൻ ശ്രമിച്ചിരുന്നു. മാധ്യമ ശ്രദ്ധ ലഭിക്കാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ മഹാലക്ഷ്മിയെ കൂട്ടാതെ ആണ് ഇരുവരും എത്തിയിരുന്നത്. മഹാലക്ഷ്മിയുടെ ചിത്രം പോലും പുറത്തുവരുന്നത് ജനിച്ചു ഒരുപാടു നാൾ കഴിഞ്ഞതിനു ശേഷമാണ്. ആ ഒരു പരിഭവം ആരാധകർക്കുമുണ്ട്. തങ്ങളുടെ പ്രിയ താരജോഡികളുടെ മകളുടെ ചിത്രം കാണാൻ ഒരുപാടു നാൾ കാത്തിരിക്കേണ്ടി വന്നു ആരാധകർക്ക്.

ഇപ്പോൾ വീണ്ടും നടിയെ ആക്രമിച്ച കേസിൽ ദിലീപും കാവ്യയും പ്രതിസ്ഥാനത്തേക്ക് വരുമ്പോൾ കുഞ്ഞു മഹാലക്ഷ്മിയുടെ കാര്യമോർത്തായിരുന്നു ആരാധകർക്ക് വിഷമം. എന്നാൽ ഇപ്പോഴിതാ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കാവ്യാ മാധവനും മകൾ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയും ഒരുമിച്ച് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിലീപിന്റെയും കാവ്യയുടെയും ഫാൻസ്‌ ഗ്രൂപ്പുകളിലും പേജുകളിലുമാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.

 

 

കുഞ്ഞു മഹാലക്ഷ്മിയെ തല മുണ്ഡനം ചെയ്ത നിലയിലാണ് ചിത്രങ്ങളിലും വിഡിയോയിലും കാണാനാകുന്നത് . ചിത്രങ്ങളിലേയും വീഡിയോയിലേയും പ്രധാന ആകർഷണം മഹാലക്ഷ്മി തന്നെയാണ്. കാവ്യ മകൾക്ക് ചോറ് വാരിക്കൊടുക്കുന്നതും കാണാം. കാവ്യയുടെ അമ്മയും കൂടെയുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകർക്ക് സന്തോഷം നൽകുന്നതും അതോടൊപ്പം കണ്ണ് നനക്കുന്നതുമാണ് മഹാലക്ഷ്മിയുടെ ഈ പുതിയ ചിത്രം. തങ്ങൾ നേരിടുന്ന ദുരിതങ്ങളുടെ വിഷമം കാവ്യയുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. എന്നാൽ എന്താണ് പുറത്തു നടക്കുന്നതെന്നറിയാതെ നിഷ്ക്കളങ്കമായി ചിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം ആരുടെയും കണ്ണ് നിറക്കുന്നതാണ്. ഈ കുഞ്ഞിനെ ഓർത്തെങ്കിലും ദിലീപിനെ വേട്ടയാടുന്നത് നിർത്തിക്കൂടെ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago