ആ പ്രളയ കാലത്ത് തോമസ് ഐസക്കിന്റെ നെഞ്ചോട് ചേർന്ന് കിടന്നവൻ; ആ കുരുന്ന് ദാ ഇവിടെയുണ്ട്

2018 എന്ന വർഷം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ സമ്മാനിച്ചാണ് കടന്നുപോയത് ഒരുപാട് പേരുടെ ജീവനും ജീവിതവുമായ പലതും മഹാപ്രളയത്തിൽ നഷ്ടമായ വർഷം. ഇപ്പോൾ അതിൻറെ നേർച്ച ചിത്രം സിനിമയിൽ അവതരിപ്പിക്കുകയാണ് ജൂഡ് ആൻറണി ജോസഫ്. ജൂഡിന്റെ 2018 എന്ന ചിത്രം റെക്കോർഡ് കളക്ഷനുകളുമായി മുന്നേറുമ്പോൾ മഹാപ്രളയത്തിന്റെ അതിജീവനകഥയും ഓർമ്മയും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പ്രളയകാലത്ത് ഏറ്റവും കൂടുതൽ ദുരന്തം അനുഭവിച്ച നാടായിരുന്നു കുട്ടനാട്. തുടക്കത്തിൽ തന്നെ വെള്ളക്കെട്ടിനടിയിൽ ആയ കുട്ടനാട്ടിലെ രക്ഷാപ്രവർത്തനത്തിനിടെ മന്ത്രിയായിരുന്ന തോമസ് ഐസക് ഒരു പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ച ചിത്രം അന്നും ഇന്നും ഒരുപോലെ മലയാളികളിൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണ്. അത്തരത്തിൽ ഹൃദയഭേദകമായ നിരവധി ചിത്രങ്ങൾ പ്രണയകാലം ഓർമ്മകൾ സമ്മാനിച്ച പടിയിറങ്ങിയപ്പോൾ അന്ന് തോമസ് ഐസക് നെഞ്ചോട് ചേർത്ത് പിടിച്ച ആ കുഞ്ഞിനെ തിരയുകയാണ് സോഷ്യൽ മീഡിയയും തോമസ് ഐസക്കിന്റെ മുൻ സ്റ്റാഫും ഗവേഷകനുമായ ഗോപകുമാർ മുകുന്ദനും. അവസാനം ഗോപകുമാർ മുകുന്ദൻറെ അന്വേഷണം കുട്ടനാട്ടിലെ ചെറിയ മിടുക്കൻ ജൊഹാനിൽ എത്തിനിൽക്കുകയാണ്

മൂന്ന് ദിവസം മുൻപ് ആണ് ഫേസ്ബുക്കിൽ തോമസ് ഐസക്കിന് ഒപ്പമുള്ള കുഞ്ഞ് എവിടെ എന്ന് അന്വേഷിച്ചു കൊണ്ടുള്ള ഗോപകുമാർ തൻറെ പോസ്റ്റ് ഉയർന്നത്. തോമസ് ഐസക്കിന് ഒപ്പമുള്ള കുഞ്ഞ് സ്കൂളിൽ പോയി തുടങ്ങിയോ, എന്താണ് പേര്, ഇപ്പോൾ എവിടെയാണുള്ളത് തുടങ്ങി ആ കുഞ്ഞിനെ സംബന്ധിക്കുന്ന എല്ലാ വിശേഷങ്ങളും ഗോപകുമാർ ഫേസ്ബുക്കിലൂടെ ചോദിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ആ പോസ്റ്റിന് മറുപടിയും വന്നു. അതും ആ കൊച്ചുമെടുക്കന്റെ ഫോട്ടോ സഹിതം. പേര് ജോഹാൻ. ജോസഫ്, ആൻമേരി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമൻ. പുളിങ്കുന്ന് കെ ഇ കാർമൽ സ്കൂളിലെ യുകെജി വിദ്യാർത്ഥിയായ ജോഹാൻ ദാ ഇവിടെയുണ്ട് എന്നപേരിൽ ജോഹാൻ എന്ന പോസ്റ്റിലൂടെ കുഞ്ഞിൻറെ വിവരങ്ങൾ ഗോപകുമാർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ആ കുറിപ്പ് ഇങ്ങനെ.. ഇതാ ഇവിടെയുണ്ട് ജോഹാൻ. ചേച്ചി അലോൺ. അനിയത്തി അലോണ. ഇവർക്കൊപ്പം യുകെജിക്കാരനായി ജോഹാൻ തിളങ്ങുന്നു. അന്ന് ഐസക്കിന്റെ കയ്യിലിരുന്ന ആ കുഞ്ഞ്. ഓഗസ്റ്റ് 15ന് ബഹറിലേക്ക് മടങ്ങാൻ ഇരുന്നതാണ് ജോഹാന്റെ മാതാപിതാക്കളായ ജോസഫും ആൻമേരിയും. എന്നാൽ വിമാനം റദ്ദാക്കിയതോടെ പുളിങ്കുണ്ണിലേക്ക് തിരികെ മടങ്ങി 16, 17, 18 തീയതികളിൽ കുട്ടനാട് മുങ്ങി. തദ്ദേശഭരണ സ്ഥാപനങ്ങളും സർക്കാരും രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഒരുപോലെ കൈകോർത്ത് സ്വപ്നം പോലെയുള്ള റെസ്ക്യൂ ഓപ്പറേഷൻ. ഒരു താലൂക്ക് മുഴുവൻ ഒഴിപ്പിച്ച ഒരു രക്ഷാപ്രവർത്തനത്തിന് അന്ന് പുളിങ്കുന്നിൽ നിന്നുള്ള ഒരു ചിത്രമാണ് ഞാൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇപ്പോൾ ജോഹാൻ പുളിങ്കുന്ന് കാർമൽ സ്കൂളിലെ യുകെജി കുട്ടൻ. അവർ കുട്ടനാട്ടിലെ പുളിങ്കുന്നിൽ പുതിയ വീട് വെച്ച് താമസിക്കുന്നു.

x